ദിലീപിൻ്റെ പുക കണ്ടേ അടങ്ങു എന്ന് ചിന്തിക്കുന്ന നായികയെ വെച്ച് അയാൾ പടം ചെയ്തു'; ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായ ദിലീപിന് അംഗത്വം നൽകാൻ അമ്മ സംഘടനയ്ക്ക് ബാധ്യതയുണ്ടെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹം അത്തരമൊരു ആവശ്യം ഉയർത്തിയാൽ അംഗത്വം നൽകേണ്ടിവരും. അതീവീതക്കയ്ക്കൊപ്പം എന്ന് പറഞ്ഞവരാരും തന്നെ അവർക്ക് ഇക്കാലയളവിൽ ഒരു സിനിമ പോലും കൊടുക്കാൻ തയ്യാറായിട്ടില്ലെന്നും ശാന്തിവിള പറഞ്ഞു. വിധിയെ കുറിച്ച് തൻ്റെ ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'അമ്മയും മഴവിൽ മനോരമയുമായി ഒന്നിച്ചു ചെയ്ത സ്റ്റേജ് ഷോയുടെ റിഹേഴ്സൽ നടക്കുന്ന ഹോട്ടൽ ആയിരുന്നു അബാദ് പ്ലാസ. അവിടെ ഒരു മുറിയിൽ വെച്ച് ഗൂഢാലോചന നടന്നത്രേ. അത് തപ്പാൻ അന്വേഷണ ഉദ്യോഗസ്ഥന്മാർ ദിലീപിനേയും കൊണ്ട് പോയി. വർഷങ്ങൾ കഴിഞ്ഞിട്ടും ആ ഗൂഢാലോചന പുറത്തിറങ്ങാതെ കമ്പിളി പുതച്ച് ആ റൂമിൽ കഴിയുകയാണോ. ഈ പറയുന്ന സമയത്ത് മുകേഷിന്റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നത്രേ പൾസർ സുനി.
മുകേഷും ദിലീപും ആ മുറിയിൽ ഉണ്ടായിരുന്നത്രേ. അവിടെ പൾസറും പെറ്റി കിടക്കുകയായിരുന്നത്രേ. അന്ന് ആ ഹോട്ടലിലെ ഏതാണ്ട് എല്ലാ മുറികളും ഈ ഷോക്കായി എടുത്തിരിക്കുകയായിരുന്നു. നൂറുകണക്കിന് സിനിമാക്കാരും അല്ലാത്തവരും അവിടെ ഉണ്ടായിരുന്നു. മിക്കവാറും നടിനടന്മാരുടെ ഡ്രൈവർമാർ, അസിസ്റ്റന്റുമാർ ഒക്കെ അവിടെ ഉണ്ടാവും. അങ്ങനെയുള്ള ഒരിടത്ത് പ്രമാദമായ അല്ലെങ്കിൽ പ്രമാദമാകാൻ സാധ്യതയുള്ള ഒരു പരിപാടിയുടെ കൊട്ടേഷൻ ചർച്ച നടത്തുന്നു എങ്കിൽ അവനാണ് യഥാർത്ഥ മരപ്പൊട്ടൻ എന്ന് ഞാൻ പറയും. ആരെങ്കിലും ഈ ആൾക്കൂട്ടത്തിൽ ഇരുന്ന് ഗൂഢാലോചന നടത്തുമോ?

ദിലീപിനെ കോടതി വെറുതെ വിട്ടപ്പോൾ സ്വാഭാവികമായും പത്രക്കൂട്ടങ്ങൾ സിനിമയിലെ നേതാക്കളെ കാണും. ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആണല്ലോ, അദ്ദേഹത്തെ കാണുന്നതും സ്വാഭാവികം. നടക്കാൻ സാധ്യതയുള്ള കാര്യം അയാൾ തുറന്നു പറഞ്ഞു ദിലീപിനെ ഫെഫ്ക തിരിച്ചെടുക്കും അതേപ്പറ്റി ആലോചിക്കും എന്ന്. എന്നാൽ ദിലീപ് ആറര കോടി കൊടുത്ത അമ്മ അഴകുഴമ്പൻ ഉത്തരം പറഞ്ഞ് ഊരി. അതിനെ പറ്റി ഞങ്ങൾ ആലോചിച്ചിട്ടില്ല ഞങ്ങൾ അതിജീവിതയോടൊപ്പമാണ് എന്ന് പറഞ്ഞു. ദിലീപ് ഒരു ലെറ്റർ കൊടുത്താൽ പൃഥ്വരിരാജ് അല്ല അയാളുടെ അപ്പൻ അപ്പൂപ്പമാർ വിചാരിച്ചാലും ആസിഫലിമാർ ചിലരെ പ്രീതിപ്പെടുത്താനായി അനിഷ്ടം പറഞ്ഞാലും കോടതി നിരപരാധിയാക്കി വിട്ട ആളിനെ തിരിച്ചെടുക്കാൻ പറ്റില്ലെന്ന് കലാപം ഉണ്ടാക്കാൻ പറ്റില്ല, അത് ജനാധിപത്യം അല്ല എന്നത് തന്നെയാണ് കാരണം .
