ശാന്തിവിള ദിനേശിന് പണി വരുന്നു,പട്ടാളക്കാർ കേസ് കൊടുത്തു, യുട്യൂബ് വീഡിയോ ചെയ്യാനാകാത്ത വിധം പൂട്ടും';മേജർ രവി

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ മേജർ രവി. വിരമിച്ച സൈനിക ഉദ്യോഗസ്ഥരെ അധിക്ഷേപിച്ച ആളാണ് ശാന്തിവിള ദിനേശെന്നും അയാൾക്കെതിരെ വിരമിച്ച സൈനികർ കേസ് നൽകിയിട്ടുണ്ടെന്നും മേജർ രവി പറഞ്ഞു. ഇനി യുട്യൂബ് വീഡിയോ ചെയ്യാനാകാത്ത വിധം നടപടി ഉണ്ടാകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ശാന്തിവിള ദിനേശിൻ്റെ പേര് പറയാതെയാണ് വിമർശനം. മേജർ രവിയുടെ വാക്കുകൾ ഇങ്ങനെ

'ചിലരുണ്ട്. എന്നെ വിറ്റ് ജീവിക്കുന്നവനുണ്ട്. അവൻ അഴുക്ക ചെറുക്കൻ എന്നൊക്കെയാണ് പറയുന്നത്. പട്ടാളക്കാരിൽ നിന്നും അവനുള്ള പണി വരുന്നുണ്ട്. കാരണം റിട്ടയർഡ് പട്ടാളക്കാർ മുഴുവൻ പട്ടിയാണെന്ന് അവൻ പറഞ്ഞിട്ടുണ്ട്. അവനുള്ള പണി തുടങ്ങിയിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും പട്ടാളക്കാരുടെ അസോസിയേഷൻ കേസ് കൊടുത്തിട്ടുണ്ട്. ഇനി അവൻ യുട്യൂബ് വീഡിയോ ഒക്കെ ചെയ്യുന്നത് കാണാം', മേജർ രവി വ്യക്തമാക്കി. എമ്പുരാൻ വിവാദത്തിൽ ഉൾപ്പെടെ മേജർ രവിക്കെതിരെ നിരവധി തവണ വിമർശനം ഉയർത്തിയ ആളാണ് ശാന്തിവിള. സിജെപി സമരത്തിൽ ഡൽഹി പോലീസ് നടപടിയെ വിമർശിച്ചും വിദ്യാർത്ഥികളെ പിന്തുണച്ചും പോസ്റ്റ് പങ്കുവെച്ച നടൻ മോഹൻലാലിൻ്റെ മകൾ വിസ്മമയയെ പരിഹസിച്ച സംഭവത്തിലും മേജറിനെതിരെ അടുത്തിടെ ശാന്തിവിള തുറന്നടിച്ചിരുന്നു. അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.

majorsanth-84111792864408 jpg -Properties

'മേജർ രവിക്കെതിരെ പറയാൻ വിവരം കെട്ടവൻ എന്നുള്ള പദം ഞാൻ ഉപയോഗിക്കുന്നില്ല. കാരണം അതിനേക്കാൾ അപ്പുറമാണ് അയാൾക്ക് ഉപയോഗിക്കേണ്ടത്, പക്ഷേ അദ്ദേഹം എനിക്ക് പിരി പോയി എന്ന് പറയുന്നത് എന്താണെന്നറിയോ അയാൾ കാണിക്കുന്ന വങ്കത്തരങ്ങളെ വിമർശിച്ചതാണ്. മോഹൻലാലിന്റെ മകളുടെ ഒരു പടം റിലീസ് ചെയ്യുന്നതിന്റെ തലേദിവസം അവൾക്ക് രാഷ്ട്രീയം അറിയില്ല, രാജ്യസ്നേഹം അറിയില്ല എന്നൊക്കെയാണ് പറഞ്ഞത്. ഈ ചാണകത്തലവൻമാർക്ക് മാത്രമാണോ ഈ രാജ്യസ്നേഹം ഉള്ളത്? ഇവിടെ ബിജെപി അധികാരത്തിന് വരുന്നതിനു മുമ്പ് രാജ്യസ്നേഹം ഇല്ലേ ആർക്കും? ഞാനും നിങ്ങളും ജനിച്ചു വളർന്ന ഈ നാടിനോടും നമുക്കുള്ള കൂർ ഇവനൊക്കെയാണോ മാർക്കിടുന്നത്?

ഇയാൾക്ക് ക്യാരക്ടർ ഉണ്ടെങ്കിൽ കഥ വാങ്ങി പറ്റിക്കുമോ? അയാൾക്ക് എന്ത് ജെനുവിനിറ്റി ഉണ്ട് എന്നെ കുറിച്ച് സംസാരിക്കാൻ. ആളുകൾക്ക് പട്ടാളത്തിൽ ജോലി വാങ്ങി കൊടുക്കാം, എൻ്റെ ട്രെയിനിംഗ് സെൻ്ററിൽ വന്നാമതി എന്ന് പറഞ്ഞ് നടക്കുന്ന ആളല്ല ഇയാൾ കുറ്റം പറഞ്ഞ മോഹൻലാലിൻ്റെ മകൾ',എന്നായിരുന്നു ശാന്തിവിളയുടെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma