കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇരട്ട ചങ്കന്‍' മംഗലാപുരത്ത്; ബന്ദ് പ്രഖ്യാപിച്ചും ഭീഷണിപ്പെടുത്തിയും ബിജെപി, സുരക്ഷയൊരുക്കി പോലീസും

രാവിലെ 11 ന് വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനവും സിപിഎം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

  • By Akshay
Google Oneindia Malayalam News

മംഗളൂരു: ബിജെപിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ബന്ദ് അടക്കമുള്ള പ്രതിഷേധങ്ങള്‍ക്കും മുട്ടു മടക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച മംഗലാപുരത്തെത്തും. കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ നിന്നുള്ള സിപിഎം നേതാവായ പിണറായി വിജയന്‍ മംഗലാപുരത്ത് പ്രസംഗിക്കുന്നത് തടയാന്‍ സംഘപരിവാര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ 11 ന് വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനവും സിപിഎം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കരുതചെന്ന് വിവിധ സ്‌കൂളുകളോടും ബിജെപിക്കാര്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 എത്തില്ല

എത്തില്ല

ഭീഷണിയും ഹര്‍ത്താലും പ്രഖ്യാപിച്ചാല്‍ പിണറായി എത്തില്ലെന്നായിരുന്നു പരിവാറുകാരുടെ പ്രതീക്ഷ. എന്നാല്‍ പിണറായി വിജയന്‍ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

 പൊതുയോഗം

പൊതുയോഗം

മതസൗഹാര്‍ദ്ദ റാലിയുടെ പ്രകടനം ഉച്ചയ്ക്ക് 2.30 ന് അംബേദ്ക്കര്‍ നഗറില്‍ നിന്ന് ആരംഭിക്കും. മൂബന്ന് മണിക്ക് നെഹ്‌റു മൈതാനിയിലാണ് പൊതുയോഗം നടക്കുന്നത്.

 പോലീസ്

പോലീസ്

കേരള മുഖ്യമന്ത്രിക്ക് ആവശ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം ചന്ദ്രശേഖര്‍ പറഞ്ഞു. റാലിയില്‍ പങഅകെടുക്കാന്‍ എത്തുന്നവകര്‍ക്കും കനത്ത സുരക്ഷ ഒരുക്കുമെന്ന് പോലീസ് പറഞ്ഞു.

 ഹര്‍ത്താല്‍

ഹര്‍ത്താല്‍

ഹര്‍ത്താലിനിടെ വഴി തടയാനോ നിര്‍ബന്ധിച്ച് സ്ഥാപനങ്ങള്‍ അടപ്പിക്കാനോ അനുവദിക്കില്ലെന്ന് പോലീസ് പറഞ്ഞു.

 തിരിച്ച് വന്നിട്ട്

തിരിച്ച് വന്നിട്ട്

അതിനിടെ തന്നെ തടയുമെന്ന് പറഞ്ഞ സംഘപരിവാര്‍ സംഘടനയ്ക്കുള്ള മറുപടി താന്‍ മംഗലാപുരത്ത് പോയി വന്നിട്ട് പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 കണ്ണൂര്‍

കണ്ണൂര്‍

മംഗലാപുരത്ത് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ തടയുമെന്ന സംഘപരിവാര്‍ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ കണ്ണൂരിലും പോലീസിന് ജാഗ്രതാ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

English summary
Sangh Parivar activists oppose Kerala CM's visit to Mangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X