Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു കോപ്രായം! മോഹൻലാലിനെ കണ്ടാൽ മൂന്നാല് ദിവസം ടോയ്ലറ്റിൽ പോകാത്തത് പോലെ! ഏട്ടനെ തേച്ച് പോസ്റ്റ്

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ച ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടി നടന്‍ മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റമാണ്. പഴയ മത്തങ്ങാക്കവിളും തടിയും വയറുമൊന്നുമില്ലാത്ത ചുള്ളനായ മോഹന്‍ലാലിന്റെ ലുക്കിന് അഭിനന്ദവും ട്രോളും ഒരുപോലെ കിട്ടുന്നുണ്ട്. 18 കിലോ നടന്‍ കുറച്ചുവെന്നാണ് പറയുന്നത്. ശരീരത്തില്‍ മാത്രമല്ല, മുഖത്തുമുണ്ട് നല്ല മാറ്റം. ഇതാകട്ടെ പല ആരാധകര്‍ക്കും അങ്ങ് ഉള്‍ക്കൊള്ളാന്‍ പോലും കഴിഞ്ഞിട്ടില്ല. അതിനിടെ പ്രമുഖ അഭിഭാഷക മോഹന്‍ലാലിന്റെ പുതിയ ലുക്കിനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ്.

മോഹൻലാലിന് ട്രോൾ

മോഹൻലാലിന് ട്രോൾ

ദിലീപ് കേസ് അടക്കമുള്ള വിഷയങ്ങളിൽ അഭിപ്രായ പ്രകടനത്തിലൂടെ വാർത്തകളിലിടം പിടിച്ചതാണ് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ. ഇത്തവണ മോഹൻലാലിന്റെ പുതിയ ലുക്കിനെ ട്രോളിയാണ് സംഗീത ലക്ഷ്മണ രംഗത്ത് വന്നിരിക്കുന്നത്. താരങ്ങളെ വിമർശിച്ചാലോ ട്രോളിയാലോ സഹിക്കാൻ പറ്റാത്തവരാണ് അവരുടെ ഫാൻസുകാർ. സംഗീത ലക്ഷ്മണയ്ക്കാവും ഈ പോസ്റ്റിന്റെ പേരിൽ അടുത്ത പൊങ്കാല എന്ന കാര്യത്തിൽ സംശയം വേണ്ട.

എന്തൊക്കെ കോപ്രായങ്ങൾ

എന്തൊക്കെ കോപ്രായങ്ങൾ

സംഗീത ലക്ഷ്ണണയുടെ പോസ്റ്റ് ഇതാണ്: "ഒടിയൻ" എന്നൊരു സിനിമ വരുന്നുണ്ട് പോലും. എന്തെല്ലാം തരം കോപ്രായങ്ങളാണ് ഇപ്പോഴെ അതിന്റെ അണിയറക്കാര് കാട്ടി കൂട്ടുന്നത്?? തടി കുറച്ച, മെലിഞ്ഞ പുതിയ ലുക്കിൽ മോഹൻലാൽ എന്ന്. ദോഷം പറയരുതല്ലോ കൂളിംഗ് ഗ്ലാസ് ധരിച്ച് പുതിയ ലുക്കിൽ ഇറങ്ങിയിരിക്കുന്ന മോഹൻലാലിനെ കണ്ടിട്ട്, എന്റെ കണ്ണുകൾ കൊണ്ട് നോക്കി കണ്ടിട്ട് മോഹൻലാലിന് മലബന്ധം ബാധിച്ചത് പോലെയുണ്ട്

ഈ രൂപമാറ്റം വളരെ മോശം

ഈ രൂപമാറ്റം വളരെ മോശം

3-4 ദിവസമായി ടോയ്ലറ്റിൽ പോകാത്ത, പോകാൻ സാധിച്ചിട്ടില്ല എന്ന പോലുള്ള ഒരു ലുക്ക്. ഈ മോഹൻലാൽ ഒട്ടും ഭംഗിയില്ല എന്ന് മാത്രമല്ല, തീർത്തും മോശം രൂപവുമാണ്. മോഹൻലാൽ, മമ്മൂട്ടി പോലുള്ള നടന്മാരുടെ സിനിമകൾ കോരി തരിച്ചിരുന്നു കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. ബ്രാൻഡ് നോക്കി സിനിമ കാണുന്ന പരിപാടി ഞാൻ അവസാനിപ്പിച്ചിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ കഴിഞ്ഞിട്ടുണ്ടാവണം.

