Get Updates
Get notified of breaking news, exclusive insights, and must-see stories!

കേട്ടാലറയ്ക്കുന്ന പച്ചത്തെറി.. വെച്ച് പൊറുപ്പിക്കരുത്, അടിച്ച് കൊല്ലണം! കുരീപ്പുഴയ്ക്കെതിരെ കൊലവിളി!

കൊല്ലം: മതത്തിന്റെയും ദൈവങ്ങളുടേയും മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുകയാണ് രാജ്യത്തെ സംഘികള്‍ എന്നതാണ് നിലവിലെ അവസ്ഥ. മനുഷ്യന്‍ ആധാറില്ലാത്ത് മൂലം റേഷന്‍ കിട്ടാതെ മരിക്കട്ടെ, സ്ത്രീകള്‍ പട്ടാപ്പകല്‍ പീഡിപ്പിക്കപ്പെടട്ടേ, ജാതിയുടെ പേരില്‍, ഭക്ഷണത്തിന്റെ പേരില്‍, നിറത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടട്ടേ.. അതൊന്നും ഇവിടെയൊരു വിഷയമല്ല. എന്നാല്‍ മതത്തേയോ ദൈവത്തേയോ തൊട്ട് കളിച്ചോ, എങ്കില്‍ തീര്‍ന്നു. കുരീപ്പുഴ ശ്രീകുമാറിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോ പുറത്ത് വന്നതോടെ പൂരത്തെറിവിളിയാണ് സോഷ്യൽ മീഡിയയിൽ കവിക്കെതിരെ സംഘികൾ നടത്തുന്നത്.

വിവാദ പ്രസംഗം പുറത്ത്

വിവാദ പ്രസംഗം പുറത്ത്

കുരീപ്പുഴ ശ്രീകുമാര്‍ വെറും കവിയല്ല. തെരുവിന്റെയും ദളിതന്റെയും അരികുവല്‍ക്കരിക്കപ്പെട്ടവന്റെയും രാഷ്ട്രീയം കൂടിയാണ്. തികഞ്ഞ നാസ്തികനും ഇടത് സഹയാത്രികനും കൂടിയാണ്. താമരപ്പൂവിലെ സരസ്വതിയും ബ്രഹ്മാവുമെല്ലാം യാഥാര്‍ത്ഥ്യമല്ലെന്നും സങ്കല്‍പ്പം മാത്രമാണ് എന്നുമാണ് കടയ്ക്കലിലെ വിവാദ പ്രസംഗത്തില്‍ കുരീപ്പുഴ പറഞ്ഞത്.

അശ്ലീലം പറഞ്ഞെന്ന് സംഘികൾ

അശ്ലീലം പറഞ്ഞെന്ന് സംഘികൾ

ഈ പ്രസംഗത്തെയാണ് സംഘികള്‍ കുരീപ്പുഴ അശ്ലീലം പറഞ്ഞുവെന്ന് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്. പോലീസില്‍ പരാതിയും നല്‍കി. എന്നാല്‍ തെളിവില്ലെന്ന കാരണത്താല്‍ പരാതി തള്ളിപ്പോയി. അതിന് പിന്നാലെയാണ് കുരീപ്പുഴയുടെ പ്രസംഗം സോഷ്യല്‍ മീഡിയ വഴി സംഘികള്‍ പുറത്ത് വിട്ടിരിക്കുന്നത്.

