• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഇവള്‍ ചതിക്കും, ഇവള്‍ മുസ്ലീം ജിഹാദിച്ചി', നഴ്സിനെതിരെ വര്‍ഗീയ പ്രചരണവുമായി സംഘപരിവാര്‍

 • By
cmsvideo
  നഴ്സിനെതിരെ വര്‍ഗീയ പ്രചരണവുമായി സംഘപരിവാര്‍

  തിരുവനന്തപുരം: വീണ്ടുമൊരു നിപ്പാ കാലത്തിന്‍റെ ആശങ്കയില്‍ മാരകവ്യാധിയെ നേരിടാന്‍ ജനം ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ വര്‍ഗീയ പ്രചരണം ശക്തമാക്കി സംഘപരിവാര്‍ കേന്ദ്രങ്ങള്‍. നിപ്പ വീണ്ടും പടര്‍ന്നത് കേരളക്കാരുടെ കര്‍മ്മഫലമാണെന്ന വിദ്വേഷ പ്രചരണമാണ് ഉത്തരേന്ത്യയിലെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പടച്ചുവിട്ടത്.

  കര്‍ണാടകം ക്രൈസിസില്‍!! വീണ്ടും ഡികെ ശിവകുമാര്‍, ഇത്തവണ ബ്രാഹ്മണ്ഡ ഹോമം

  കേരളത്തിലും സമാന രീതിയിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നിപ്പയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന റൂബി സജ്ന എന്ന നഴ്സിനെതിരെയാണ് സംഘപരിവാര്‍ വര്‍ഗീയ പ്രചരണം ശക്തമാക്കിയിരിക്കുന്നത്.

   വര്‍ഗീയ പ്രചരണം

  വര്‍ഗീയ പ്രചരണം

  'ഇവള്‍ ചതിക്കും ജിഹാദിച്ചി' എന്ന കമന്‍റോട് കൂടിയാണ് റൂബി സജ്നയുടെ ചിത്രം സഹിതം പങ്കുവെച്ച് സംഘപരിവാര്‍ പ്രൊഫൈലില്‍ നിന്ന് ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ നിരവധി സംഘപരിവാര്‍ പേജുകളും പ്രൊഫൈലുകളും ഈ വര്‍ഗീയ പ്രചരണം ഏറ്റുപിടിച്ചു.

   ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റ്

  കഴിഞ്ഞ വര്‍ഷം നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു റൂബി സജ്ന എന്ന നഴ്സ്. എന്ത് സംഭവിച്ചാലും അവസാന നിപ്പാ വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതു വരെ സേവനം ചെയ്യാനും മരിച്ചു വീഴാനും ഞങ്ങളുണ്ടാകും എന്നായിരുന്നു റൂബി സജ്ന ഫേസ്ബുക്കില്‍ കുറിച്ചത്.

   പിന്തുണയുമായി

  പിന്തുണയുമായി

  ഇടതുപക്ഷ അനുഭാവികൂടിയാണ് റൂബി എന്നതാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതേസമയം റൂബിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. റൂബിക്ക് പിന്തുണ നൽകി കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

   നഴ്സസ് അസോസിയേഷനും

  നഴ്സസ് അസോസിയേഷനും

  മതവും ജാതിയും പറഞ്ഞ് അധിക്ഷേപിച്ചാൽ തളരുന്നവരല്ല ഞങ്ങൾ:കൂടുതൽ വീറോടെയും ശക്തിയോടെയും പ്രതികരിക്കുന്നവരാണ് ഞങ്ങൾ:വർഗ്ഗീയത തുലയട്ടെ:കേരള ഗവ: നേഴ്സസ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗം സ.റൂബി സജ്നക്കെതിരെയുള്ള വർഗ്ഗീയ പരാമർശത്തിൽ കേരള ഗവ: നേഴ്സസ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു:പ്രതിഷേധം രേഖപ്പെടുത്തുന്നു. ജന:സെക്രട്ടറി കെ.ജി.എൻ.എ, അസോസിയേഷന്‍ പ്രസ്താവന ഇറക്കി.

  സിനിമാ പ്രമോഷന്‍

  സിനിമാ പ്രമോഷന്‍

  അതേസമയം നിപ്പയില്‍ കേരള സര്‍ക്കാരിനെതിരേയും സംഘപരിവാര്‍ നുണ പ്രചരണം കൊഴുപ്പക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന ആറ് പേര്‍ക്ക് നിപ്പയില്ലെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പത്രസമ്മേളനത്തിന്‍റെ ലൈവ് വീഡിയോയ്ക്ക് താഴെയാണ് ഇത് സിനിമാ പ്രമോഷനാണെന്നായിരുന്നു ഒരാളുടെ കമന്‍റ്.

  പ്രതിഷേധം

  പ്രതിഷേധം

  റിലീസാവാന്‍ പോകുന്ന ആഷിഖ് അബു ചിത്രം വൈറസിന് വേണ്ടിയുള്ള പ്രമോഷന്‍ അവസാനിച്ചെന്നായിരുന്നു ഇയാളുടെ കമന്‍റ്. ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ ഡോ ഷിംന അസീസിന്‍റെ പ്രതികരണം ഇങ്ങനെ

  കോപ്പിലെ വര്‍ത്താനം

  കമന്റിട്ട ചേട്ടാ...പുര കത്തുമ്പോൾ കഴുക്കോൽ ഊരി ബീഡി കത്തിക്കുക എന്ന്‌ കേട്ടിട്ടേയുള്ളൂ. ആദർശവൈരുദ്ധ്യവും രാഷ്‌ട്രീയ പകപോക്കലുമൊക്കെ നല്ലോണം ഒന്ന്‌ പനിച്ച്‌ ആശുപത്രിയിൽ എത്തും വരെയേ കാണൂ. ദുരിതത്തിലും ഒന്നിച്ച്‌ നിൽക്കാത്തത്‌ വല്ലാത്ത ദുരന്തം തന്നെയാണേ... ഇതൊന്ന്‌ നീന്തി കരയേറിയിട്ട്‌ പോരേ ഇജ്ജാതി കോപ്പിലെ വർത്താനം !#നിപ്പ#ഭയമല്ല_വേണ്ടത്‌_ജാഗ്രത

  'ഒന്നും മറക്കില്ല രാമാ'.. മകന്‍ പാലം വലിച്ചതിന് ബിജെപി എംഎല്‍എക്ക് നേതൃത്വം വക എട്ടിന്‍റെ പണി

  English summary
  Sanghparivar communal propagation against nurse
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more