കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജു സാംസന്റെ അച്ഛനെ പോലീസ് സ്റ്റേഷനിൽ അപമാനിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ സൂപ്പര്‍ ക്രിക്കറ്റ് താരമായ സഞ്ജു വി സാംസന്റെ അച്ഛനെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് എസ് ഐ അപമാനിച്ചതായി പരാതി. സഞ്ജു സാംസന് കളിച്ചു കിട്ടിയ ട്രോഫികള്‍ വെറും ആക്രിയല്ലേ എന്ന് ചോദിച്ചാണ് വിഴിഞ്ഞം സ്‌റ്റേഷനിലെ എസ് ഐ സഞ്ജുവിന്റെ അച്ഛന്‍ സാംസണെ അപമാനിച്ചത്.

ഏപ്രില്‍ പത്തിന് സഞ്ജുവിന്റെ വിഴിഞ്ഞത്തുള്ള വീട്ടില്‍ മോഷണം നടന്നിരുന്നു. ഐ പി എല്ലിലെ യുവതാരം, ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മാന്‍ ഓഫ് ദ മാച്ച് തുടങ്ങി സഞ്ജു ഐ പി എല്ലില്‍ കളിച്ചു നേടിയ പ്രധാനപ്പെട്ട ട്രോഫികള്‍ വീട്ടില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. ഈ കേസിന്റെ കാര്യത്തിനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സാംസനെ എസ് ഐ അപമാനിച്ചത്.

sanju-samson

സഞ്ജുവിന്റെ മാതാപിതാക്കള്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് വിഴിഞ്ഞത്തുള്ള വീട്ടില്‍ മോഷണം നടന്നത്. ജനലുകള്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കടന്ന അക്രമികള്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കടത്തിയിരുന്നു. വീട് ആക്രമിച്ച് അലങ്കോലമാക്കിയ ഇവര്‍ സഞ്ജു കളിച്ചുനേടിയ ട്രോഫികള്‍ പലതും തകര്‍ക്കുകയും കുറെയെണ്ണം കടത്തിക്കൊണ്ടു പോകുകയും ചെയ്തിരുന്നു.

ഐ പി എല്ലിന്റെ ഏഴാം സീസണില് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാണ് സഞ്ജു സാംസണ്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഐ പി എല്‍ ക്രിക്കറ്റില്‍ അര്‍ദ്ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു സഞ്ജു. രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ മികവുകള്‍ തേച്ച് മിനുക്കിയ സഞ്ജുവിനെ ഇത്തവണ രാജസ്ഥാന്‍ നാല് കോടി രൂപയ്ക്കാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്.

English summary
Report says Cricketer Sanju Samson's father humiliated in Police station, Vizhinjam, Thiruvananthapuram. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X