സുവർണ്ണ വിസ്മയം അവാർഡ് സനീഷ് വടകരയ്ക്ക്
വടകര: മജിഷ്യൻ ആർകെ മലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ജാലവിദ്യക്കാർക്കായി നൽകുന്ന സുവർണ്ണ വിസ്മയം ബെസ്റ്റ് പെർഫോമർ അവാർഡിന് മജീഷ്യൻ സനീഷ് വടകരയെ തെരഞ്ഞെടുത്തു.
കാലിക പ്രാധാന്യമുള്ള പ്രശ്നങ്ങൾ മാജിക്കിലൂടെ ജനങ്ങളിൽ എത്തിക്കുകയും സാമൂഹ്യ തിന്മകൾക്കെതിരെ മാജിക്കിനെ ഉപയോഗിച്ച് ഇടപെടലുകൾ നടത്തിയതിനുമാണ് അവാർഡ്.ലഹരി വിരുദ്ധ മാജിക്,പരിസ്ഥിതി മാജിക്,ശാസ്ത്ര വിസ്മയം തുടങ്ങിയ സാമൂഹ്യ ബോധവൽക്കരണ മാജിക്കാണ് അവാർഡിന് പരിഗണിച്ചത്.

പ്രശസ്ത മജീഷ്യൻ വിജയൻ കടത്തനാടിന്റെ കീഴിലാണ് സനീഷ് മാജിക് അഭ്യസിച്ചത്.ഈ മാസം 20 ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്നും സനീഷ് അവാർഡ് ഏറ്റുവാങ്ങും.












Click it and Unblock the Notifications