കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു വർഷം പടമില്ലെങ്കില്‍ ലാലിന് ജീവിക്കാന്‍ പറ്റാതാവുമോ; റിമി ടോമി എന്ത് വന്നാലും ചിരിക്കും'

Google Oneindia Malayalam News

ഓണ്‍ലൈന്‍ റമ്മിക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താത്ത സർക്കാറിനെതിരെ വിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. ഗെയിമിന്റെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരേയും അദ്ദേഹം വിമർശനം ഉന്നയിക്കുന്നുണ്ട്. നിയമസഭയില്‍ കെബി ഗണേഷ് കുമാർ എം എല്‍ എ വരെ ഈ വിഷയം അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോടെ വളരെ ബഹുമാനം തോന്നി.

'ഒരു വർഷം പടമില്ലെങ്കില്‍ ലാലിന് ജീവിക്കാന്‍ പറ്റാതാവുമോ; റിമി ടോമി എന്ത് വന്നാലും ചിരിക്കും''ഒരു വർഷം പടമില്ലെങ്കില്‍ ലാലിന് ജീവിക്കാന്‍ പറ്റാതാവുമോ; റിമി ടോമി എന്ത് വന്നാലും ചിരിക്കും'

140 എം എല്‍ എമാരുള്ള നിയമസഭയില്‍ സാധാരണാക്കാരന്റെ വേദന അറിയാവുന്ന ഗണേഷ് കുമാർ തന്നെ വേണ്ടി വന്നു റമ്മി കളിയെന്ന ഈ വന്‍ ചതിക്കെതിരെ സംസാരിക്കാനെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു. തന്റെ സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍കാവ്യയുടെ മുന്‍ജീവനക്കാരന്‍ ദിലീപിന് കുരുക്ക് മുറുക്കുമോ: നിർണ്ണായക രഹസ്യമൊഴിയും കോടതിയില്‍

സിനിമാക്കാരായ ലാലും വിജയ് യേശുദാസും റിമി ടോമിയു

സിനിമാക്കാരായ ലാലും വിജയ് യേശുദാസും റിമി ടോമിയുമൊക്കെ റമ്മിയുടെ പരസ്യത്തില്‍ പങ്കെടുത്തത് കൊണ്ടുമായിരിക്കാം ആദ്ദേഹം ഈ വിഷയം ഉന്നയിച്ചത്. ഇവരോടൊക്കെ സംസാരിച്ച് ഈ പരസ്യത്തില്‍ നിന്നും പിന്മാറാന്‍ താങ്കള്‍ പറയണമെന്ന് സംസ്കാരിക വകുപ്പ് മന്ത്രിയായ വിഎന്‍ വാസവനോട് ഗണേഷ് വളരെ ശക്തമായി സംസാരിക്കുകയും ചെയ്തു. തീർച്ചയായും ഗണേഷിന് ഒരു ബിഗ് സല്യൂട്ട് കൊടുക്കാന്‍ തോന്നുന്നുവെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

സാരിയില്‍ സ്റ്റൈലന്‍ ലുക്കില്‍ ആന്‍ അഗസ്റ്റിന്‍: അതിഗംഭീരമെന്ന് ആരാധകർ

ലാല്‍ എങ്ങനെ ഈ അബദ്ധത്തില്‍പ്പെട്ടു

ലാല്‍ എങ്ങനെ ഈ അബദ്ധത്തില്‍പ്പെട്ടു എന്നാണ് ഞാന്‍ ആലോചിക്കുന്നത്. കൊറോണകാലമായിരുന്നത് കൊണ്ടും കാശിന് ബുദ്ധിമുട്ടുള്ളതുകൊണ്ടും ആ പരസ്യത്തില്‍ അഭിനയിച്ചുവെന്നാണ് ലാല്‍ പറയുന്നത്. അല്ലാതെ ആ പരസ്യത്തിന്റെ ദോഷവശങ്ങളൊന്നും തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ലാല്‍ ഒക്കെ ഇത് അറിയേണ്ട ആളല്ലേ. ഒരു കൊറോണ കാലം വന്നാലോ അല്ലെങ്കില്‍ ഒരു വർഷം സിനിമയില്‍ അഭിനയിക്കാതെ വീട്ടില്‍ ഇരുന്നാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണോ ലാലിനുള്ളത്.

എന്തുകൊണ്ടാണ് ലാല്‍ അങ്ങനെ ചിന്തിക്കുന്നതെന്ന്

എന്തുകൊണ്ടാണ് ലാല്‍ അങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ലാലിനെ കുറിച്ച് കൂടുതല്‍ പറയാനും വയ്യ. കാരണം, എന്റെ പടത്തില്‍ നായകനായ വ്യക്തിയാണ്. എന്നോട് നന്നായി സഹകിരിച്ച, നല്ല ബന്ധമുള്ളയാളാണ്. അദ്ദേഹം പക്ഷെ ഇത്തരത്തില്‍ നിലവാരം ഇല്ലാത്ത പരസ്യത്തിലൊന്നും കയറി അഭിനയിക്കരുതായിരുന്നു. എന്തായാലും അദ്ദേഹം ഇപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. ചെയ്തുപോയ പരസ്യ തെറ്റായിപ്പോയി എന്ന് എനിക്ക് തോന്നുന്നു, അതുകൊണ്ട് തന്നെ ഞാന്‍ ക്ഷമ ചോദിക്കുന്നു. തെറ്റ് ചെയ്തതുകൊണ്ട് ക്ഷമ ചോദിക്കുന്നുവെന്ന് ചിന്തിക്കരുതെന്നും പുള്ളി പറഞ്ഞിട്ടുണ്ട്.

