കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലിയപാട് തന്നെ ഈ നാട്ടില്‍ ജീവിതം ജീവിച്ച് തീര്‍ക്കാന്‍: സംഗീത ലക്ഷ്മണ

  • By Desk
Google Oneindia Malayalam News

സ്വവര്‍ഗരതി കുറ്റകരമല്ലെന്ന ചരിത്രവിധി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ നിരവധി പേര്‍ അനുകൂലിച്ച് രംഗത്തെത്തി. എന്നാല്‍ വിധിയിലൂടെ തുല്യ അവകാശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് നല്ല കാര്യമാണെങ്കിലും എന്തിനാണ് എല്ലാവരും അതിഭയങ്കര ആഘോഷം നടത്തുന്നതെന്ന് സംഗീത ലക്ഷ്മണ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചപ. വിധിയില്‍ സ്ത്രീയുടെ ജീവിതത്തിന് എന്ത് മാറ്റമാണ് ഉണ്ടായതെന്നും സംഗീത ലക്ഷ്മണ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

sangeetha-1536326057.jpg -
സ്വവർഗ്ഗരതി കുറ്റകരമല്ലെന്ന്.
നല്ല കാര്യം. വലിയ നല്ല കാര്യം.
തുല്യനീതി. തുല്യ അവകാശങ്ങൾ. എല്ലാം എല്ലാം നല്ലത്. അതിഭയങ്കര ആഘോഷം നടക്കുകയാണതിന്റെ പേരിൽ. സന്തോഷം.

എന്നാൽ, വ്യക്തിപരമായി എനിക്ക് വലിയ സന്തോഷമൊന്നും ഈ വിഷയത്തിൽ തോന്നുന്നില്ല. ഞാൻ പറഞ്ഞിന്റെ അർത്ഥം മനസ്സിലായോ? സ്ത്രീകളോട് എനിക്ക് ഒരുകാലത്തും ആസക്തിയോ കമ്പമോ തോന്നിയിട്ടില്ല എന്ന്. എന്നിൽ കൗതുകമുണർത്തുന്നത് പുരുഷനാണ് എന്ന്. എന്നിൽ ദാഹമുണരുന്നതും പുരുഷന് വേണ്ടിയാണ് എന്ന്.

അത് കൊണ്ടു തന്നെ ഈ പെണ്ണുങ്ങളെല്ലാം കൂടി എന്താണ്, എന്തിനാണ് സുപ്രീം കോടതിയുടെ ഇന്നത്തെ സുപ്രധാന ചരിത്രവിധിയെ ഇത്രയധികം കൊട്ടിഘോഷിക്കുന്നത്?

എനിക്ക് മനസ്സിലാകാതെ പോവുന്നത് സ്ത്രീയുടെ ജീവിതത്തിന് എന്ത് നേട്ടമാണ് ഇത് കൊണ്ടുണ്ടാവാൻ പോകുന്നത്? താഴെ പറയുന്ന അവസ്ഥകളിൽ നിന്ന് എന്ത് മോചനമാണ് അവൾക്ക് ലഭ്യമാവുന്നത് ?

"If you're single, they ask about your fiancee .
When you have a fiancee, they ask about your marriage.
When you're married, they ask about children.
Once you have one, they ask for another.
If you get divorced, they ask why.
If you try to start your life again, they ask why so swiftly."
ദാ, ഇതൂടെ എഴുതി ചേർക്കണം-
If you are a divorcee and you remain afresh and 'un-remarried', they ask a 101 questions!!
ഹോ!! വലിയ പാട് തന്നെപ്പോ ഈ നാട്ടില് ജീവിതം ജീവിച്ച് തീർക്കാൻ....!!
6 Shares

English summary
sangeetha lakshmana about supreme court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X