Get Updates
Get notified of breaking news, exclusive insights, and must-see stories!

'അഖിൽ മാരാർക്ക് ഇത്രയും കോടികൾ എവിടുന്നു വന്നു? ആദായനികുതി വകുപ്പ് അന്വേഷിക്കണം';ആവശ്യവുമായി സംവിധായകൻ

അഖിൽ മാരാരെ അളവറ്റ് പരിഹസിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്. സരോജ് കുമാർ എന്ന സിനിമ കഥാപാത്രം പോലെയാണ് തൻ്റെ ആസ്തിയെ കുറിച്ച് അഖിൽ പറഞ്ഞുനടന്നതെന്ന് ശാന്തിവിള കുറ്റപ്പെടുത്തി. ട്വൻ്റി 20യിൽ നിന്നും മൂന്ന് മാസം തികയ്ക്കും മുൻപ് പുറത്തുചാടിയ അഖിലിൻ്റെ അടുത്ത ലക്ഷ്യം ബിജെപിയാണെന്നും ശാന്തിവിള ആരോപിച്ചു. സംവിധായകൻ്റെ വാക്കുകളിലേക്ക്

ദിലീപേട്ടൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ കടം വീട്ടാം, പക്ഷെ ഇത്';കൊച്ചിൻ ഹനീഫയുടെ കുടുംബം പറയുന്നു
ദിലീപേട്ടൻ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ കടം വീട്ടാം, പക്ഷെ ഇത്';കൊച്ചിൻ ഹനീഫയുടെ കുടുംബം പറയുന്നു

'അടിയും കൊണ്ട് പുളിയും കുടിച്ചെന്ന് പറഞ്ഞ പോലെ ആവുകയാണ് കാര്യങ്ങൾ. കേരളത്തിലെ മുഖ്യമന്ത്രി സതീഷ് മേനോന്റെ മച്ചമ്പിയെ പോലെ നടന്ന ആളായിരുന്നു അഖിൽ മാരാർ എന്ന മഹാനായ സിനിമാക്കാരൻ. അഖിൽ കോട്ടത്തലയിൽ നിന്നും ബിഗ് ബോസ് താരമായി പിന്നെ മാരായി കത്തി ജ്വലിച്ച ആളാണ്. ബിഎംഡബ്ലുന്റെ 20 ലക്ഷം രൂപയുള്ള ബൈക്കിൽ കറങ്ങുന്നയാൾ, ബെൻസ് കാർ സ്വന്തമായി ഉണ്ട് എന്ന് നാഴിക്ക് 40 വട്ടം പറയുന്ന, ഹെലികോപ്റ്റർ, വന്ദേ ഭാരത് ട്രെയിൻ തുടങ്ങി സകല ആഡംബകരങ്ങളുമായാണ് ഞാൻ ജീവിക്കുന്നതെന്ന് ബിഗ് ബോസ് കഴിഞ്ഞപ്പോൾ പറഞ്ഞുനടന്ന ജീവിച്ചിരിക്കുന്ന മനുഷ്യനാണ് കോട്ടത്തല മാരാർ.

santhi-4

സരോജകുമാർ എന്ന് പറഞ്ഞ സിനിമയിൽ വരവ് ചെലവ് കണക്കുകൾ ജഗതിയും ശ്രീനിവാസനും കൂടെ പറയും പോലെ ഇങ്ങനെ അടിച്ചു വിടും. ഇപ്പോൾ തന്നെ പറയുന്നു ഞാൻ ഇലക്ഷൻ കഴിഞ്ഞപ്പോൾ എന്റെ ഭാര്യയുടെ മൊത്തം സ്വർണം കൊണ്ടുവന്ന് കോഴിക്കോട്ട് കിട്ടയ വിലക്ക് വിറ്റു എന്നൊക്കെയാണ് പറഞ്ഞത്. 20 ലക്ഷം രൂപ വിലയുള്ള എന്റെ ബിഎംഡബ്ലു ബൈക്ക് ഞാൻ 10 ലക്ഷം രൂപക്ക് വിറ്റു എന്നാണ് പറയുന്നത്. ആദായ നികതിക്കാർ അന്വേഷിക്കണം ഇയാൾക്ക് ഈ വരവിൽ കവിഞ്ഞ വരുമാനം എവിടുന്നെന്ന്. കാരണം അംബാനി പോലും പറയാത്ത രീതിയിലൊക്കെയാണ് പുള്ളി സംസാരിക്കുന്നത്.

