കേരളത്തെ ഒരു പാഠം പഠിപ്പിക്കാന്‍ സംഘികളുടെ നീക്കം...!!! മലയാളിയെ ക്ഷ..ണ്ണ..ബ്ബ...വരപ്പിക്കും...!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്:  ഉത്തരേന്ത്യയെ അപേക്ഷിച്ച് നോക്കിയാലും മറ്റ് സംസ്ഥാനത്തിലുള്ളവരെ വെച്ച് നോക്കിയാലും കേരളത്തിന് അഹങ്കരിക്കാനുള്ള വകുപ്പ് ഏറെയുണ്ട്. സാക്ഷരതയുടെ കാര്യത്തിലും ആരോഗ്യത്തിന്റെ കാര്യത്തിലും എല്ലാം കേരളത്തിന് അഭിമാനിക്കാന്‍ വകുപ്പുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരേക്കാളും കേരളത്തിന് ഇപ്പോള്‍ അഭിമാനിക്കാനുള്ള വക നല്‍കിയിരിക്കുന്നത് ബീഫ് വിഷയത്തിലെ നിലപാടാണ്. എന്നാല്‍ സംഘികള്‍ക്ക് അത് ഒട്ടും പിടിച്ചിട്ടില്ല.

Read More: ഭര്‍ത്താവിനെ രക്ഷിക്കാന്‍ സഹോദരനെ കറിക്കത്തിക്ക് കുത്തിക്കൊന്നു...!! കാമുകിയേയും വെറുതേ വിട്ടില്ല !!

വെറുക്കപ്പെട്ട കേരളം

വെറുക്കപ്പെട്ട കേരളം

കന്നുകാലി കശാപ്പ് നിരോധനം വഴി ബീഫ് നിരോധനം എന്ന അജണ്ട നടപ്പാക്കിയ സംഘികള്‍ക്ക് കേരളത്തിലെ മതനിരപേക്ഷരായ ജനങ്ങള്‍ എന്നും വെറുക്കപ്പെട്ടവരാണ്. കേരളത്തിന്റെ മനസ്സ് സംഘിസം ഉള്‍ക്കൊള്ളാന്‍ മനസ്സില്ലാത്തവരാണ്.

ഇതാണ് നിലപാട്

ഇതാണ് നിലപാട്

കന്നുകാലി കശാപ്പ് നടപ്പാക്കിയ കേന്ദ്രത്തിനെതിരെ ഏറ്റവും ഉറക്കെ സംസാരിച്ചത് കേരളവും ഇവിടുത്തെ ഇടതുപക്ഷ സര്‍ക്കാരുമാണ്. കേരളത്തിലെ ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് നാഗ്പൂരില്‍ നിന്നും തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു.

കേരളത്തിൽ നടപ്പാക്കില്ല

കേരളത്തിൽ നടപ്പാക്കില്ല

കേന്ദ്രത്തിന്റെ തീരുമാനം കേരളത്തില്‍ നടപ്പാക്കില്ലെന്നും നേരിടുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തിന്റെ നിലപാടിനെ തമിഴ്‌നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്നാല്‍ സംഘികള്‍ കേരളത്തിനെതിരെ പടയൊരുക്കത്തിലാണ്.

ടൂറിസം വരുമാനം

ടൂറിസം വരുമാനം

കേരളത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് ടൂറിസം. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും നിരവധി പേര്‍ ഇവിടേക്ക് എത്തുന്നു. കേരളത്തിന് മാത്രം സ്വന്തമായുള്ള സൗന്ദര്യം തേടിയാണ് ടൂറിസ്റ്റുകള്‍ വരുന്നതാണ്. അതിലാണ് സംഘികളുടെ പിടി.

കേരളത്തിനെതിരെ വൻപ്രചാരണം

കേരളത്തിനെതിരെ വൻപ്രചാരണം

സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണമാണ് കേരളത്തിനെതിരെ സംഘികള്‍ നടത്തുന്നത്. കേരളത്തില്‍ വിനോദ സഞ്ചാരത്തിനായി പോകരുതെന്നാണ് ഇവര്‍ ആഹ്വാനം ചെയ്യുന്നത്. 6 മാസത്തേക്ക് എഹ്കിലും കേരളത്തെ ബഹിഷ്‌ക്കരിക്കണം എന്ന് ഒരു സംഘിയുടെ ആഹ്വാനം.

ആയുർവേദവും വേണ്ട

ആയുർവേദവും വേണ്ട

ടൂറിസത്തില്‍ നിന്നുള്ള വരുമാനം നിലച്ച് കേരളം മുട്ടുകാലില്‍ നില്‍ക്കുമേ്രത ബിജെപിക്ക് മുന്നില്‍. മറ്റൊരാള്‍ ഒരു വര്‍ഷത്തേക്ക് എല്ലാ ഹിന്ദുക്കളും ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തില്‍ പോകുന്നത് നിര്‍ത്തണമെന്ന് ആഹ്വാനം ചെയ്യുന്നു.

ചാണകം തന്നെ

സംഘികള്‍ ബഹിഷ്‌ക്കരിക്കുന്നതോടെ വരുമാനമില്ലാത്തെ കേരളത്തിലെ ജനങ്ങള്‍ തെണ്ടി കുത്തുപാളയെടുക്കുമെന്നാണ് അവരുടെ സ്വപനം. ബീഫ് തിന്നുന്ന കേരളീയരുടെ അഹങ്കാരം കുറയ്ക്കാന്‍ അത് മാത്രമാണത്രേ വഴി. വെറുതേ അല്ല ഇവരെ ചാണകസംഘികളെന്ന് വിളിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ ഇതിനോട് പ്രതികരിക്കുന്നത്.

English summary
As a revenge for eating beef, sanghis decided to boycott kerala tourism
Please Wait while comments are loading...