'പൊട്ടനാണ്'; പൃഥ്വിരാജിനെതിരെ ശാന്തിവിള ദിനേശ്: വെറുതെ അദ്ദേഹത്തെ കൊണ്ടുപോയി കുഴിയില്‍ ചാടിക്കരുത്
പൃഥ്വിരാജിനും ജയന്‍ ചേർത്തലയും അടക്കമുള്ള താരങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സംവിധായകന്‍ ശാന്തിവിള ദിനേശ്. മലയാള സിനിമ ലോകത്ത് നിർമ്മാതാക്കള്‍ നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞാന്‍ വളരെ ബഹുമാനത്തോടെ കണ്ട് ഒരു യുവനടനുണ്ടായിരുന്നു. അവസാനം ഞാന്‍ അറിയുന്നത് അയാളുടെ ഭാര്യം ആദ്യം കഥ കേട്ടതിന് ശേഷമാണ് അയാള്‍ ഡേറ്റ് കൊടുക്കുന്നതെന്നാണ്. മലയാള സിനിമയുടെ ഇപ്പോഴത്തെ അവസ്ഥയാണ് ഇതെന്നും അദ്ദേഹം പറയുന്നു.
ആന്റണി പെരുമ്പാവൂർ ഒരിക്കലും ഇങ്ങനെ ചെയ്യുന്ന ആള്‍ ആയിരുന്നില്ല. എല്ലാത്തിലും മിതത്വം പാലിച്ച വ്യക്തിയായിരുന്നു ആദ്ദേഹം. കമ്മറ്റി ഏകകണ്ഠമായി എടുത്ത ഒരു തീരുമാനത്തിനെതിരെ ആന്റണി ഫേസ്ബുക്കില്‍ കുറിപ്പ് എഴുതുമെന്ന് ഞാന്‍ കരുതുന്നില്ല. ആന്റണിക്ക് കുറിക്കാന്‍ അറിയില്ലെന്ന് പറയുന്നതിന് എന്റെ പേരില്‍ കേസ് കൊടുത്താലും പ്രശ്നമില്ല. അതായത് അദ്ദേഹത്തിന് ആ വരിയൊന്നും എഴുതാന്‍ അറിയില്ല. അയാള്‍ക്ക് നന്നായി വണ്ടി ഓടിക്കാന്‍ അറിയാം.

ഇത് ആരോ എഴുതിക്കൊടുത്തതാണ്. മോഹന്‍ലാലിന്റേയും ആന്റണിയുടേയുമൊക്കെ കൂലി എഴുത്ത് നടത്തുന്ന, എനിക്ക് നല്ല പോലെ അറിയുന്ന ഒരു ഭാനുപ്രകാശുണ്ട്. അതുപോലെ ഏതോ ഭാനുപ്രകാശാണ് ഇത് എഴുതിയതെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ആ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചതായി അറിഞ്ഞു. പിന്‍വലിച്ചെങ്കിലും വളരെ നല്ല കാര്യമെന്നും ശാന്തിവിള ദിനേശ് പറയുന്നു. ഫ്രെയിം ടു ഫ്രെയിം എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർന്നാണ് പൃഥ്വിരാജിന്റെ പേരെടുത്ത് പറയാതെയുള്ള ശാന്തിവിള ദിനേശിന്റെ വിമർശനം. ചിലർ ആന്റണിയോട് പറയും പിന്‍വലിക്കല്ലേ അണ്ണാ എന്ന്. 'ഓക്കെ അല്ലേ അണ്ണാ' എന്ന് ചോദിച്ച ഒരുത്തനുണ്ടല്ലോ. വിദേശത്തൊക്കെ പോയി പഠിച്ചവനാണെങ്കിലും ഞാന്‍ പൊട്ടനെന്നേ പറയുകയുള്ളു. ഇത്തരം പൊട്ടന്മാരാണ് ആന്റണിയെ ഇട്ട് വഴി തെറ്റിക്കുന്നത്. 'ഓക്കെ അല്ലേ അണ്ണാ' എന്ന് ചോദിക്കുമ്പോള്‍ ആന്റണി പറയണമായിരുന്നു, എനിക്ക് ഒരു കയ്യബദ്ധം പറ്റിയതാണ് നീ ഓരോന്ന് പറഞ്ഞ് എന്നെ ചാടിക്കരുതെന്ന്.
മോഹന്‍ലാല്‍ നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാന്‍ തന്നുവെന്ന് വിചാരിച്ച്, ഈ ചെയ്യുന്ന പടം പൊട്ടിയാല്‍ ഇതൊക്കെ തട്ടിയിട്ട് ഇവന്‍ വേറെ പോകും. സിനിമക്കാർ അങ്ങനെയാണല്ലോ? അവനവന്റെ കാര്യം നോക്കാന്‍ നില്‍ക്കുന്നവരാണ്. അതുപോലെ തന്നെ മൂന്ന് വെള്ളിയാഴ്ചയാകാത്ത ജയന്‍ ചേർത്തലമാരൊക്കെ അർമ്മാദിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേന്‍ നിലനില്‍ക്കുന്ന അമ്മയുടെ ഔദാര്യത്തിലാണെന്ന് പറയുന്ന ജയന്‍ ചേർത്തലയൊക്കെ സിനിമ എങ്ങനെയാണ് ഉണ്ടായതെന്ന്.
