കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യ ശത്രുവിനെതിരായ ഐക്യപ്പെടൽ തെരഞ്ഞെടുപ്പ് സഖ്യമല്ല: ബിനോയ് വിശ്വം

  • By Sreejith Kk
Google Oneindia Malayalam News

കല്ലാച്ചി:ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കരുത്ത് പകരണമെന്നതാണ് ഇടതുപക്ഷത്തോട് കാലഘട്ടം ആവശ്യപ്പെടുന്നത്, അത് മനസിലാക്കാനും ജനപക്ഷത്ത് നിൽക്കാനും കമ്മ്യൂണിസ്റ്റുകൾക്ക് സാധിക്കണ മെന്നും സിപിഐ ദേശീയ എക്സി അംഗം ബിനോയ് വിശ്വം പറഞ്ഞു.

കമലഹാസന് ആദ്യ കുത്ത് മുന്‍ ഭാര്യ ഗൗതമി വക... വേര്‍പിരിയാന്‍ കാരണം വെളിപ്പെടുത്തികമലഹാസന് ആദ്യ കുത്ത് മുന്‍ ഭാര്യ ഗൗതമി വക... വേര്‍പിരിയാന്‍ കാരണം വെളിപ്പെടുത്തി

സംഘ പരിവാരമാണ് രാജ്യത്തിന്റെ മുഖ്യ ശത്രു എന്നതിൽ സിപിഐക്ക് സംശയമില്ല. സിപിഐ മുന്നോട്ട് വെക്കുന്ന ബദൽ രാഷ്ട്രീയമാണ് ശരിയെന്ന് രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങൾ തിരിച്ചറിയുന്നുണ്ട്. പൊതുശത്രുവിനെതിരായ
രാഷ്ട്രീയ ഐക്യപെടൽ തെരഞ്ഞെടുപ്പ് സഖ്യമാണെന്ന് കരുതുന്നത് ആശയ പരമായ അസ്ഥിരത കൊണ്ടാണ്.

 binoywism

സിപിഐക്ക് ഇക്കാര്യത്തിൽ സംശയമില്ലാത്തത് ആശയ ദൃഡതയുള്ളത് കൊണ്ടാണ്.രാജ്യത്ത് ഇടതുപക്ഷത്തെ ശക്തി പ്പെടുത്തിക്കൊണ്ട് പുരോഗമന പ്രസ്ഥാനങ്ങളുടെ ഐക്യനിര ഉയർത്താനാണ് സിപിഐ ശ്രമിക്കുന്നത്.
വളയം അരുവിക്കരയിൽ രണ്ടു ദിവസമായി നടക്കുന്ന സിപിഐ നാദാപുരം മണ്ഡലം ക്യാമ്പിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

സിപിഐ സംസ്ഥാന അസി സെക്രട്ടറി സത്യൻ മൊകേരി, ഇകെ വിജയൻ എംഎഎ അഡ്വ പി വസന്തം, ടികെ രാജൻ മാസ്റ്റർ,പിപ്രദീപ്, എംസി നാരായണൻ നമ്പ്യാർ പി.ഗവാസ്, രജീന്ദ്രൻ കപ്പള്ളി, എം ടി ബാലൻ, വിപി ശശിധരൻ, സികെ ബാലൻ,കെകെ മോഹൻദാസ് പ്രസംഗിച്ചു.

ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളംശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളം

നിയമസഭയിൽ നാടകീയരംഗങ്ങൾ! കൂക്കിവിളിച്ച് പ്രതിപക്ഷം, താക്കീത് നൽകി സ്പീക്കർ; അന്തസ്സിന് ചേർന്നതല്ല...നിയമസഭയിൽ നാടകീയരംഗങ്ങൾ! കൂക്കിവിളിച്ച് പ്രതിപക്ഷം, താക്കീത് നൽകി സ്പീക്കർ; അന്തസ്സിന് ചേർന്നതല്ല...

English summary
sangparivar is the enemy of left wing says binoy viswam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X