• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മീശ' യില്‍ കുടുങ്ങി മാതൃഭൂമി! പരസ്യം കൊടുക്കുന്നത് നിര്‍ത്തിയില്ലേങ്കില്‍.. പച്ചയ്ക്ക് കത്തിക്കും!

  • By Desk

അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് എസ് ഹരീഷിന്‍റെ മീശ നോവലിനെതിരെ ഹിന്ദുപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പച്ചയ്ക്ക് തെറിവിളിച്ചും എഴുത്തുകാരനെതിരെ കൊലവിളി നടത്തിയും അവര്‍ മീശ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തു. സമ്മര്‍ദ്ദം ശക്തമായതോടെ നോവല്‍ പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമി ആഴ്ചപതിപ്പ് നോവല്‍ പിന്‍വലിച്ചു. എഴുത്തുാകരന്‍ തന്നെ പിന്‍വലിച്ചതാണെന്നും മാതൃഭൂമിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇതെന്നും രീതിയിലും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ മാതൃഭൂമിയുടെ തിരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതോടെ മീശ പിന്‍വലിച്ച് 10 ദിവസങ്ങള്‍ക്കിപ്പുറം മാതൃഭൂമി ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും മീശ നോവലിനെ കുറിച്ചും എഡിറ്റോറിയില്‍ എഴുതി. ഇതോടെ കുരുപൊട്ടിയ സംഘികകള്‍ മാതൃഭൂമിക്കെതിരെ ബഹിഷ്കരണ ആഹ്വാനം മുഴക്കി. ഇപ്പോള്‍ മാതൃഭൂമിക്ക് പരസ്യം നല്‍കിയാല്‍ ആ സ്ഥാപനങ്ങളേയും ബഹിഷ്കരിക്കുമെന്നാണ് സംഘികളുടെ ആഹ്വാനം. സോഷ്യല്‍ മീഡിയ വഴി വന്‍ പ്രചാരണമാണ് മാതൃഭൂമിക്കെതിരെ ഇക്കൂട്ടര്‍ നടത്തുന്നത്.

ഭീഷണി

ഭീഷണി

മാതൃഭൂമിക്കെതിരെ ഭീഷണി മുഴക്കിയ സംഘികള്‍ ആദ്യം തന്നെ പത്രത്തെ ബഹിഷ്കരിക്കാനായിരുന്നു ആഹ്വാനം ചെയ്തത്. മാതൃഭൂമി വരിക്കാരുടെ വീട്ടില്‍ നേരിട്ടെത്തി മാതൃഭൂമി ഹിന്ദു വിരുദ്ധ പത്രമാണെന്നും പത്രം നിര്‍ത്തി ബിജെപി മുഖപത്രമാാ ജന്‍മഭൂമിയുടെ വരിക്കാരകണമെന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. പലയിടങ്ങളിലും പത്രം കത്തിച്ചും ഇവര്‍ കൊലവിളി നടത്തി.

പരസ്യ ദാതാക്കള്‍

പരസ്യ ദാതാക്കള്‍

ഇതിന് പിന്നാലെയാണ് മാതൃഭൂമി പത്രത്തില്‍ പരസ്യം നല്‍കുന്ന സ്ഥാപനങ്ങളേയും ബഹിഷ്കരിക്കുമെന്ന രീതിയില്‍ ഫേസ്ബുക്കില്‍ കാമ്പെയ്ന്‍ നടത്തുന്നത്. ഭീഷണി കടുത്തതോടെ മാതൃഭൂമിക്ക് പരസ്യം നല്‍കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഭീമ ജ്വല്ലറി വ്യക്തമാക്കി. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മാതൃഭൂമിയുടെ പേര് എടുത്ത് പറയാതെ പരസ്യം നല്‍കില്ലെന്ന് വ്യക്താക്കിയത്.

അടുത്തത് കല്യാണ്‍

അടുത്തത് കല്യാണ്‍

ഭീമ സ​ഘപരിവാറിന് മുന്നില്‍ കീഴടങ്ങിയതോടെ അടുത്തത് കല്യാണിനെതിരേയാണ് ഇക്കൂട്ടര്‍ തിരിഞ്ഞിരിക്കുന്നത്. 'കല്യാണ്‍ മറക്കില്ല വരാനിരിക്കുന്ന ഓണം.. മാതൃഭൂമിക്ക് പരസ്യം നല്‍കിയ കല്യാണിനേയും ബഹിഷ്കരിക്കണമെന്നാണ് അടുത്ത ആഹ്വാനം.