പച്ചത്തെറി വിളി

പച്ചത്തെറി വിളി

സത്യന്‍ പാലക്കല്‍ പാലക്കല്‍ എന്ന സംഘപരിവാര്‍ അനുകൂലിയുടെ അക്കൗണ്ടില്‍ നിന്നാണ് കുരീപ്പുഴയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം പുറത്ത് വിട്ടിരിക്കുന്നത്. പച്ചത്തെറിയാണ് ഈ വീഡിയോയ്ക്ക് താഴെ കുരീപ്പുഴയ്ക്ക് എതിരെ കമന്റുകളായി പോസ്റ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

തല്ലി കാലൊടിച്ചേനെ എന്ന്

തല്ലി കാലൊടിച്ചേനെ എന്ന്

വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് തന്നെ താനായിരുന്നുവെങ്കില്‍ കുരീപ്പുഴയെ തല്ലി കാലൊടിച്ചേനെ എന്ന തലക്കെട്ടോട് കൂടിയാണ്. കേട്ടാലറയ്ക്കുന്ന തെറിവിളികളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇതുവരെ 36 കെ വ്യൂസാണ് വീഡിയോയ്ക്ക് ഉണ്ടായിരിക്കുന്നത്. 1268 പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നു.

കഞ്ചാവ് അടിച്ചിട്ടെന്ന്

കഞ്ചാവ് അടിച്ചിട്ടെന്ന്

ഇവനെപ്പോലുള്ളവര്‍ക്ക് ഒന്ന് കിട്ടണം, എന്നാലേ മനസ്സിലാകൂ എന്നാണ് ഒരാളുടെ കമന്റ്. കഞ്ചാവ് അടിച്ചിട്ടാണ് പ്രസംഗിക്കുന്നതെന്നും അടിക്കാതെ വിട്ടത് പാപം ആയിപ്പോയെന്നും പറയുന്ന സംഘികളുമുണ്ട്. കുരീപ്പുഴയെ ഈ നാട്ടില്‍ വെച്ച് പൊറുപ്പിക്കരുതെന്നും അടിച്ച് കൊല്ലണം എന്നുമുള്ള കൊലവിളികള്‍ക്കും കുറവില്ല.

ഇനിയും തല്ല് കിട്ടുമെന്ന്

ഇനിയും തല്ല് കിട്ടുമെന്ന്

മൈക്ക് കിട്ടിയാല്‍ അന്യന്റെ വിശ്വാസത്തെ അവഹേളിച്ച് പുലമ്പിയാല്‍ തല്ല് കിട്ടും, അത് കുരീപ്പുഴയായാലും അവന്റെ അച്ഛനായാലും തല്ലും എന്നാണ് മറ്റൊരു പ്രതികരണം. കമന്റുകളില്‍ ഭൂരിപക്ഷവും പരസ്യമായി പറയാന്‍ പോലും കൊള്ളാത്ത പച്ചത്തെറിയാണ്. ഹൈന്ദവ സംസ്‌ക്കാരത്തെക്കുറിച്ച് ഊറ്റം കൊണ്ടു കൊണ്ടാണ് ഈ തെറിവിളിയെന്ന് കൂടി ഓര്‍ക്കണം

ശ്രദ്ധ തിരിക്കാനുള്ള തന്ത്രം

ശ്രദ്ധ തിരിക്കാനുള്ള തന്ത്രം

ഉള്ളതോ ഇല്ലാത്തതോ എന്നത് ഒരു വിഷയമേ അല്ല .ഒരു സമൂഹത്തിന്റെ വിശ്വാസത്തെയാണ് ഇദ്ദേഹം കളിയാക്കുന്നത് .അത് ഒരിക്കലും ശെരിയായ കാര്യം അല്ല.അയാൾക്ക് വിശ്വാസം ഇല്ലെങ്കിൽ പുകഴ്ത്തിയില്ലെങ്കിലും ഇകഴ്ത്താതിരിക്കുക.അതാണ് ഒരു നല്ല മനുഷ്യന്റെ മാന്യത എന്നും പ്രതികരണവുണ്ട്. കണ്ണാടി വിഷയവും കൊടിയേരി വിഷയവും ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രമാണ് കുരീപ്പുഴ വിവാദമെന്നും ആരോപണം ഉയരുന്നുണ്ട്.

വിവാദ പ്രസംഗം

കുരീപ്പുഴ ശ്രീകുമാർ നടത്തിയ വിവാദ പ്രസംഗം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+