സീരിയലിലെ പൊട്ട വേഷമൊക്കെ ചെയ്ത് നേരെ സിനിമയില്‍ പോയി ഇടികൊള്ളാനുള്ള രണ്ട് മൂന്ന് വേഷം കിട്ടിയപ്പോള്‍ ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ മലയാള സിനിമയെ ഇപ്പം താങ്ങുന്നത് അമ്മയിലെ എക്സിക്യൂട്ടീവ് മെമ്പറായ താനാണെന്നൊക്കെ തോന്നിക്കാണും. പക്ഷെ ജയനൊക്കെ ചെയ്തത് തെമ്മാടിത്തരമെന്നേ ഞാന്‍ പറയുകയുള്ളു. ഒരിക്കലും ജയനൊക്കെ ആന്റണിയെക്കൊണ്ട് ചുടുചോർ വാരിക്കരുതായിരുന്നു. ഉണ്ണിമുകുന്ദനും അജുവർഗ്ഗീസുമൊക്കെ ആന്റണിയുടെ പോസ്റ്റ് എടുത്ത് ഷെയർ ചെയ്യുന്നു.
ഇവരൊക്കെ ഇനി ഞങ്ങളുടെ പടങ്ങളില്‍ വേണ്ടെന്ന് നിർമ്മാതാക്കള്‍ തീരുമാനിച്ചാല്‍ ജയന്‍ ചേർത്തലയൊക്കെ കുത്തിയിരിക്കും. അതിനുള്ള ആർജ്ജവവും കൂട്ടായ്മയും ഇവർ കാണിക്കണം. പക്ഷെ അവിടെ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനുമൊക്കെ ഇടക്ക് പാരവെക്കും. കാരണം എന്നെപൊക്കി അടിച്ചതല്ലേ എന്നുവെച്ച് ഇവരെയൊക്കെ അടുത്ത പടത്തില്‍ വെക്കും. ഉള്ളില്‍ നിന്ന് തന്നേയുള്ള പാര കാരണമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രക്ഷപ്പെടാത്തതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
മലയാള സിനിമയെ മുച്ചൂടും മുടിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലത്ത് സിനിമ സമരം ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യട്ടെ. സമരം ഉണ്ടാകരുതെ എന്ന് പ്രാർത്ഥിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. തിയേറ്ററുകള്‍ അടഞ്ഞ് കിടന്നാല്‍ ക്ഷേമനിധി മുടങ്ങും. ഇപ്പോള്‍ തന്നെ മൂന്ന് മാസത്തെ ക്ഷേമനിധി മുടങ്ങി കിടക്കുകയാണ്. അതായത് 12000 രൂപ മുടങ്ങിക്കിടക്കുകയാണ്. മരുന്നിനും മറ്റും മക്കളുടെ മുന്നില്‍ കൈ നീട്ടാതിരിക്കാന്‍ പലർക്കും ഈ തുക ഉപകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തിയേറ്റർ അടച്ചിടുകയാണെങ്കില്‍ വീണ്ടും ആ തുക മുടങ്ങും. ഈ വിഷയം എങ്ങനെ പരിഹരിക്കാമെന്ന് സർക്കാരോ ചെയർമാനായ മധുപാലോ അന്വേഷിക്കുന്നില്ല.
തിയേറ്റർ സമരം ഇല്ലാതിരിക്കുകയും അതുവഴി ക്ഷേമനിധി വകുപ്പിന് സെസ് പിരിച്ച് കിട്ടട്ടെ. ഞാന്‍ പറയുന്നത് ഇതൊരു ലാസ്റ്റ് ബസ് ആണെന്നാണ്. ഇവിടെ വെച്ച് സിയാദ് കോക്കർമാരും സുരേഷ് കുമാറുമാരും രാഗേഷും ആന്റോ ജോസഫുമൊക്കെ ഇരുന്ന് ഈ താരങ്ങളുടെ അപ്രമാദിത്വം അവസാനിപ്പിക്കണം. ഒരു സിനിമ എങ്ങനെ എടുക്കണം, ഏത് എടുക്കണം, എപ്പോള്‍ എടുക്കണം എന്നതിലേക്ക് നിർമ്മാതാക്കളും ടെക്നീഷ്യന്‍മാരും പോയില്ലെങ്കില്‍ നിയന്ത്രണമില്ലാതെ അവസ്ഥയിലേക്ക് മലയാള സിനിമ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications