അഞ്ച് വർഷമായി കാത്തിരിക്കുകയായിരുന്നു; പ്രണയം വെളിപ്പെടുത്തി സഞ്ജു വി സാംസൺ
ഇന്ത്യൻ ക്രിക്കറ്റിലെ മലയാളി പ്രതീക്ഷയാണ് സജ്ഞു വി സാംസൺ. രാജസ്ഥാൻ റോയൽസിന്റെ ലെജന്റ്സ് പട്ടികയിൽ സൂപ്പർ ഹ്യൂമൻ സഞ്ജു എന്നാണ് സജ്ഞു വി സാംസണെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്റെ സ്വകാര്യ ജീവിതത്തിലെ ഒരു സന്തോഷം കൂടി തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ഫേസ്ബുക്കിലൂടെ താരം തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നു. കാമുകിയോടൊപ്പമുള്ള ഫോട്ടോയും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും മാതാപിതാക്കളും പ്രണയം അംഗീകരിച്ചെന്നും സഞ്ജു അറിയിച്ചു.

പ്രണയം
അഞ്ച് വർഷമായി ഇരുവരും പ്രണയത്തിലാണ്. തിരുവനന്തപുരം സ്വദേശിനിയായ ചാരുവാണ് സഞ്ജുവിന്റെ മനം കവർന്ന സുന്ദരി. രസകരമായി ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സഞ്ജു തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.

ആദ്യ മെസേജ്
ആദ്യമായി ചാരുവിന് അയച്ച മെസേജിനെക്കുറിച്ച് പറഞ്ഞാണ് സജ്ഞുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. 2013 ആഗസ്റ്റ് ഇരുപത്തിരണ്ടിന് രാത്രി 11.11ന് ഒരു ഹായ് മെസ്സേജ് അയച്ചായിരുന്നു തുടക്കമെന്ന് സഞ്ജു പറയുന്നു.

കാത്തിരുന്നു
അഞ്ച് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്. ഞങ്ങൾ ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചിട്ടുണ്ട്. പക്ഷെ പരസ്യമായി ഒരുമിച്ച് നടക്കാൻ ഞങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്ന് സജ്ഞു പറയുന്നു.

ഇന്ന് മുതൽ
എന്നാൽ ഇന്ന് മുതൽ ഇതിന് മാറ്റം വന്നിരിക്കുന്നു. ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളുടെ പ്രണയം അംഗീകരിച്ചിരിക്കുന്നു. സന്തോഷത്തോടെ ഈ പ്രണയത്തെ അംഗീകരിച്ച മാതാപിതാക്കൾക്ക് സജ്ഞു നന്ദി പറയുന്നതായും സജ്ഞു ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

ചാരു
നിന്നെപ്പോലൊരാളെ ജീവിത പങ്കാളിയായി ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് ചാരു, എല്ലാവരുടെയും അനുഗ്രഹങ്ങളും ഉണ്ടാകണമെന്ന് പറഞ്ഞാണ് സഞ്ജു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിവാഹം?
ഇരുവരുടെയും വിവാഹം എന്നാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സഞ്ജു വ്യക്തമാക്കിയിട്ടല്ല. എങ്കിലും ഡിസംബർ 22നാണ് ഇരുവരുടെയും വിവാഹമെന്നാണ് സൂചന. 23കാരനാണ് സഞ്ജു.

മിന്നും പ്രകടനം
ഐ പി എല്ലിൽ മിന്നും പ്രകടനം കാഴ്ചവെച്ച താരമാണ് സഞ്ജു. തുടക്കത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന സഞ്ജു പിന്നീട് രാജസ്ഥാൻ റോയൽസിനും ഡെൽഹി ഡെയർ ഡെവിൾസിനും വേണ്ടി കളിച്ചു. 2015ലാണ് സഞ്ജു ടി ട്വന്റിയിലൂടെ ഇന്ത്യൻ ജഴ്സിയണിയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
പ്രണയം വെളിപ്പെടുത്തി സഞ്ജു ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വായിക്കാം
ആരെയും അനുസരിക്കില്ല! അരുതെന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും ! അന്നത്തെ മഞ്ജു വാര്യര്‍ അങ്ങനെയായിരുന്നു!












Click it and Unblock the Notifications