140 നിയമസഭാ സീറ്റുകളിൽ 1400 സ്ഥാനാർത്ഥികൾ റെഡിയായി നിൽക്കുന്ന പാർട്ടിയാണ് തന്റെ കോൺഗ്രസ് എന്ന് എല്ലാം പഠിച്ച മാരാരും പഠിച്ചില്ല. എന്തുവന്നാലും ശരി ബിജെപിയിലേക്ക് ഇല്ല എന്നതായിരുന്നു ശപഥം. വേളി വേണ്ട സംബന്ധമാകാം എന്ന് പറഞ്ഞ കണക്ക് ബിജെപിയിൽ പോകണ്ട ,പകരം ബിജെപിയുടെ കൂടെയുള്ള 2020യിൽ ചേക്കേറി. അതുവഴി സുരേഷ് ഗോപി ഒക്കെ വന്ന് കൊട്ടക്കണക്കിന് ചക്ക വോട്ട് മാരാർക്ക് വാങ്ങി കൊടുക്കുകയും ചെയ്തു. 19 പേരെയാണ് ചക്കപ്പാർട്ടി സ്ഥാനാർത്ഥി ആക്കുകയും അതിൽ സിനിമാക്കാര് തന്നെ നാലുപേർ ഉണ്ടായിരുന്നു. നാലല്ല ശരിക്കും ആറു പേരാണ് വരേണ്ടിയിരുന്നത്. വന്നതിൽ രണ്ടുപേർക്കും വോട്ട് പോലും ഇല്ലാതെ ആയിപ്പോയി. അതുകൊണ്ടാണ് 19ൽ ഒതുങ്ങിയത്.

'അവരുടെ ഉദ്ദേശം അമ്മയെ തകർക്കുകയെന്നത്, പക്ഷെ മോഹൻലാൽ അക്കാര്യം വ്യക്തമാക്കി';സീനത്ത്
'അവരുടെ ഉദ്ദേശം അമ്മയെ തകർക്കുകയെന്നത്, പക്ഷെ മോഹൻലാൽ അക്കാര്യം വ്യക്തമാക്കി';സീനത്ത്

19 എണ്ണവും ജയിച്ച് എംഎൽഎയോ മന്ത്രിയോ ഒക്കെ ആകേണ്ട മിടുമിടുക്കന്മാരും മിടുമിടുക്കികളും ആയിരുന്നു. വിവരം കെട്ട വോട്ടർമാർ ചതിച്ചു തള്ളിയിട്ട് കളഞ്ഞു . സീറ്റ് തരപ്പെട്ടില്ലെങ്കിലും സതീഷ് മേനോൻ അളിയന്റെ കൂടെ അടിയുറച്ചു നിന്നിരുന്നെങ്കിൽ മാരാർജി ഇപ്പോൾ ആലപ്പി അഷ്റഫിനെ പോലെ, ജോയി മാത്യൂവിനെ പോലെ, ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോർപ്പറേഷൻ, സാംസ്കാരിക ക്ഷേമനിധി ഭാരത് ഭവൻ ഇതുപോലുള്ള ഏതെങ്കിലും ഒരു സാംസ്കാരിക സ്ഥാപനത്തിൽ എവിടെയെങ്കിലും ചെയർമാൻ ആകാനായിട്ട് ഒന്ന് തള്ളാമായിരുന്നു.ഇതിപ്പോ കടിച്ചതും പോയി പിടിച്ചതും പോയതുപോലെയായി.

