കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിരാജിന് വടികൊടുത്ത് അടിവാങ്ങിയില്ലേ: വിജയ് ബാബുവിന്റെ കാര്യത്തിലെന്ത് പറയാനാണെന്നും ശാന്തിവിള

Google Oneindia Malayalam News

കടുവയെന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഉള്‍പ്പടേയുള്ളവർ തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവർത്തകർ വടികൊടുത്ത് അടിവാങ്ങിക്കുയായിരുന്നുവെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. പത്രസമ്മേളനം നല്ല രസത്തില്‍ തന്നെ തുടങ്ങിയെങ്കിലും പിന്നീട് അതിന്റെ സ്വഭാവം മാറിയെന്നാണ് സംവിധായകന്‍ അഭിപ്രായപ്പെടുന്നത്.

ഒരുപാട് പേരെ വിവാദങ്ങളില്‍ ചാടിപ്പിച്ചത് പോലെ പൃഥ്വിരാജിനും ഇട്ടൊരു പണികൊടുക്കാം എന്ന് പത്രക്കാർ വിചാരിച്ചു. പക്ഷെ അളന്ന് തൂക്കിയായായിരുന്നു അദ്ദേഹം സംസാരിച്ചതെന്നും തന്റെ സ്വന്തം യൂട്യൂബ് ചാനലായ ലൈറ്റ്സ് ക്യാമറ ആക്ഷനിലൂടെ ശാന്തിവിള ദിനേശ് അഭിപ്രായപ്പെടുന്നു.

ആരാണ് നടി അശ്വതി ബാബു? ലഹരി ഇല്ലാതെ ജീവിക്കാനാവില്ലെന്ന്, അനാശ്യാസ പ്രവർത്തനത്തിനും പിടിയില്‍ആരാണ് നടി അശ്വതി ബാബു? ലഹരി ഇല്ലാതെ ജീവിക്കാനാവില്ലെന്ന്, അനാശ്യാസ പ്രവർത്തനത്തിനും പിടിയില്‍

നവമാധ്യമങ്ങള്‍ വന്നതിന് ശേഷം കേരളത്തില്‍ പരിഹാസ്യരാവാത്ത

നവമാധ്യമങ്ങള്‍ വന്നതിന് ശേഷം കേരളത്തില്‍ പരിഹാസ്യരാവാത്ത രണ്ട് പേർ എന്ന് പറയുന്നത് പിണറായി വിജയനും പികെ കുഞ്ഞാലിക്കുട്ടിയുമാണ്. അവരുടെ പത്രസമ്മേളനങ്ങളില്‍ വാക്കുകള്‍ക്കിടയിലും അക്ഷരങ്ങള്‍ക്കിടയിലും ഉണ്ടാവുന്ന ഗ്യാപ്പുകള്‍ ശ്രദ്ധിക്കണം. ഒരു അബന്ധവും അവർ രണ്ട് പേരും പറയില്ല. ക്യാമറയുടെ സാന്നിധ്യത്തെക്കുറിച്ച് നല്ല ബോധ്യം അവർക്കുണ്ടെന്നാണ് എന്റെ വിശ്വാസം. അതുപോലുള്ള ഒരാളാണ് പൃഥ്വിരാജെന്നും തിരുവനന്തപുരത്തെ പത്രസമ്മേളനം തെളിയിച്ചെന്നും ശാന്തിവിള ദിനേശ് പറയുന്നു.

റിയാസിനൊപ്പം തകർത്താടി ഡെയിസ് ഡേവിഡ്; ഒപ്പം തകർപ്പന്‍ ചിത്രങ്ങളും

എന്ത് മനോഹരമായിട്ടാണ് പൃഥ്വിരാജ് ഉത്തരം പറയുന്നത്.

എന്ത് മനോഹരമായിട്ടാണ് പൃഥ്വിരാജ് ഉത്തരം പറയുന്നത്. കടുവ എന്ന ചിത്രത്തില്‍ ഭിന്നശേഷിക്കാരന കുട്ടിയെ മുന്‍ നിർത്തി നീയൊക്കെ ചെയ്യുന്ന പാപത്തിന്റെ ഫലമാണ് ഈ കുഞ്ഞ് അനുഭവിക്കുന്നതെന്ന് വില്ലന്‍ നായകനോട് പറയുന്ന ഒരു സംഭാഷണമുണ്ട്. ഈ സംഭാഷണം വലിയ വിവാദമായി. സിനിമയ്ക്ക് വേണ്ടി നോക്കിയാല്‍ അത് ശരിയാണ്. എന്നാല്‍ പൊതുസമൂഹത്തിന്റെ കാഴ്ച്ചപ്പാടില്‍ അത് തെറ്റാണ്. അങ്ങനെ തെറ്റാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അപ്പോള്‍ തന്നെ ആ സീന്‍ എടുത്ത് മാറ്റാന്‍ അണിയറ പ്രവർത്തർ തീരുമാനിച്ചു.