ഇത് കേൾക്കേണ്ട താമസം ഒരു നീതിയുക്ത ഭവതി ഫെഫ്കയിൽ നിന്നും രാജിവെച്ചു. മീഡിയ അറ്റെൻഷൻ കിട്ടാനാണ്.കാരണം ഇപ്പോ വേറെ പണിയൊന്നുമില്ലല്ലോ. ദിലീപിന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗത്വം വീണ്ടെടുക്കണമെങ്കിൽ അയാൾ ഡയറക്ടേഴ്സ് യൂണിയനിൽ ലെറ്റർ കൊടുത്താൽ മതി .ഡയറക്ടേഴ്സ് യൂണിയന്റെ നേതാക്കളായ രഞ്ചി പണിക്കരോ ജി എസ് വിജയനോ മാത്രമല്ല 20 അംഗങ്ങളിൽ 11 പേർ കൊടുക്കൂ എന്ന് പറഞ്ഞാൽ അയാളെ തിരിച്ചെടുത്തേ പറ്റൂ. അതിനെ ഉണ്ണികൃഷ്ണൻ എന്ത് പിഴച്ചു എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഉണ്ണികൃഷ്ണനോട് പകയുണ്ടല്ലോ അതുകൊണ്ടായിരിക്കും രാജിവെച്ചത്.
ഉണ്ണിയുമായി വേറെ വല്ല ഇഷ്യൂ ഉണ്ടെങ്കിൽ അത് ഫെഫ്കയുടെ തലയിൽ വയക്കുന്നത് എന്തിന് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഉണ്ണിയുടെ സമ്മതം പോലും വേണ്ടല്ലോ ഡയറക്ടേഴ്സ് യൂണിയൻ ഒരു തീരുമാനം എടുക്കാൻ. കുറെ യൂണിയനുകളുടെ അപ്പർ ബോഡിയാണ് ഫെഫ്ക എന്ന സാമാന്യ വിവരം പോലും ഫെഫ്ക തുടങ്ങിയ കാലം മുതൽ അതിൽ ഉണ്ടായിരുന്ന ഭവതിക്ക് മനസ്സിലായിട്ടില്ല. നാല് കൈയടിക്കായി ക്യാമറകളുടെ മുന്നിൽ വാചകമടിയും മൂക്ക് ചീറ്റലും നടത്താം എന്നതിനപ്പുറം അതിന് ഒരു വാലിഡിറ്റിയും ഇല്ല മേഡം എന്നാണ് എനിക്ക് പറയാനുള്ളത്.
ഒരു റിട്ടയർഡ് ഡിവൈഎസ്പി ഏമാൻ ഉണ്ടല്ലോ അദ്ദേഹം പുതിയൊരു കഥയുമായിട്ട് ഇപ്പോൾ ഇറങ്ങിയിട്ടുണ്ട് അതിജീവിതയുടെ അവസരങ്ങൾ നഷ്ടപ്പെടുത്തിയതത്രേ. അവളുടെ ഓടിയ പടമെല്ലാം ദിലീപിനൊപ്പം ഉള്ളതായിരുന്നു എന്ന് ആരെങ്കിലും ഇയാൾക്ക് പറഞ്ഞു കൊടുക്കണം. കഴിഞ്ഞ എട്ടു വർഷമായി ദിലീപ് കേസിന്റെ പിറകെ നടക്കുകയാണല്ലോ. അതിജീവിത മോളെ ഞങ്ങളൊക്കെ ഇല്ലേ നിനക്ക് തേനും പാലും തരാം എന്നൊക്കെ വീമ്പ് പറഞ്ഞ് അതിനെ പറ്റിച്ചവന്മാർ ഈക്കാലയളവിൽ എത്ര പടം ആ കുട്ടിക്ക് കൊടുത്തു. കോടുകൾ പ്രതിഫലം കൊടുത്ത് ഡൽഹിയിൽ നിന്ന് വക്കീലിനെ ഇറക്കി കൊടുക്കാമെന്ന് പറഞ്ഞ ലിബർട്ടി ബഷീർ ഒരു പടം പ്രൊഡ്യൂസ് ചെയ്തു ഈ കൊച്ചിനെ നായികയാക്കാമായിരുന്നില്ലേ. ആസിഫ് അലിയും പൃഥ്വിരാജും അടക്കം പിന്തുണ പ്രഖ്യാപിച്ച സാറന്മാർ ഒരു പടത്തിലെങ്കിലും ആ നായിക കുട്ടിക്ക് വേഷം കൊടുത്തോ.
വിധി പോരാ എന്നൊക്കെ പറഞ്ഞ് നടക്കുന്ന ശിഷ്യന്റെ കുഴിതോണ്ടാൻ നടക്കുന്ന ഗുരു ദിലീപിന്റെ പുകകണ്ടേ അടങ്ങൂ എന്ന് പറഞ്ഞു നടക്കുന്ന നായികയ്ക്കൊക്കെ ഇദ്ദേഹം പടം കൊടുത്തു. അയാളെ തീർക്കണം എന്ന് തന്നെയാണ് അയാളുടെ മനസ്സിലുള്ളത്. ഇതൊക്കെ ദിലീപ് ഓർക്കണം എന്നാണ് എനിക്ക് പറയാനുള്ളത്',ശാന്തിവിള പറഞ്ഞു.












Click it and Unblock the Notifications