മോഹൻലാൽ കോമാളി.. അറുബോറ്.. ഇത് വൈരാഗ്യമുള്ള ആരോ കൊടുത്ത പണി! വീണ്ടും സംഗീത ലക്ഷ്മണ
Recommended Video

തിരുവനന്തപുരം: ഒടിയനിലെ മോഹന്‍ലാലിന്റെ പുതിയ ലുക്കിനെ പരിഹസിച്ചതിന്റെ പേരില്‍ ലാല്‍ ആരാധകര്‍ അഡ്വക്കേറ്റ് സംഗീത ലക്ഷമണയ്ക്ക് പൊങ്കാലയിടുകയാണ്. സംഗീത ലക്ഷ്മണയെ സ്ലട്ട് ഷെയിമിംഗ് ചെയ്യുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. എന്നാല്‍ തെറിവിളി കൊണ്ടൊന്നും പറഞ്ഞ കാര്യങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സംഗീത വീണ്ടും വന്നിരിക്കുന്നു. പുതിയ ഫേസ്ബുക്ക് പോസ്റ്റില്‍ നേരത്തെ ഉള്ളതിനാക്കാളും ക്രൂരമായാണ് മോഹന്‍ലാലിന്റെ ലുക്കിനെ വലിച്ച് കീറി ഒട്ടിച്ചിരിക്കുന്നത്. ഇതോടെ ലാലേട്ടന്‍ ഫാന്‍സും പൊങ്കാല ശക്തമാക്കിയിരിക്കുകയാണ്.

പറഞ്ഞതിൽ നിന്നും പിന്നോട്ടില്ല
സംഗീത ലക്ഷ്മണയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: മോഹൻലാലിന്റെ ഓവറായി പോയ മേക്കോവർ "ഒടിയൻ" ലൂക്കിനെ കുറിച്ച് നേരത്തെ ഞാൻ എഴുതിയ പോസ്റ്റിൽ നിന്ന് ഒറ്റ വരി പോലും ഞാൻ നീക്കം ചെയ്തു മാറ്റിയിട്ടില്ല. മാറ്റുകയുമില്ല. എന്നാൽ, വായനക്കാരുടെയും വേറെ വേലയും കൂലിയും ഇല്ലാത്ത ട്രോളന്മാരുടെയും സൗകര്യത്തിനായി, ഈ വിഷയത്തിൽ ഞാൻ എഴുതിയ പോസ്റ്റുകൾ എല്ലാം കൂടി ഒന്നിലേക്ക് കംപൈൽ ചെയ്തെടുക്കുക മാത്രമാണ് ഞാനിവിടെ ചെയ്യുന്നത്. ശ്രദ്ധിക്കുമല്ലോ എന്നാണ് പോസ്റ്റ് തുടങ്ങുന്നത്.

മോഹൻലാലിന്റെ ഗതികേട്
ഇത് കൂടി പറയേണ്ടതുണ്ട്, എനിക്ക് പറയാനുള്ളത് പറയാനും പറഞ്ഞതിൽ തന്നെ ഉറച്ച് നിൽക്കാനും എനിക്ക് ആരുടെയും സഹായം വേണ്ട. എനിക്ക് ഞാൻ മാത്രം മതി. അങ്ങനെയുള്ള എനിക്ക് സത്യത്തിൽ ഇപ്പോൾ മോഹൻലാലിനോട് സഹതാപമാണ് തോന്നുന്നത്. മൂന്നാംകിട സൈബർ തൊഴിലാളികളുടെ സേവനങ്ങൾ ഉപയോഗപ്പെടുത്തി എന്നെ പോലൊരുത്തിയുടെ വിമർശനങ്ങൾ നേരിടേണ്ടി വരിക എന്നതിൽപരം ഒരു ഗതികേട് അദ്ദേഹത്തിന് ഇനി വരാനുണ്ടോ? കഷ്ടം തന്നെ മുത്തേ, പൊന്നേ!!!

