കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുന്പെട്ട പെൺന്പിള്ളേർ സമരം ഒത്തുതീർപ്പാക്കി ! പെൺകുട്ടികൾക്കെതിരെ അഡ്വ.സംഗീത ലക്ഷ്മണ

പ്രിന്‍സിപ്പാള്‍ രാജിവെച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് രാജി വെപ്പിക്കാൻ അറിയാം എന്ന് പറഞ്ഞവളുടെ ഒക്കെ ശൗര്യം ചോര്‍ന്ന് പോയോ എന്ന് സംഗീത ലക്ഷ്മണ ചോദിക്കുന്നു.

  • By മരിയ
Google Oneindia Malayalam News

കൊച്ചി : ലോ അക്കാദിയിലെ സമരം വിജയത്തിലെത്തിച്ച പെണ്‍കുട്ടികളെ വാഴ്ത്താന്‍ വരട്ടെ. പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ലാതെ തുടങ്ങിയ ഒരു സമരം ഒത്തുതീര്‍പ്പാക്കുകയാണ് വിദ്യാര്‍ത്ഥിനികള്‍ ചെയ്തതെന്ന് അഡ്വ. സംഗീത ലക്ഷമണ. സമരത്തിന് നേതൃത്വം നല്‍കിയ പെണ്‍കുട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സംഗീത നടത്തിയിരിക്കുന്നത്.

പെണ്‍കുട്ടികളെ പച്ചയ്ക്ക് തെറിവിളിക്കുന്നതാണ് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് സംഗീതയെ വിമര്‍ശിച്ച് കൊണ്ട് കമന്‌റ് ഇട്ടിരിക്കുന്നത് ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സംഗീത ലക്ഷ്മണ. സമരപന്തലില്‍ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരിയ്ക്കുന്ന പെണ്‍കുട്ടികളുടെ ഫോട്ടോയും സംഗീത പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുലമ്പയിത് എന്ത് ...?

രാമനാമം ജപിക്കുന്നത് പോലെ കഴിഞ്ഞ മൂന്ന് ആഴ്ചയായി കുറച്ച് ഒരുമ്പെട്ട പെണ്‍പിള്ളേര്‍ ലോ അക്കാദമിയ്ക്ക് മുമ്പിലുള്ള സമര പന്തലിലും ടി വി ചര്‍ച്ചകളിലും ഇരുന്ന് പുലമ്പിയത് പ്രിന്‍സിപ്പാള്‍ രാജിവയ്ക്കണം എന്നായിരുന്നു. ടിവി ക്യാമറയ്ക്ക് മുമ്പി ഫൂലന്‍ ദേവിയുടെ മുഖഭാവം ഓര്‍മ്മിക്കുന്ന തരത്തിലാണ് , പ്രിന്‍സിപ്പാള്‍ രാജിവെച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് രാജി വെപ്പിക്കാൻ അറിയാം പറഞ്ഞവളുടെ ഒക്കെ ശൗര്യം ചോര്‍ന്ന് പോയോ എന്ന് സംഗീത ലക്ഷ്മണ ചോദിക്കുന്നു.

'ഇത്തിള്‍ കണ്ണികള്‍ വിചാരിച്ചാല്‍...'

ഇത്തിള്‍ കണ്ണികള്‍ വിചാരിച്ചാല്‍ ലോ അക്കാദമി പ്രിന്‍സിപ്പാളിനെ രാജിവയ്പ്പിക്കാനാവില്ലെന്ന് ജനത്തിന് നേരത്തെ മനസ്സിലായതാണ്. എന്നിട്ടും ഈ പെണ്‍പിള്ളാര്‍ക്കെന്താ മനസ്സിലാവാത്തതെന്നാണ് സംഗീതയും സംശയം.

മന്ത്രി പറഞ്ഞാല്‍...

ഇനി കുറച്ച് കൂടി കടുത്ത ആരോപണങ്ങളാണ്,

കാണാന്‍ സുമുഖനായ മന്ത്രി വന്നിരുന്ന്, പറയേണ്ട രീതിയില്‍ പറഞ്ഞപ്പോഴാണ് പെണ്ണുങ്ങള്‍ക്ക് കാര്യം മനസ്സിലായത്. ഈ തലതെറിച്ച പെണ്ണുങ്ങളെ വീരയോദ്ധാക്കളായി ചിത്രീകരിച്ച് വാഴ്ത്തപ്പെട്ടവളുമാരായി ചിത്രീകരിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന പരാതിയും അഡ്വ. സംഗീത ലക്ഷ്മണയ്ക്ക് ഉണ്ട്.

അഴിഞ്ഞാട്ടം..

സമരപന്തലില്‍ പെണ്‍കുട്ടികള്‍ നടത്തിയത് അഴിഞ്ഞാട്ടമാണെന്നാണ് സംഗീത ലക്ഷ്മണയുടെ കണ്ടെത്തല്‍. ചാനലുകള്‍ക്ക് വിഭവ സമൃദ്ധമായ സദ്യയായിരുന്നു ഇത്. ഇതിനുള്ള നന്ദി മാത്രമാണ് ഇപ്പോഴത്തെ പ്രശസ്തി.

ആണ്‍കുട്ടികളോട് ഇഴുകിച്ചേര്‍ന്ന്

ഒരു പരാതി എവിടെയും ഉന്നയിക്കാതെ ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി തുടങ്ങിയ സമരാണ് ലോ അക്കാദമിയിലേത്. ക്യാമ്പസില്‍ വെച്ച് പരിചയപ്പെടാന്‍ പോലും സാധിക്കാതെ പോയ ആണ്‍ പെണ്‍ കൂടിച്ചേരലുകള്‍ സാധ്യമായത് സമരപ്പന്തലില്‍ വെച്ചാണെന്ന് ഇവര്‍ ടിവിയില്‍ പറയുന്നത് കേട്ടെന്നും സംഗീത ലക്ഷ്മണ കളിയാക്കുന്നു.

'ജാതി' സമരം

ജാതീയമായി അപമാനിച്ചു എന്ന് പരാതിപ്പെട്ട ആണ്‍കുട്ടികള്‍ 'ജാതി' എന്ന പരിച പൊക്കിപ്പിടിച്ച് കൊണ്ട് കളിച്ച കളില്‍ പട്ടികജാതിക്കാരിയായ സംഗീത ലക്ഷ്മണയ്ക്ക് അറപ്പ് ഉണ്ടാക്കിയത്രേ...

സമരപന്തലിലെ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോകള്‍ സംഗീത ലക്ഷ്മണ കമന്‌റ് ബോക്‌സില്‍ ഇട്ടിട്ടുണ്ട്. ഉണ്ണിയാര്‍ച്ചമാരുടെയും ജാന്‍സിറാണിമാരുടെയും സാമ്പിള്‍ ചിത്രങ്ങള്‍ കണ്ടാല്‍ മനസ്സലിഞ്ഞ് പോകും എന്നാണ് സംഗീതയുടെ കളിയാക്കല്‍.

അഡ്വ. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപമിതാ..

English summary
Adv Sangeetha Laxmana rudely criticize Girl Students in Law Academy students in her facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X