• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിപ്പ: കേരളം അനുഭവിക്കുന്നത് കര്‍മഫലം!! വിദ്വേഷ പ്രചരണവുമായി സംഘപരിവാര്‍

 • By
cmsvideo
  നിപ്പ വന്ന കേരളത്തെ അപമാനിച്ച്‌ സംഘികൂട്ടങ്ങൾ | #NipahVirus | Oneindia Malayalam

  തിരുവനന്തപുരം: വീണ്ടും ഒരു നിപ്പാ കാലത്തിന്‍റെ ഞെട്ടലിലാണ് കേരളം. 2018 ല്‍ 16 പേരുടെ ജീവന്‍ അപഹരിച്ച നിപ്പാ രോഗ ബാധ എറണാകുളത്താണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 23 കാരനായ യുവാവിനാണ് നിപ്പ സ്ഥിരീകരിച്ചിച്ചിരിക്കുന്നത്. കനത്ത ജാഗ്രതയാണ് ആരോഗ്യ വകുപ്പും പൊതുജനങ്ങളും പുലര്‍ത്തുന്നത്. അതിനിടെ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തുകയാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍.

  ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!

  കേരളം ദുരിതം അനുഭവിച്ച പ്രളയനാളുകളില്‍ വിഷം തുപ്പിയ അതേ രീതിയിലുള്ള സംഘപരിവാര്‍ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ കര്‍മ്മഫലമാണ് ഇതെന്ന രീതിയിലാണ് പ്രചരണം.

   വിദ്വേഷ പ്രചരണം

  വിദ്വേഷ പ്രചരണം

  പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചെറു ചലനങ്ങള്‍ പോലും ഉണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. രാജ്യമൊട്ടുക്കെ മോദി തരംഗം ആഞ്ഞടിച്ചപ്പോഴും കേരളം ബിജെപിയെ പുറത്തുനിര്‍ത്തി. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയും മതേതര കാഴ്ചപ്പാടുകളുമാണ് ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ കഴിയാത്തതെന്നാണ് ജനം അവകാശപ്പെടുന്നത്.

   നിപ്പയ്ക്ക് കാരണം

  നിപ്പയ്ക്ക് കാരണം

  അതേസമയം കേരളത്തില്‍ നിലംതൊടാന്‍ കഴിയാത്തതിന്‍റെ നിരാശ പരസ്യമായി പ്രകടിപ്പിച്ച് കേരള ജനതയ്ക്കെതിരെ വിദ്വേഷ പ്രചരണം കടുപ്പിച്ചിരിക്കുകയാണ് ഉത്തരേന്ത്യയിലെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍. കേരളത്തില്‍ നിപ്പ വൈറസ് സ്ഥിരീകരിക്കപ്പെട്ടതോടെയാണ് പുതിയ പ്രചരണം.

   കേരളത്തില്‍ മാത്രം

  കേരളത്തില്‍ മാത്രം

  എന്തുകൊണ്ട് കേരളത്തിന് മാത്രം ഇത് സംഭവിക്കുന്നുവെന്നത് അറിയുമോ? ചെയ്ത പാപത്തിന്‍റെ ശിക്ഷയാണെന്ന തരത്തിലൊക്കെയാണ് പ്രചരണം. നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്തയ്ക്ക് താഴെ ഒരാള്‍ കുറിച്ചത് ഇങ്ങനെ-എന്തുകൊണ്ട് എല്ലായപ്പോഴും കേരളം? അവര്‍ ചെയ്യുന്ന പാപത്തിന്‍റെ ഫലമാണോ അവര്‍ അനുഭവിക്കുന്നത്?അതോ ബിജെപിയെ അധികാരത്തില്‍ ഏറ്റിയ നമ്മളെ വിഡ്ഡികള്‍ എന്ന് വിളിച്ചതിനോ.. അവരുടെ കര്‍മ്മ ഫലമാണ് അവര്‍ അനുഭവിക്കുന്നത് എന്നാണ് ഒരാള്‍ കുറിച്ചത്.

   സാക്ഷരത

  സാക്ഷരത

  സാക്ഷര കേരളം എന്നാണല്ലോ അവര്‍ അവകാശപ്പെടുന്നത്. അതായിരിക്കും കാരണം എന്ന പരിഹാസവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. വിദ്യാഭ്യാസം കൂടി പോയതിന്‍റെ പ്രശ്നമാണ്. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസമുള്ള തലച്ചോറില്‍ നിന്നാണ് ഈ വൈറസ് വരുന്നതെന്നാണ് മറ്റൊരാളുടെ പരിഹാസം.

  തങ്കു ബ്രദറിനൊപ്പം

  ക്രിസ്തീയ ആചാരനായ തങ്കു ബ്രദറിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചും ചിലര്‍ പരിഹസിക്കുന്നുണ്ട്. ' നിപ്പ വൈറസ് തടയുന്നതിന് എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തായ പാസ്റ്റര്‍ തങ്കു ബ്രദറിന്‍റെ സഹായം തേടിക്കൂട? ഈ പാസ്റ്റര്‍മാര്‍ക്ക് കാന്‍സര്‍ തടയാനുളള കഴിവ് പോലും ഉണ്ടെന്ന് അറിയാമോ? നിപ്പ ബാധിതരെ പിണറായിയുടെ ശുപാര്‍ശയോടെ തങ്കുവിന്‍റെ സ്വര്‍ഗീയ വിരുന്നില്‍ പങ്കെടുപ്പിക്കണം', എന്നാണ് ഒരാള്‍ കുറിച്ചത്.

   യുഎഇയില്‍ നിന്ന്

  യുഎഇയില്‍ നിന്ന്

  ഒരു പേടിയും വേണ്ട, യുഎഇയില്‍ നിന്ന് 700 കോടി രൂപ വരില്ല, അറബ് രാഷ്ട്രങ്ങളില്‍ നിന്നും വരുന്ന ഈത്തപ്പഴത്തില്‍ നിന്നാണോ നിപ്പ വരുന്നത് , എന്നിങ്ങളനെയും ചിലര്‍ കുറിച്ചിരുന്നു. നിപ്പയുടെ സാന്നിധ്യം വീണ്ടും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പുരകത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രനും സ്വീകരിച്ചിരുന്നത്.

  കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നര കോടി രൂപയും കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചു വർഷം തികയുന്നു. എന്നിട്ടും എന്തുകൊണ്ടാണിത് പൂര്‍ത്തിയാക്കാത്തത് എന്നായിരുന്നു സുരേന്ദ്രന്‍റെ പരാമര്‍ശം.

   പ്രളയ സമയത്തും

  പ്രളയ സമയത്തും

  നേരത്തേ കേരളത്തില്‍ പ്രളയം വന്നപ്പോഴും സംഘപരിവാര്‍ കേരളത്തിനെതിരെ വര്‍ഗീയ പ്രചരണം നടത്തിയിരുന്നു. കേരളത്തിലെ മഴയും പ്രളയവും സുപ്രീംകോടതിയില്‍ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കണം എന്നായിരുന്നുആര്‍എസ്എസ് നേതാവും ആര്‍ബിഐ ഡയറക്ടറുമായ എസ് ഗുരുമൂര്‍ത്തി പറഞ്ഞത്.

  ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ പ്രകാശൻ തമ്പിയുടെ കൈവശം? അപകട ശേഷം വന്ന ഫോൺ കോൾ, ദുരൂഹത

  English summary
  sanghparivar hate propagation against Kerala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more