ദൃശ്യങ്ങള്‍ മാറ്റാന്‍ തയ്യാറായി എന്ന് മാത്രമല്ല,

ദൃശ്യങ്ങള്‍ മാറ്റാന്‍ തയ്യാറായി എന്ന് മാത്രമല്ല, സിനിമക്ക് വേണ്ടി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത് അയാളുടെ മാന്യതയാണ്. ക്ഷമ ചോദിച്ചതോടെ ആ പ്രശ്നം അവിടെ തീരേണ്ടതാണ്. എന്നാല്‍ അവിടെ തീർന്നില്ല. ചിത്രീകരിച്ചപ്പോഴും ഡബ്ബ് ചെയ്തപ്പോഴൊന്നും ഇതൊരു പ്രശ്നമായി തോന്നിയില്ലേ എന്നായി പത്രക്കാർ. പക്ഷെ ഇദ്ദേഹം ഇതിനെല്ലാം കൃത്യമായി ഉത്തരം പറഞ്ഞു. സിനിമയിലും അത് പറയാന്‍ പാടില്ലാത്ത കാര്യമായി തന്നെയാണ് ഉദ്ദേശിക്കുന്നത്. നേരത്തെ ഇത് തെറ്റാണെന്ന് തോന്നത്തതുകൊണ്ടാണ് ക്ഷമ ചോദിച്ചതെന്നായി പൃഥ്വിരാജിന്റെ മറുപടി.

വിജയ് ബാബു വിഷയത്തെക്കുറിച്ചും പത്രപ്രവർത്തകർ

വിജയ് ബാബു വിഷയത്തെക്കുറിച്ചും പത്രപ്രവർത്തകർ പൃഥ്വിരാജിനോട് ചോദിക്കുന്നുണ്ട്. അദ്ദേഹം ഇപ്പോഴും അമ്മ സംഘടനയില്‍ തുടരുന്നതിനെ കുറിച്ചായിരുന്നു ചോദ്യം. യഥാർത്ഥ്യത്തില്‍ അമ്മയില്‍ റിബലായി നിന്ന് ജയിച്ചയാളാണ് വിജയ് ബാബു. മോഹന്‍ലാലിന്റെ പാനലില്‍ അദ്ദേഹം ഉണ്ടായിരുന്നില്ല. അപ്പോള്‍ അയാള്‍ക്ക് എത്ര ജനപിന്തുണ ഉണ്ടെന്ന് നിങ്ങള്‍ ആലോചിച്ച് നോക്കൂ. അയാള്‍ ഇപ്പോഴും സംഘടനയിലുണ്ട്. ഇക്കാര്യത്തിലും പൃഥ്വിരാജ് വ്യക്തമായ ഉത്തരം നല്‍കി.

നടി ആക്രമിക്കപ്പെട്ട രണ്ട് വിഷയങ്ങളില്‍ താങ്കള്‍

അടുത്ത ചോദ്യമാണ് രസം. നടി ആക്രമിക്കപ്പെട്ട രണ്ട് വിഷയങ്ങളില്‍ താങ്കള്‍ എന്തുകൊണ്ട് രണ്ട് നിലപാട് സ്വീകരിച്ചു എന്നായിരുന്നു ചോദ്യം. എന്നാല്‍ എന്ത് രണ്ട് നിലപാടാണ് ഞാനെടുത്തതെന്ന് നിങ്ങള്‍ പറയൂ എന്നായിരുന്നു പൃഥ്വിയുടെ മറുചോദ്യം. എന്നിക്കറിയാവുന്ന കാര്യമാണെങ്കില്‍ ഞാനത് പറയും, അറിയാത്ത കാര്യമല്ലെങ്കില്‍ പറയില്ല. ആദ്യത്തെ കേസ് എന്ന് പറയുന്നത് അദ്ദേഹത്തിന് അറിയാവുന്ന കുട്ടിയാണ് ഇരയായത്. നമ്മുടെ മലയാള സിനിമയില്‍ ഇതുവരെ കേട്ട് കേള്‍വിയില്ലാത്ത ഒരു വിഷയം കൂടിയാണല്ലോ, അപ്പോള്‍ അദ്ദേഹം പെട്ടെന്ന് പ്രതികരിച്ചു. രണ്ടാമത്തെ കേസില്‍ എന്ത് നിലപാടാണ് പൃഥ്വിരാജ് സ്വീകരിക്കേണ്ടതെന്നും.

വിജയ് ബാബുവുമായി നല്ല സൌഹൃദ അന്തരീക്ഷത്തില്‍

വിജയ് ബാബുവുമായി നല്ല സൌഹൃദ അന്തരീക്ഷത്തില്‍ ജീവിച്ച് പോവുകയും എന്നാല്‍ അടുത്ത പടത്തില്‍ തനിക്ക് അവസരം ഇല്ലെന്ന് കാണുമ്പോള്‍ തന്നെ പീഡിപ്പിച്ചേ എന്ന് പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്. വിജയ് ബാബുവിനെ ശരിക്കും ട്രാപ്പിലാക്കിയ കേസല്ലെ ഇത്. ഒപ്പം നടന്നിട്ട് ബലാത്സംഗ കേസ് കൊടുത്താല്‍ എന്താണ് ചെയ്യുകയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.

 കർക്കിടക വാവിന് സൗകര്യങ്ങള്‍ ഒരുക്കണം: മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രം വിട്ടുകൊടുക്കരുത്' കർക്കിടക വാവിന് സൗകര്യങ്ങള്‍ ഒരുക്കണം: മുഖം മൂടി അണിയുന്നവര്‍ക്ക് മാത്രം വിട്ടുകൊടുക്കരുത്'

Recommended Video

cmsvideo
ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാതെ സമർപ്പിച്ച കുറ്റപത്രം പതിവെന്താണ് എന്ന് ബൈജു കൊട്ടാരക്കര

English summary
Santhivila Dinesh said that Prithviraj gave the correct answer regarding Vijay Babu and dileep cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X