കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഷ്ടകാലം തീരാതെ ഏഷ്യാനെറ്റ് ന്യൂസ്; ട്വിറ്ററില്‍ സംഘപരിവാര്‍ ആക്രമണം #AntiNationalAsianet

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭ എംപിയായ രാജീച് ചന്ദ്രശേഖറിന്റെ ജൂപ്പിറ്റര്‍ കമ്പനിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമകള്‍ എന്നാണ് പറയുന്നത്. അതായത്, രാജീവ് ചന്ദ്രശേഖര്‍ ആണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമ എന്ന്! രാജീവ് ചന്ദ്രശേഖര്‍ ആണെങ്കില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭ എംപിയാണ്. മാത്രമല്ല, കേരളത്തിലെ എന്‍ഡിഎ മുന്നണിയുടെ വൈസ് ചെയര്‍മാനും ആണ്.

എന്തിനാണ് ഇതെല്ലാം പറഞ്ഞുവരുന്നത് എന്നല്ലേ... ഇങ്ങനെയൊക്കെ ആയിട്ടും ഏഷ്യാനെറ്റ് ന്യൂസ് സംഘപരിവാറില്‍ നിന്ന് നേരിടുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് പറയാന്‍ ആണ്. ട്വിറ്ററില്‍ ഏഷ്യാനെറ്റ് ന്യൂസിനും രാജീവ് ചന്ദ്രശേഖറിനും എതിരെ അതി രൂക്ഷമായ വിമര്‍ശനം ആണ് ബിജെപി/സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നടത്തുന്നത്. അതിനുള്ള പെട്ടെന്നുള്ള പ്രകോപനം എന്തെന്ന് കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും!

അമേരിക്കയുടെ 'അഭ്യര്‍ത്ഥന'യോ അതോ മുന്നറിയിപ്പോ?

അമേരിക്കയുടെ 'അഭ്യര്‍ത്ഥന'യോ അതോ മുന്നറിയിപ്പോ?

മലേറിയയ്ക്കുളള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി നിയന്ത്രണം നീക്കിയ കാര്യത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണത്രെ ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം. മരുന്ന് നല്‍കിയില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരും എന്ന് ട്രംപ് ഭീഷണിപ്പെടുത്തി എന്ന് തന്നെ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ആന്റി നാഷണല്‍ ഏഷ്യാനെറ്റ്

ആന്റി നാഷണല്‍ ഏഷ്യാനെറ്റ്

ആന്റി നാഷണല്‍ ഏഷ്യാനെറ്റ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് ട്വിറ്ററില്‍ ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള ആക്രമണം- ദേശവിരുദ്ദ ഏഷ്യാനെറ്റ് എന്ന്. ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് എന്ന വിനോദ ചാനലും തമ്മിലുള്ള വ്യത്യാസം അറിയാഞ്ഞിട്ടാണോ എന്നറിയില്ല. എന്തായാലും ഏഷ്യാനെറ്റ് എന്ന് മാത്രമേ ഹാഷ്ടാഗില്‍ ഉള്ളു. ഏഷ്യാനെറ്റ് സ്റ്റാര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള വിനോദ ചാനല്‍ ആണ്.

ടിജി മോഹന്‍ദാസ് മുതല്‍

ടിജി മോഹന്‍ദാസ് മുതല്‍

ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ മേധാവിയാണ് ടിജി മോഹന്‍ദാസ്. ട്വിറ്ററില്‍ ഏറെ സജീവമായി ഇടപെടുന്ന ആളാണ് ഇദ്ദേഹം. ടിജി മോഹന്‍ദാസും ഏഷ്യാനെറ്റ് ന്യൂസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബാലാകോട്ട് ആക്രമണത്തില്‍ ചില മരങ്ങള്‍ മാത്രമേ നശിച്ചുള്ളൂ എന്ന് വാദിച്ചതിന്റെ മുന്നില്‍ നിന്നത് ഏഷ്യാനെറ്റ് ആയിരുന്നു എന്ന് മറക്കരുത് എന്നാണ് ടിജി മോഹന്‍ദാസിന്റെ ട്വീറ്റില്‍ പറയുന്നത്.

മോദിയെ കളിയാക്കല്‍

മോദിയെ കളിയാക്കല്‍

എപ്പോഴും മോദിജിയെ കളിയാക്കുക എന്നതാണ് ഇവരുടെ പരിപാടി എന്നാണ് ചിലരുടെ വിമര്‍ശനം. പക്ഷപാതിത്വമുള്ള നാണം കെട്ട ചാനല്‍ ആണ് ഏഷ്യാനെറ്റ് ന്യൂസ് എന്നാണ് വിമര്‍ശനം.ഈ ചാനല്‍ നിര്‍ബന്ധമായി നിരോധിക്കണം എന്ന് വരെ ആവശ്യപ്പെടുന്നുണ്ട്. പക്ഷേ, ഈ ട്വീറ്റില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധതയെ കുറിച്ച് ഒന്നും പ്രത്യേകിച്ച് എടുത്ത് പറയുന്നില്ല!!!

എപ്പോഴും ഇങ്ങനെ

എപ്പോഴും ഇങ്ങനെ

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ അവര്‍ വിഘടന വാദികള്‍ക്കൊപ്പം നിന്നു. അയോധ്യ വിധി വന്നപ്പോള്‍ അവര്‍ ഇസ്ലാമിസ്റ്റുകള്‍ക്കൊപ്പം നിന്നു. സിഎഎയുടെ കാലത്ത് അവര്‍ പാകിസ്താനൊപ്പം നിന്നു. ദില്ലി കലാപത്തിന്റെ സമയത്ത് അവര്‍ ഇമ്രാന്‍ ഖാന് ഒപ്പം നിന്നു- ആരോപണങ്ങള്‍ ഇങ്ങനെയൊക്കെ ആണ്.

വിശ്വാസികളും പ്രതിഷേധക്കാരും

വിശ്വാസികളും പ്രതിഷേധക്കാരും

വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കടുത്ത പക്ഷപാതിത്വമാണ് ഏഷ്യാനെറ്റ് ന്യൂസ് പ്രകടമാക്കുന്നത് എന്നാണ് മറ്റൊരു ആരോപണം. പിറവം പള്ളിയില്‍ അത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍ എന്ന് വാര്‍ത്ത കൊടുക്കും. അതേ സമയം ശബരമലയില്‍ ഇത് പ്രതിഷേധക്കാര്‍ എന്നാകും എന്നാണ് പരാതി.

കേരളം മുഴുവനും

കേരളം മുഴുവനും

കേരളം മുഴുവനും പാകിസ്താന്‍ പ്രേമമുള്ള ലെഫ്റ്റ് ലിബറല്‍ മാധ്യമ പ്രവര്‍ത്തകരാണ് എന്നാണ് മറ്റൊരു ആരോപണം. അതില്‍ മുന്നില്‍ നില്‍ക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് ആണത്രെ. സ്ഥിരമായി പാക് അനുകൂല വാര്‍ത്തകള്‍ കൊടുക്കുന്നു എന്നാണ് ആരോപണം. പാകിസ്താനെതിരെ ശക്തമായ നടപടിയെടുക്കുമ്പോള്‍ മോദിയെ കുറ്റപ്പെടുത്തു എന്ന് വരെ കണ്ടെത്തുന്നുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന് ദേശ സുരക്ഷ അവരുടെ മുന്‍ഗണനയിലേ ഇല്ലെന്നും ആരോപിക്കുന്നു.

സുരേന്ദ്രനെ ട്രോളിയാലും

സുരേന്ദ്രനെ ട്രോളിയാലും

ഏഷ്യാനെറ്റ് ന്യൂസിനെ ദേശവിരുദ്ധമാക്കുന്നതിന് പിന്നിലെ മറ്റൊരു കാര്യം കേട്ടാല്‍ ശരിക്കും അമ്പരക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ഒരു പരിപാടിയില്‍ ട്രോള്‍ ചെയ്തതാണ് ചിലര്‍ക്ക് പ്രശ്‌നം. ലോക്ക് ഡൗണ്‍ കാലത്ത് യാത്ര ചെയ്യരുത് എന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം മറികടന്ന്, കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്യുകയും തിരുവനന്തപുരത്ത് വച്ച് പത്രസമ്മേളനം നടത്തുകയും ചെയ്ത ആളാണ് കെ സുരേന്ദ്രന്‍.

പാകിസ്താന്‍ വന്നാല്‍ പിന്നെ

പാകിസ്താന്‍ വന്നാല്‍ പിന്നെ

നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത് എന്നാണ് ഇദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് ചോദിക്കുന്നത്. പാകിസ്താനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ചോദ്യം. പാകിസ്താന്റെ പ്രതികരണങ്ങള്‍ കൊടുത്താല്‍ പോലും ദേശവിരുദ്ധമാകും എന്നാണ് വിവക്ഷ!

മാവോയിസ്റ്റുകള്‍....

മാവോയിസ്റ്റുകള്‍....

ഏഷ്യാനെറ്റ് ന്യൂസിന് എന്നും മാവോയിസ്റ്റുകളോടും ജിഹാദികളോടും പാകിസ്താനോടും എന്നും ഏഷ്യാനെറ്റ് ന്യൂസിന് ഇത്തിരി താത്പര്യം കൂടുതല്‍ ആണെന്നാണ് ആരോപണം. ഇതിന് ഉദാഹരണമായി കാണിക്കുന്നത്, മുമ്പൊരിക്കല്‍ നാല് മാവോയിസ്റ്റുകള്‍ക്ക് വീരമൃത്യു എന്ന് എഴുതി കാണിച്ച സംഭവം ആണ്.

English summary
Sangh Parivar on Asianet News reporting Donald Trump's hydroxychloroquine demand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X