ഒരൊറ്റ സിപിഎം നേതാവിനെയും ബാക്കി വെക്കരുത്; നിയമസഭയിൽ ചാവേറാകണം, സംഘപരിവാർ പ്രവർത്തകരുടെ ആഹ്വാനം!
തിരുവനന്തപുരം: തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലും സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുമ്പോൾ സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രവർത്തകരുടെ കൊലവിളി. ആർഎസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ചാവേർ ആക്രമണം നടത്താൻ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തിരിക്കുന്നത്. നിയസഭയില്‍ കയറി സി.പി.ഐ.എം നേതാക്കളെ വക വരുത്തണമെന്നും ചാവേറായി പൊട്ടിത്തെറിക്കുമെന്നുമാണ് പ്രശാന്ത് കുമാര്‍ എന്ന സംഘപരിവാറുകാരന്റെ ഭീഷണി.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്നം രാജശേഖരനെയും സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രവർത്തകർ കുറ്റപ്പെടുത്തുന്നുണ്ട്. 'കുമ്മനത്തിന്റെ ഗാന്ധി മാർഗം കമ്മയൂണിസ്റ്റ് ചെറ്റകൾക്ക് ലൈസൻസ് ആണ്'. കുമ്മനം രാജിവെച്ച് വത്സൻ തില്ലങ്കേരിയോ കെ സുരേന്ദ്രനോ ബിജെപി സംസ്ഥാന പ്രസിഡന്റ് ആകണമെന്നും സോഷ്യൽ മീഡിയയിൽ സംഘപരിവാർ പ്രവർത്തകർ വ്യക്തമാക്കുന്നു.

ചാവേറായി പൊട്ടി തെറിക്കും
'എഫ്ബിയിൽ കരഞ്ഞിട്ട് കാര്യമില്ല. തിരിച്ചടിക്കണം. ഞാൻ ചാവേറായി വരാം. ഏത് സിപിഎം പ്രവർത്തകന്റെ മുന്നിൽ ചെന്നും പൊട്ടിത്തെറിക്കാം എന്നാണ് യുവ മോർച്ച കണ്ണൂർ ജില്ല സെക്രട്ടറി ലസിത പാലക്കലിന്റെ പോസ്റ്റിന് സനൽ എംകെ കമന്റിട്ടിരിക്കുന്നത്.

നിയമസഭയിൽ കയറി കൊല്ലണം
ഇനി ഒരു പ്രവർത്തകനെയും ആദരാഞ്ജലികൾ അർപ്പിക്കുന്നില്ലെന്നും എല്ലാ സിപിഎം പ്രവർത്തകരെയും നിയമസഭിയിൽ കയറി കൊല്ലണമെന്ന് രാഹുൽ ആർ കൃഷ്ണ ഫേസ്ബു്കിലൂടെ ആഹ്വാനം ചെയ്യുന്നു.

ആ കൈ കൊണ്ട് പേനപോലും പിടിക്കരുത്
തിരിച്ചടിച്ചേ മതിയാകൂ. ആർഎസ്എസ് പ്രവർത്തകൻ രാജേളിനെ കൊന്ന ഒരാളും ഇനി ആ കൈകൊണ്ട് പേന പോലും പിടിക്കരുതെന്നും രഞ്ജിത്ത് അഭിമന്യൂ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്യുന്നു.
ലസിത പാലക്കലിന്റെ പോസ്റ്റ്
പിണറായി പരനാറി ഒരു ജീവനും കൂടി എടുത്തു എന്ന യുവമോർച്ച സെക്രട്ടറി ലസിത പാലക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു സംഘപരിവാർ പ്രവർത്തകരുടെ ആക്രോശം.

രാഷ്ട്രപതി ഭരണം വരണം
ഒന്നു വെട്ടിയാല്‍ പത്ത് തിരിച്ചുവെട്ടുന്ന ആ പഴയകാലത്തേക്ക് സംഘം മാറണമെന്നാണ് ശ്യാം കണ്ണാട്ടുമോദി എന്നയാള്‍ പ്രതികരിക്കുന്നത്. രാഷ്ട്രപതി ഭരണമേ ഇനി ശരിയാകുമെന്നും ആരും വെറുതെ കമന്റ് ഇട്ടിട്ടൊന്നും കാര്യമില്ലെന്നും പ്രതികരിക്കുന്നവരും ഏറെയാണ്.

രാജേഷിന്റെ കൊലപാതകത്തിന് പിന്നാലെ
തിരുവനന്തപുരത്തെ ആര്‍എസ്എസ് കാര്യവാഹകായ രാജേഷിന്റെ കൊലപാതകത്തിന് പിന്നാലെയാണ് വ്യാപക ഹെയ്റ്റ് ക്യാമ്പയിനുമായി സംഘപരിവാറുകാര്‍ രംഗത്തെത്തിയത്.












Click it and Unblock the Notifications