സിനിമ മികവുറ്റതാക്കൂ

സിനിമ മികവുറ്റതാക്കൂ

മോഹൻലാൽ 18 കിലോ അല്ല മുഴുവൻ കിലോയും കുറച്ചു വന്നു എന്ന് പറഞ്ഞാലും "ഒടിയൻ" എന്ന സിനിമ ഇറങ്ങി ഏറ്റവും കുറഞ്ഞത് ഒരു 5 പേരെങ്കിലും കണ്ടതിന് ശേഷം നല്ലത് എന്ന് പറയാതെ, അതിൽ ഒരാളെങ്കിലും എന്നോട് കാണാതിരിക്കരുത് എന്നു പറയാതെ ഞാൻ ആ സിനിമ കാണില്ല. സിനിമ മികവുറ്റതാക്കാനാവണം അതിന്റെ അണിയറ പ്രവർത്തകർക്ക് ശ്രദ്ധ വേണ്ടതെന്ന് സംഗീത ലക്ഷ്മണ പറയുന്നു.

പ്രേക്ഷകരെ അധിക്ഷേപിക്കരുത്

പ്രേക്ഷകരെ അധിക്ഷേപിക്കരുത്

അല്ലാതെ ഇമ്മാതിരി പബ്ലിക്ക് ഗിമ്മിക്ക് കാണിച്ച് വെറുതെ പ്രേക്ഷകരുടെ ഐക്യുവിനെ അധിക്ഷേപിക്കുക അല്ല വേണ്ടത്. എന്നെ പോലുള്ള സിനിമാപ്രേക്ഷകരുടെ ആസ്വാദനതലത്തെയും ബുദ്ധിയുടെ നിലവാരവും കുറച്ചു കാണരുത്. ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പ്ലീസ് എന്നാണ് സംഗീത ലക്ഷ്മണ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരിക്കുന്നത്.

ഏട്ടനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

ഏട്ടനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

വാനപ്രസ്ഥം, ഇരുവര്‍ അടക്കം നിരവധി സിനിമകളില്‍ നേരത്തെയും മീശയില്ലാതെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മോഹന്‍ലാല്‍. എന്നാലിത്തവണ തടി കുറയ്ക്കുകയും കവിളുകള്‍ അപ്രത്യക്ഷമാവുകയും കൂടി ചെയ്തതോട് കൂടിയാണ് സോഷ്യല്‍ മീഡിയ ട്രോളിത്തുടങ്ങിയത്. ഒടിയന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്ത് വന്നത് മുതല്‍ മോഹന്‍ലാലിന്റെ പുതിയ ലുക്കിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

രൂപമാറ്റം കഠിനപരിശ്രമത്തിന് ശേഷം

രൂപമാറ്റം കഠിനപരിശ്രമത്തിന് ശേഷം

ടീസര്‍ കണ്ടപ്പോള്‍ ഗ്രാഫിക്‌സ് ആണെന്ന് പറഞ്ഞവരെയെല്ലാം ഞെട്ടിച്ച് കൊണ്ടാണ് ലാലിന്റെ യഥാര്‍ത്ഥ രൂപം പുറത്ത് വന്നത്. ഫ്രാന്‍സില്‍ നിന്നെത്തിയ വിദഗ്ധരാണ് മോഹന്‍ലാലിന്റെ ഈ രൂപമാറ്റത്തിന് പിന്നില്‍. 51 ദിവസത്തെ കഠിനമായ പരിശ്രമത്തിന് ഒടുവിലാണ് ഈ മാറ്റം. ശരീരഭാരം 18 കിലോയാക്കി കുറച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒടിയനില്‍ ലാല്‍ അവതരിപ്പിക്കുന്ന മാണിക്യന് വേണ്ടിയാണീ പുതിയ ലുക്ക്. അതേതായാലും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

അഡ്വ. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+