കുമ്മനത്തിന്റെ പുലിമുരുകന്‍ കളി..! സുരേന്ദ്രനും രാധാകൃഷ്ണനും ഡാഡി ഗിരിജ..! അത് പൊളിച്ചു..!
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ മംഗലാപുരത്ത് പ്രവേശിപ്പിക്കില്ലെന്ന സംഘപരിവാര്‍ ഭീഷണി സൃഷ്ടിച്ച കോളിളക്കം ചെറുതല്ല. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയുമെന്ന ഭീഷണിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധമുയര്‍ന്നു. പിണറായി മംഗലാപുരത്ത് കാലു കുത്തുകയും ചെയ്തു.
Read Also: ശിവസേനയുടെ കാലുപിടിച്ച് ബിജെപി..! കോണ്‍ഗ്രസുമായ് ശിവസേനയുടെ പിന്‍വാതില്‍ ചര്‍ച്ച..!
Read Also: നടിയെ അപമാനിച്ച കൈരളി ചാനലിനെതിരെ വൃന്ദാ കാരാട്ട്...കൈരളി പരസ്യമായി മാപ്പ് പറയണം..!
വിഷയത്തില്‍ ബിജെപി നേതാക്കളെ കണക്കിന് കളിയാക്കിക്കൊണ്ടുള്ള മാധ്യമപ്രവര്‍ത്തകന്‍ ഇ സനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്. കുമ്മനം പുലിമുരുകന്‍ കളി കളിക്കുകയാണ് എന്നാണ് സനീഷിന്റെ നിരീക്ഷണം.

മംഗലാപുരത്ത് പിണറായി വിജയനെ തടയില്ലെന്ന് അവസാന നിമിഷം സംഘപരിവാര്‍ സംഘടനകള്‍ നിലപാട് മാറ്റിയിരുന്നു. പിണറായിയെ തടഞ്ഞാല്‍ കുമ്മനം രാജിവെയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയാണ് സനീഷിന്റെ കളിയാക്കല്‍.

ഇതാണ് കുമ്മനത്തിന്റെ പുലിമുരുകന്‍ കളി. എഎന്‍ രാധാകൃഷ്ണനും കെ സുരേന്ദ്രനും ചീത്ത ആളുകള്‍. അവരാണ് ഡാഡി ഗിരിജ. അവരെ തോല്‍പ്പിച്ച് തറ പറ്റിക്കുമ്പോഴാണ് മുരുകന്റെ ഹീറോയിസം ശരിക്കങ്ങ് ഏല്‍ക്കുകയുള്ളൂ.

ഡാഡി ഗിരിജയും പുലിയും മോശക്കാര്‍. ഞാന്‍ നല്ലത്. അവര്‍ മോശക്കാരാകുമ്പോഴാണ് ഞാന്‍ ഭയങ്കര സാത്വികനും നല്ലവനുമാണെന്ന് നാട്ടുകാര്‍ക്ക് തോന്നുകയുള്ളൂ എന്നും കുമ്മനത്തെ ലക്ഷ്യം വെച്ച് സനീഷ് പരിഹസിക്കുന്നു.

തട്ട് പൊളിപ്പന്‍ സംവിധായകന്റെ പുലിമുരുകനാണ് സംസ്ഥാന ബിജെപി. കൊട്ടക്കണക്കിന് അവാര്‍ഡ് പുലിമുരുകന് മാത്രമായി കിട്ടുമെന്നാണ് ചങ്ങായിമാരുടെ സ്വപ്‌നമെന്നും സനീഷിന്റെ പോസ്റ്റ്.

നിങ്ങള്‍ രാഷ്ട്രീയം കളിച്ചോളൂ. നിങ്ങള്‍ തന്നെ പുലിമുരുകനും ഡാഡി ഗിരിജയും ആയിക്കൊള്ളൂ. പക്ഷേ നാട്ടുകാര് ഇതൊന്നും മനസ്സിലാകാത്ത ബഗിടാപ്പികളാണ് എന്ന് വിചാരിക്കരുതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഇ സനീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം












Click it and Unblock the Notifications