പുതിയ ലുക്ക് അറുബോറാണ്
മോഹൻലാലിന്റെ ആദ്യകാല ചിത്രങ്ങളിൽ പോലും വശ്യമായ, വ്യത്യസ്തമായ സൗന്ദര്യമുള്ള ഒരു നടനായിരുന്നു അദ്ദേഹം എന്നാണ് ഞാൻ കരുതുന്നത്. പോകെ പോകെ ഒരു അതിസുന്ദരനായി അദ്ദേഹം പരിണമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതൊക്കെ ഇന്നലെ വരെ. ഇപ്പോൾ അതൊക്കെ ഭൂതകാലം. മോഹൻലാലിന്റെ കിടിലൻ ലുക്കുമായി "ഒടിയൻ" എന്ന പരസ്യവാചകത്തിന്റെ അകമ്പടിയോടെ ഇറങ്ങിയ പുതിയ ലുക്കിൽ മോഹൻലാൽ അറുബോറാണ്.

ഇത്ര വിരൂപനായി കണ്ടിട്ടില്ല
ഇത്ര വിരൂപനായി മോഹൻലാലിനെ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. 57 വയസ്സുള്ള അദ്ദേഹം കഠിനാധ്വാനം ചെയ്ത് ഭാരം കുറച്ചത് അദ്ദേഹത്തിന് നിർലോഭമുണ്ടായിരുന്ന സൗന്ദര്യം നശിപ്പിച്ചു കളയാനായിരുന്നല്ലോ എന്ന മനോവിഷമം ഭയങ്കരമായിട്ടുണ്ട് എനിക്ക്. മനുഷ്യര് ഏറെ കഷ്ടപ്പെട്ട് ദുർമേദസ്സ് കളയുന്നത് ആരോഗ്യത്തോടെയിരിക്കാനും കൂടുതൽ സൗന്ദര്യത്തോടെ കാണപ്പെടാനും വേണ്ടിയാണ്. എന്റെ ബലമായ സംശയം അദ്ദേഹത്തിനോട് വൈരാഗ്യമുള്ള, അദ്ദേഹത്തിന്റെ അധ:പതനം കാണാൻ ആഗ്രഹിക്കുന്ന ആരോ ആണ് ഇങ്ങനെയൊരു ഐഡിയ അദ്ദേഹത്തിന് പറഞ്ഞു കൊടുത്ത് അദ്ദേഹത്തെ വഴി തെറ്റിച്ചത് എന്നാണ്. വേണ്ടിയിരുന്നില്ല.

കാണാൻ കോമാളിയെപ്പോലെ
ഈ ലുക്ക് ഉണ്ടാക്കാനായിരുന്നു എങ്കിൽ ഇത്രയധികം കഠിനാധ്വാനം ഈ പ്രായത്തിൽ വേണ്ടിയിരുന്നില്ല. എന്നെ ചീത്ത പറഞ്ഞും തെറി പറഞ്ഞുമൊക്കെ പുതിയ ലുക്കിലുള്ള മോഹൻലാൽ കിടിലം എന്ന് എന്നെ കൊണ്ട് പറയിപ്പിക്കാം എന്ന് ആരും വിചാരിച്ചു വെക്കണ്ട. പുതിയ ലുക്കിൽ മോഹൻലാൽ കാഴ്ചയിൽ അറുബോറാണ്. കോമാളിയെപ്പോലുണ്ട്. എന്നിൽ കൗതുകമുണർത്തുന്ന ഒരു ചോദ്യമുണ്ട്. മൂന്നാംകിട സൈബർ തൊഴിലാളികളുടെ സേവനങ്ങൾ ഉപയോഗിച്ചു കൊണ്ട് തങ്ങൾക്കു നേരെ ഉയരുന്ന വിമർശനങ്ങൾ അടിച്ചമർത്താൻ എത്ര കാലം കൂടി സാധിക്കുമെന്നാണ് മമ്മുട്ടി, മോഹൻലാൽ പോലുള്ളവർ കരുതുന്നത്?