ലളിത ജീവിതവും ശുഭ്രവസ്ത്രവുമൊക്കെ ധരിച്ച്

ലളിത ജീവിതവും ശുഭ്രവസ്ത്രവുമൊക്കെ ധരിച്ച് മലയാളികള്‍ക്ക് മുഴുവന്‍ സാദാചരം പഠിപ്പിക്കുന്ന ഒരു വലിയ മനുഷ്യന്റെ മകനാണ് വിജയ് യേശുദാസ്. അദ്ദേഹത്തിന്റെ അച്ഛന്റെ കുട്ടിക്കാലം എന്നൊക്കെ പറയുന്നത് ദാരിദ്രത്തിന്റെ ഉച്ഛകോടിയായിരുന്നു. എന്നാല്‍ ഇന്ന് വിജയ് യേശുദാസിനും മൂന്ന് ആണ്‍മക്കള്‍ക്കും എത്ര തലമുറ തിന്നാനുള്ളതാണ് അദ്ദേഹം ഉണ്ടക്കിയിട്ടിരിക്കുന്നത്. എന്നിട്ടും ഈ നിലവാരമില്ലാത്ത, മലയാളിയെ കൊല്ലുന്ന പരസ്യങ്ങളില്‍ അഭിനയിച്ചത് വളരെ മോശമായിപ്പോയി എന്നാണ് എനിക്ക് പറയാനുള്ളതെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

വിജയ് യേശുദാസിന്റെ കാര്യത്തില്‍ നമ്മളൊന്നും

വിജയ് യേശുദാസിന്റെ കാര്യത്തില്‍ നമ്മളൊന്നും പറയാതിരിക്കുന്നതാണ് നല്ലത്. അവരൊക്കെ ഒരുപാട് വളർന്ന് പോയവരാണ്. ചിലപ്പോള്‍ ദാസേട്ടന്‍ പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത രീതിയിലൊക്കെയായി. ഞാന്‍ ഇങ്ങനെയൊക്കെ ജീവിക്കും തനിക്കെന്താ ഉവാ... എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷെ കല കൊണ്ട് ജീവിക്കുന്ന താങ്കളെപ്പോലുള്ള ഒരാള്‍ ഇതുപോലുള്ള പോക്രിത്തരം കാണിക്കരുതെന്ന് പറയാനുള്ള അവകാശം എനിക്കുണ്ട്. അത് ശരിയില്ല. പ്രത്യേകിച്ച് കാശിന്റെ ആർത്തി പാടില്ല, ലളിത ജീവിതമായിരിക്കണം, മലയാളി സംസ്കാരം മറക്കരുതെന്ന് പറയുന്ന ഒരു അച്ഛന്റെ മകന്‍.

റിമി ടോമിയെ എനിക്ക് പരിചയമില്ല. ഇതല്ല ഇതിലപ്പറുമുള്ള

റിമി ടോമിയെ എനിക്ക് പരിചയമില്ല. ഇതല്ല ഇതിലപ്പറുമുള്ള കാര്യങ്ങള്‍ നടന്നാലും, 21 പേരല്ല51 പേർ മരിച്ചാലും , അവർക്ക് ഏറ്റവും അടുത്ത ബന്ധമുള്ള രണ്ടുമൂന്ന് പേർ ആത്മഹത്യ ചെയ്താലും അവർ ചിരിച്ചുകൊണ്ടിരിക്കും. ആ കൊച്ചിന്റെ ഏറ്റവും വലിയ വിജയവും അതാണ്. എന്ത് ലോകത്ത് നടന്നാലും അറിഞ്ഞുകൂടാ എന്ന രീതിയില്‍ ചിരിച്ചിരിക്കും. പക്ഷെ ഇനിയൊക്കിലും റിമി ടോമി ഒന്ന് മാറണം. ഈ ആത്മഹത്യ ചെയ്ത എത്ര പേർക്ക് മക്കളുണ്ടാവും. അതൊക്കെ ഒന്ന് ആലോചിക്കണമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

 'ദിലീപിന്റെ വക പള്‍സർ സുനിക്ക് പണമെത്തി':അനുബന്ധ കുറ്റപത്രത്തില്‍ തെളിവുമായി പൊലീസ് 'ദിലീപിന്റെ വക പള്‍സർ സുനിക്ക് പണമെത്തി':അനുബന്ധ കുറ്റപത്രത്തില്‍ തെളിവുമായി പൊലീസ്

English summary
Santhivila Dinesh criticizes Lal, Rimi Tommy and Vijay Yesudas who acted in rummy ad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X