കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുമുടികെട്ടില്ലാതെ പതിനെട്ടാം പടി കയറി; ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസും വിവാദത്തില്‍!

  • By Aami Madhu
Google Oneindia Malayalam News

ശബരിമയില്‍ ആചാരങ്ങള്‍ ലംഘിച്ച് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടി കയറിയെന്ന വിവാദത്തിനിടെ ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കര്‍ദാസും വിവാദത്തില്‍. മേല്‍ശാന്തിക്കൊപ്പം കെപി ശങ്കര്‍ ദാസും പതിനെട്ടാം പടി കയറിയിറങ്ങിയെന്നാണ് ആരോപണം.ഇദ്ദേഹം പടി കയറിയിറങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ചിത്തിര ആട്ടത്തിരുനാള്‍ വിശേഷപൂജയ്ക്കായി ശബരിമല നട തുറന്നപ്പോഴാണു സംഭവം.

abarimala-1532331041-1532519092-154150

ഇന്ന് രാവിലെ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി പതിനെട്ടാംപടിയില്‍ ഇരുമുടിക്കെട്ടില്ലാതെ കയറുകയും തിരച്ചിറങ്ങുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതോടെ ഇരുമുടി കെട്ടില്ലാതെ പതിനെട്ടാം പടി കയറുന്നത് ആചാര ലംഘനമാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്നും ദേവസ്വം ബോര്‍ഡ് അംഗമായ കെപി ശങ്കര്‍ ദാസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശങ്കര്‍ ദാസും വിവാദത്തില്‍ പെട്ടിരിക്കുന്നത്.

അതേസമയം ശങ്കര്‍ദാസിനെ ന്യായീകരിച്ച് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് രംഗത്തെത്തി. ശങ്കര്‍ ദാസിന് പതിനെട്ടാം പടിയെകുറിച്ചും ആചാരങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ ഇല്ലാത്തതിനാലാവാം ഇതെന്നായിരുന്നു പ്രയാറിന്‍റെ പ്രതികരണം.

English summary
sankar das in sabarimala pathinettam padi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X