എന്തായാലും മൂന്നു മാസം പോലും തികച്ചാകും മുൻപ് അഖിൽ മാരാർ ട്വൻ്റി 20യുമായുള്ള പൊക്കൾകുടി ബന്ധം പോലും ഉപേക്ഷിച്ചിരിക്കുന്നു. ഭാര്യയെ കുനിച്ചു നിർത്തി ഇടിച്ചിട്ട് വീട്ടുകാർ ചർച്ച ചെയ്യും പോലെയാണ് ഇത് എന്നാണ് കോട്ടത്തല പറയുന്നത്. തോറ്റശേഷം രണ്ടരമാസമായി വിളിച്ചാൽ പാർട്ടി നേതാവായ കിറ്റക്സ് സാബ് ഫോൺ പോലും എടുക്കുന്നില്ല. 19 സീറ്റിൽ സ്ഥാനാർത്ഥികള നിർത്തിയിട്ട് ബിജെപിയുടെ കയ്യിൽ നിന്ന് 40 കോടി രൂപ സാബ് വാങ്ങിയെന്ന് അയാളുടെ കൂടെ നടക്കുന്നവരും ബിജെപിക്കാരും ഒക്കെ മാരാരോട് പറഞ്ഞത്രേ. ഞാൻ ഉൾപ്പെടെയുള്ളവർ ചതിക്കപ്പെട്ടു എന്ന് ഞാൻ പറയും എന്നാണ് മാരാർ പറയുന്നത്.

ബിജെപിയിൽ നിന്ന് ഫണ്ട് വാങ്ങുക എന്നത് മാത്രമായിരുന്നു സാബുവിൻ്റെ ലക്ഷ്യമെന്നും ഇനി അടുത്ത തെരഞ്ഞെടുപ്പിൽ നോക്കിയാൽ മതിയല്ലോ എന്നാണ് സാബുവിന്റെ ചിന്ത എന്നുമാണ് കോട്ടാത്തല മാരാർ പറയുന്നത്. പ്രൗഡിയുള്ള ജാതി ഒന്നുമല്ല കേട്ടോ ഈ മാരാര്. ഞാൻ പറയുന്നതല്ല മാരാര് തന്നെ പറയുന്നതാണ്. പ്രൗഡിയുള്ള ജാതി ഒന്നുമില്ല മാരാർ എന്നാണ് കോട്ടാത്തല പറയുന്നത്. എൻറെ അമ്മയാണ് മാരാത്തി, അച്ഛൻ നായരാണ്.

ബിജെപിയെ താഴെ ഇറക്കാൻ നടത്തുന്ന സമരമാണ് ഡൽഹിയിൽ സിജെപി നടത്തുന്നതെങ്കിൽ അത് ബിജെപിക്ക് ഗുണകരമാകും എന്നും മാരാർ പറയുന്നു. എല്ലാ സമരങ്ങളും ബിജെപിയെ കരുത്തുള്ള ഉള്ളതാക്കും എന്നാണ് അദ്ദേഹം പറയുന്നത്. സിസ്റ്റത്തെ പരിഷ്കരിക്കാൻ മാത്രമേ ഈ സമരം കൊണ്ട് പറ്റൂ അല്ലാതെ ധർമേന്ദ്ര പ്രധാൻ രാജി വെക്കണം എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല എന്നും മാരാർജി പറയുന്നു. അപ്പോ ഇനി ബിജെപിയിലേക്ക് ആകാം മാരാർജിയുടെ യാത്ര. അവർക്കും ഒരു മാരാരെ വേണം.

കൊട്ടാരക്കരയിൽ ആയിഷ പോറ്റിയെ വിജയിപ്പിക്കുക എന്നതായിരുന്നില്ല യുഡിഎഫിന്റെ ലക്ഷ്യം . ഞാൻ വരുന്നത് തടയണം ,ഞാൻ എംഎൽഎ ആകുന്നത് തടയണം അത് മാത്രമേ യുഡിഎഫിന് ഉണ്ടായിരുന്നുള്ളൂവെന്നാണ് പറയുന്നത്. രാഷ്ട്രീയമായി ഞാൻ മുന്നോട്ട് പോകാതിരിക്കാനാണ് എന്നെ തൃക്കാക്കര കൊണ്ട് നിർത്തിയത് എന്നാണ് പറയുന്നത്. എന്തായാലും പവനായി, ശവമായി'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+