എന്റെ ലുക്ക് വിടൂ, വിട്ടു കള.
ഞാൻ എങ്ങനെ എന്റെ ലുക്ക് എങ്ങനെ എന്നത് പ്രസക്തമല്ലല്ലോ. എന്നെ കാണാൻ, കിടിലൻ ലുക്ക് എന്ന പരസ്യ വാചകം കണ്ടും അല്ലാതെയുമൊക്കെ എന്റെ അഭിനയം കാണാൻ ആരും കാശ് കൊടുത്ത് തീയറ്ററിൽ എത്തുന്നില്ലല്ലോ, ഡിവിഡി വാങ്ങുന്നില്ലല്ലോ? ലോകം മുഴുവൻ എനിക്ക് ആരാധകരില്ലല്ലോ. ദേശീയ-അന്തർദേശീയ അവാർഡുകളും പദവികളും വാങ്ങി ഞാൻ കൈവശം വച്ചിരിക്കുകയല്ലല്ലോ. അതു കൊണ്ട് എന്റെ ലുക്ക് വിടൂ, വിട്ടു കള. ഇല്ലെങ്കിലും കുഴപ്പമില്ല എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

മലബന്ധം ബാധിച്ചത് പോലെ
കഴിഞ്ഞ ദിവസത്തെ പോസ്റ്റിലും കടുത്ത പരിഹാസമാണ് മോഹൻലാലിന് നേർക്ക് സംഗീത ലക്ഷ്മണ ഉയർത്തിയത്. സംഗീത ലക്ഷ്ണണയുടെ പോസ്റ്റ് ഇതാണ്: "ഒടിയൻ" എന്നൊരു സിനിമ വരുന്നുണ്ട് പോലും. എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കിൽ മോഹൻലാൽ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കിൽ ഇറങ്ങിയിരിക്കുന്ന മോഹൻലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകൾ കൊണ്ട് നോക്കി കണ്ടിട്ട് മോഹൻലാലിന് മലബന്ധം ബാധിച്ചത് പോലെയുണ്ട്

മോഹൻലാൽ ഒട്ടും ഭംഗിയില്ല
3-4 ദിവസമായി ടോയ്ലറ്റിൽ പോകാത്ത, പോകാൻ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. ഈ മോഹൻലാൽ ഒട്ടും ഭംഗിയില്ല എന്ന് മാത്രമല്ല, തീർത്തും മോശം രൂപവുമാണ്. മോഹൻലാൽ, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകൾ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. ബ്രാൻഡ് നോക്കി സിനിമ കാണുന്ന പരിപാടി ഞാൻ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം.

സിനിമയിൽ ശ്രദ്ധിക്കൂ
മോഹൻലാൽ 18 കിലോ അല്ല മുഴുവൻ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും "ഒടിയൻ" എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതിൽ ഒരാളെങ്കിലും എന്നോട് കാണാതിരിക്കരുത് എന്നു പറയാതെ ഞാൻ ആ സിനിമ കാണില്ല. സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവർത്തകർക്ക് ശ്രദ്ധ വേണ്ടതെന്ന് സംഗീത ലക്ഷ്മണ പറയുന്നു.

ഗിമ്മിക്ക് കാട്ടി അധിക്ഷേപിക്കരുത്
അല്ലാതെ ഇമ്മാതിരി പബ്ലിക്ക് ഗിമ്മിക്ക് കാണിച്ച് വെറുതെ പ്രേക്ഷകരുടെ ഐക്യുവിനെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ് എന്നാണ് സംഗീത ലക്ഷ്മണ ആദ്യത്തെ പോസ്റ്റിൽ പറഞ്ഞിരുന്നത്. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പൊങ്കാല നടക്കുന്നതിനിടെയാണ് പറഞ്ഞതിലും കുറച്ച് കൂടി കൂട്ടിപ്പറഞ്ഞ് പുതിയ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
സംഗീത ലക്ഷ്മണയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റ്
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications