Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരൊറ്റ പൈസ പോലും കാണിക്കയായി ഇടരുത്! തമിഴ് അയ്യപ്പഭക്തരോട് സംഘപരിവാറിന്‍റെ ആഹ്വനം.. വീഡിയോ

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ ഭക്തരെന്ന് അവകാശപ്പെടുന്നവര്‍ ശക്തമായ രീതിയിലുള്ള പ്രതിഷേധം നടത്തുകയാണ്. വിധിക്ക് പിന്നാലെ നട തുറന്ന ശേഷം എത്തിയ സ്ത്രീകള്‍ എല്ലാവരും തന്നെ പ്രതിഷേധത്തെ തുടര്‍ന്ന് മലയിറങ്ങി. നാളെ നട അടയ്ക്കാനിരിക്കെ ബിജെപിയും ഹൈന്ദവ സംഘടനകളും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല.

ശബരിമല സ്ത്രീപ്രവേശനം പിണറായി സര്‍ക്കാരിനെതിരേയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റിരിക്കുകയാണ് ബിജെപി. പ്രതിഷേധങ്ങള്‍ക്കിടയില്‍ ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് പോലും ബിജെപി കുപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. ഇതൊന്നും പോരാതെ ശബരിമലയില്‍ എത്തു്ന വിശ്വാസികളോട് കാണിക്കയായി പണമിടരുതെന്ന് ആവശ്യപ്പെടുകയാണ് സംഘപരിവാര്‍ നേതാക്കള്‍. ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്നവരോടാണ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 സര്‍ക്കാരിനെതിരെ

സര്‍ക്കാരിനെതിരെ

ശബരിമലയില്‍ സര്‍ക്കാരിനെതിരെ വ്യാജപ്രചാരണമാണ് ഇക്കൂട്ടര്‍ അഴിച്ചുവിടുന്നത്.ഇതര സംസ്ഥാനത്ത് നിന്ന് എത്തുന്ന ഭക്തരോടാണ് അവര്‍ വന്ന വാഹനത്തില്‍ കയറി സംഘപരിവാര്‍ നേതാക്കള്‍ ശബരിമലയില്‍ പണം ഇടരുതെന്ന് ആവശ്യപ്പെടുന്നത്.

 കാണിക്ക ഇടരുത്

കാണിക്ക ഇടരുത്

ഒരു രൂപ പോലും ക്ഷേത്രത്തില്‍ കാണിക്കയായി ഇടരുത്. കാണിക്കയായി ഇടാന്‍ കരുതിയ പണം പാവങ്ങള്‍ക്ക് നല്‍കണം. എന്നാലും ക്ഷേത്രത്തില്‍ ഒരു രൂപ പോലും ഇടരുതെന്നും ഇവര്‍ ഭക്തരോട് ആവശ്യപ്പെടുന്നുണ്ട്.

 കഴുത്തറക്കുന്നു

കഴുത്തറക്കുന്നു

പിണറായി വിജയനും സിപിഎമ്മും ഹിന്ദുവിന്‍റെ പൈസ വാങ്ങിയിട്ട് അവരുടെ കഴുത്ത് മുറിക്കുകയാണെന്നാണ് ഇവര്‍ ഭക്തരോട് പറയുന്നത്. മക്കയ്ക്ക് പോകുന്നതിന് മുസ്ലീങ്ങള്‍ക്ക് കെഎസ്ആര്‍ടിസി ബസ് സൗജന്യമായി കൊടുക്കും.

 രണ്ട് നീതി

രണ്ട് നീതി

എന്നാല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയ്ക്ക് വരെ പോകാന്‍ നമ്മള്‍ 40 രൂപ കൊടുക്കണം. നമ്മള്‍ ഹിന്ദുക്കള്‍ ഇന്ത്യയില്‍ അല്ലേ ജീവിക്കുന്നത്. ഹിന്ദുക്കള്‍ക്കും, മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേറെ വേറെ നിയമങ്ങളാണോ?

 പ്രസാദം വാങ്ങരുത്

പ്രസാദം വാങ്ങരുത്

പിണറായി വിജയന്‍ ഹിന്ദുക്കളുടെ കഴുത്തറക്കുകയാണ്. ശബരിമലയില്‍ എ​ത്തിയാല്‍ ഒരാള്‍ പോലും ഒരു രൂപ പോലും ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കരുത്. മാത്രമല്ല അരണവണയോ പ്രസാദമോ ഒന്നും വാങ്ങരുത്.
അയ്യപ്പന്‍ സര്‍വ്വ ഇടത്തും ഉണ്ട്. അയ്യപ്പന് പണം വേണ്ട. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിലെ വരുമാനം പിണറായി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്.

 പ്രളയം

പ്രളയം

അയ്യപ്പനോട് സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരതയാണ് കേരളത്തില്‍ പ്രളയത്തിന് കാരണമായത്. എന്നാല്‍ സര്‍ക്കാര്‍ ഇതില്‍ നിന്നൊന്നും പഠിച്ചിട്ടില്ല. അതുകൊണ്ട് നമ്മളാല്‍ കഴിയുന്നത് ചെയ്യണം എന്ന് ഇവര്‍ ആവശ്യപ്പെടുന്നതായും വീഡിയോയില്‍ കാണാം.

വീഡിയോ

വീഡിയോ പൂര്‍ണരൂപം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+