ഓണം വിപണി

ഓണം വിപണി

ഓണം വിപണി ലക്ഷ്യമിട്ട് നേരത്തേ തന്നെ പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം മാതൃഭൂമിക്ക് പരസ്യം നല്‍കിയത്. ഇതോടെ മാസാദ്യം ഭീമയും കല്യാണും ആലുക്കാസും അടക്കമുള്ള സ്ഥാപനങ്ങള്‍ ഫ്രമണ്ട് പേജ് പരസ്യം നല്‍കി തുടങ്ങി. ഇതിനിടയിലാണ് പത്രത്തിന് പുറമെ പത്രത്തിന് പരസ്യം നല്‍കുന്ന സ്ഥാപനങ്ങളേയും ബഹിഷ്കരിക്കണമെന്ന പേരില്‍ പ്രചരണം നടക്കുന്നത്.

കാമ്പെയ്ന്‍

കാമ്പെയ്ന്‍

മാതൃഭൂമി ബഹിഷ്കരണം രണ്ടാം ഘട്ടം ഇന്ന് ഓഗസ്റ്റ് മുന്ന് മുതല്‍ എന്ന കുറിപ്പോടെ ബഹിഷ്കരണം ആഹ്നാവം ചെയ്തുള്ള ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ-

മാതൃഭൂമി ബഹിഷ്കരണം രണ്ടാം ഘട്ടം ഇന്ന് ഓഗസ്റ്റ് മുന്ന്- തിരുവോണത്തിന് ഇന്നേക്ക് കൃത്യം 22 ദിവസം, പത്ര ദൃശ്യ മാധ്യമങ്ങളിൽ ഏറ്റവും അധികം പരസ്യം വരുന്ന കാലം. ഇത്രയും പറഞ്ഞത് ഇന്നുമുതൽ നമ്മൾ മാതൃഭൂമി പത്ര ദൃശ്യ മാധ്യമങ്ങളിൽ വരുന്ന പരസ്യ ദാതാക്കളെ നേരിട്ടും ഇമെയിൽ മുഖേനയും ബന്ധപ്പെട്ട് അവർക്കു പരസ്യം നൽകരുതെന്ന് അഭ്യർഥിക്കും.

നിര്‍ത്തിയില്ലേങ്കില്‍

നിര്‍ത്തിയില്ലേങ്കില്‍

, എന്നിട്ടും അവർ നിർത്തിയില്ലെങ്കിൽ, അവരുടെ ഉത്പന്നങ്ങളും കടകളും ബഷിഷ്കരിക്കുന്നതിനു സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുന്നതായിരിക്കും. അത്തരം പ്രചാരണത്തിന് മേൽനോട്ടം വഹിക്കുന്നതും ചെയ്യുന്നതും താഴെ പറയുന്നവർ ആയിരിക്കും. ശ്രീ. ബിനീഷ്, , ബംഗളുരു : mob No : 9901880681 ശ്രീ . ബാൽ കിഷോർ , ബംഗളുരു, Mob No 8073512289 ശ്രീ. സുരേഷ് ചന്ദ്രൻ, കാക്കനാട്, Mob . No 9400775073 ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമ പരമായ സംശയം ഉണ്ടെങ്കിൽ നിങ്ങള്ക്ക് താഴെ പറയുന്നവരുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

ബന്ധപ്പെടാം

ബന്ധപ്പെടാം

അഡ്വ. . അനീഷ് മുരളീധരൻ, ഹൈകോർട് , എറണാകുളം Mob No 7907894636 അഡ്വ. പ്രവീൺ കുമാർ , വെച്ചൂർ : 9072318004 അഡ്വ. മുരളീകൃഷ്ണൻ, ഏറ്റുമാനൂർ: 9446447909 പരസ്യ ദാതാക്കളെ പറ്റിയുള്ള ഞങളുടെ അറിവ് വളരെ പരിമിതം ആണ്. അറിവുള്ളവർ എത്രയും പെട്ടന്ന് പങ്കുവെക്കണം എന്ന് അപേക്ഷിക്കുന്നു. "അവർ അവരുടെ ദൗത്യം" തുടരുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ചപ്പോൾ നമ്മൾ നമ്മളുടെ കർമവും ചെയ്യേണ്ടതല്ലേ . "നിസ്സഹായമായ ഒരു സമൂഹത്തിൽ ആയി പോയില്ലേ നമ്മുടെ ജനനം"

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
sangaparivar campaign against mathrubhumi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X