'വിനായകന് സ്വർണ അരഞ്ഞാണം ഇട്ടൂടെ, കറുത്ത ശരീരത്തിൽ കാണും, ഞാൻ ചമ്മിപ്പോയി'; ശാന്തിവിള ദിനേശ്
കൊച്ചി: ഫ്ളാറ്റിന്റെ ബാൽക്കണിയിൽ വെച്ച് അടുത്തിടെ വിനായകൻ നടത്തിയ നഗ്നതാ പ്രദർശനം വലിയ വിവാദമായിരുന്നു. സ്വന്തം ഫ്ളാറ്റിൽ വെച്ച് ഉടുതുണി അഴിക്കുകയും ആളുകളെ അസഭ്യം പറയുകയും ചെയ്യുന്ന നടന്റെ വീഡിയോ ആണ് പുറത്തുവന്നത്. സംഭവത്തിൽ നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നിരവധി പേരാണ് വിമർശിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ നടനെതിരെ രംഗത്തത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. ലൈറ്റ് ക്യാമറ ആക്ഷൻ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം. ശാന്തിവിള ദിനേശിന്റെ വാക്കുകളിലേക്ക്
'പാൻ ഇന്ത്യൻ നായകനാണല്ലോ വിനായകൻ, ഒരു ചേരിയിൽ സകല വൃത്തികേടുകളുമായി വളർന്ന ബാല്യമാണ് വിനായകന്റേത്. വിനായകൻ പോലും വിചാരിക്കാത്ത അത്ര ഉയരത്തിൽ അദ്ദേഹം വളർന്നെങ്കിലും വിനായകൻ ഇപ്പോഴും കമ്മട്ടിപ്പാടം സ്റ്റൈലിലാണ് ജീവിക്കുന്നത്. പണം ഉള്ളത് കൊണ്ട് എന്ത് വേണമെങ്കിലും കുടിക്കം. കോടികളല്ലേ മറിയുന്നത്. വിനായകൻ മദ്യമോ ലഹരിയോ ഉപയോഗിക്കുകയല്ല, മറിച്ച് വിനായകനെ മദ്യവും ലഹരിയും ഉപയോഗിക്കുകയാണ് എന്നതാണ് പ്രശ്നം. എവിടെ തൊട്ടാലും വിനായകൻ പ്രശ്നമാക്കും. എന്നെ പറഞ്ഞാൽ ഞാൻ ഗോവയിൽ പോകുമെന്നാണ് ഇപ്പോൾ വിനായകന്റെ ഭീഷണി. പോകുമ്പോൾ കൂടെ വലിക്കുന്നവനേയും ഒട്ടിക്കുന്നവനേയും കൊണ്ടുപോകണം. വിനായകൻ വേഗം ഗോവയ്ക്ക് പിടിക്കണമെന്നേ എനിക്ക് പറയാനുള്ളൂ.

ഒരു കറുത്ത ചരടെങ്കിലും അരയിൽ കെട്ടി വേണമായിരുന്നു വിനായകൻ തുണി അഴിച്ച് കാണിക്കാൻ, എന്തൊരു നാണക്കേടാണ്. അമ്പലക്കാളെയെ പോലെയൊക്കെയാണ് നിന്നത്. വിനായക ഒരു സ്വർണ അരഞ്ഞാണം ഇട്ടിരുന്നെങ്കിൽ ആ കറുത്ത ശരീരത്തിൽ ഒരു ഭംഗിയുണ്ടായേനെ, കാശ് ഇഷ്ടം പോലെ ഉണ്ടല്ലോ. വെള്ളി അരഞ്ഞാണമായാലും കാണും, കറുത്ത ശരീരമാണല്ലോ. ഒരു കറുത്ത നൂലെങ്കിലും കെട്ടിയാൽ ശരീരത്തിൽ മാച്ചായേനെ.
വിനായകന്റെ നഗ്നത കണ്ട് ചമ്മലാണ് എനിക്ക് തോന്നിയത്.
ഇങ്ങനത്തെ എംബോക്കികൾക്കൊന്നും സംസ്ഥാന അവാർഡ് കൊടുക്കരുത്. അങ്ങനെയൊരു അവാർഡ് വാങ്ങുമ്പോൾ ഉത്തരവാദിത്തം ഉണ്ടായിരിക്കണം. ലഹരി ഉപയോഗവും തുണ ഉരിക്കലുമൊക്കെ നടത്തിയാൽ സംസ്ഥാന അവാർഡ് തിരിച്ചുവാങ്ങേണ്ട കാലം അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു.
വിനായകൻ സംസ്ഥാന അവാർഡ് വാങ്ങിയത് മുതൽ സ്റ്റേറ്റ് ഗസ്റ്റാണ്. അതിനാൽ സംസ്ഥാന പരിപാടികൾക്ക് പിആർഡിയിൽ നിന്നും ക്ഷണിച്ചുകൊണ്ട് കത്ത് പോകും. അങ്ങനെയൊരു കത്തും വാങ്ങി രണ്ട് കുപ്പിയും വലിച്ച് കയറ്റി ജെട്ടി പോലും ഇടാതെ സ്വാതന്ത്ര്യ ദിനത്തിൽ പിണറായി വിജയൻ കൊടി ഉയർത്തുന്നിടത്ത് പോയി ഉടുമുണ്ട് അഴിച്ച് കാണിച്ചാൽ എന്ത് ചെയ്യും? അതിനാൽ നിയമഭേദഗതി വരുത്തണം. പുരസ്കാരങ്ങളൊക്കെ മാനദണ്ഡങ്ങൾ ഉണ്ടാക്കിയേ നൽകാവൂ എന്ന് ഞാൻ പറയും.
മലയാളത്തിൽ വിനായകനൊന്നുമല്ല കുടി തുടങ്ങിയത്. കുടക്കുന്ന പലരും ഉണ്ട്. എന്നാൽ അവർക്കൊന്നും കുടിച്ചാൽ അമ്മ പെങ്ങമ്മാരെ തെറ്റില്ലായിരുന്നു, ഉടുമുണ്ട് അഴിക്കില്ലായിരുന്നു. വിനായകന്റെ നഗ്നത കണ്ടതും തെറികേട്ടതും വിനായകന്റെ തന്നെ ജാതിയിൽ പെട്ട പാവം സ്ത്രീ ആയിരുന്നത്രേ. ഇല്ലെങ്കിൽ ചില ദളിത് പോരാട്ട സിംഹിണികൾ ചാനൽ ചർച്ചകളിൽ വരേണ്ടതായിരുന്നു. പോക്രിത്തരം കാണുന്നവരൊക്കെ ഇപ്പോൾ മാനസിക പ്രശ്നം ഉള്ള സർട്ടിഫിക്കറ്റുകൾ വാങ്ങി വെക്കുകയാണ്. വിനായകന് കിട്ടേണ്ടത് എണ്ണ പുരട്ടിയ ചൂരൽ കൊണ്ടുള്ള അടിയാണ്. അത് കൊടുക്കാത്തതാണ് പ്രശ്നം'.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications