ദേശീയ അവാർഡ് വാങ്ങിയ മലയാള നടന്‍ വെള്ളമടിച്ച് അനാഥശവമായി കിടന്നു; ഒടുവില്‍ സൂപ്പർതാരം ഇടപെട്ടു: ശാന്തിവിള
മലയാള സിനിമ രംഗത്തെ ലഹരിയുടെ വ്യാപനം പ്രതീക്ഷിക്കുന്നതിന് അപ്പുറമാണെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. കേവലം ഷൈന്‍ ടോം ചാക്കോയിലും ശ്രീനാഥ് ഭാസിയിലും ഒതുങ്ങി നില്‍ക്കുന്ന പ്രശ്നം അല്ല ഇത്. സമീപ ഭാവിയിൽ തന്നെ നാല് ആണും ഒരു പെണ്ണും മരിച്ചേക്കുമെന്ന് ഞാന്‍ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതായത് നാല് നടന്മാരുടേയും ഒരു നടന്റെ ഭാര്യയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
എല്ലാവരുടേയും പല്ലു പൊടിയുന്നു, എല്ലു പൊടിയുന്നു, പിന്നെ പണത്തിന്റെ കൊഴുപ്പുള്ളതുകൊണ്ട് പുറത്തറിയുന്നില്ല എന്നേ ഉള്ളൂ. ഇങ്ങനെയൊക്കെ കുറേയെണ്ണം ചത്താലെ മലയാള സിനിമ ശരിയാകുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി എന്‍ എ ന്യൂസ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിജെ ആന്റണി എന്ന് പറഞ്ഞ മലയാളത്തിന് ആദ്യത്തെ ഭരത് അവാർഡ് വാങ്ങിച്ചുകൊണ്ട് വന്ന മനുഷ്യൻ വെള്ളമടിച്ച് വെള്ളമടിച്ച് വകയ്ക്ക് കൊള്ളാതെ അനാഥ ശവമായി മദ്രാസിൽ മരിച്ചു വീണൂ. നസീർ സർ അന്ന് മദ്രസില്‍ ഇല്ലെങ്കിലും ഷാനവാസിനെ വിളിച്ച് പിജെ ആന്റണിയുടെ മൃതദേഹം എറണാകുളത്ത് എത്തിക്കാനുള്ള കാര്യങ്ങള്‍ ഏർപ്പാടാക്കണമെന്ന് പറഞ്ഞു.
ഭരത് അവാർഡ് കിട്ടിയ നടനാണ് ഡെഡ് ബോഡി കൊണ്ടുപോകാൻ നിവർത്തിയില്ലാതെ മദ്രാസിൽ കിടക്കേടേണ്ടി വന്നത്. നസീർ സാറിനെ പോലെ ഒരു വലിയ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ അനാഥ ശവമായി പോയേനെ. ഞാൻ പറഞ്ഞ് വരുന്നത് ലഹരി ഉപയോഗം ഇന്നോ ഇന്നലെയോ ആരംഭിച്ചത് അല്ല. കറുപ്പ് എന്ന് പറഞ്ഞ ഒരു ലഹരി ഉണ്ടായിരുന്നു, അരനാഴിക നേരത്തിൽ കുഞ്ഞാനച്ചൻ ഉപയോഗിക്കുന്ന കറുപ്പ്. അത് കഴിച്ചിരുന്ന മലയാള സിനിമയിലെ വമ്പന്‍മാർ ഉണ്ടായിരുന്നു.
രാവിലെ എണീറ്റ ഉടൻ ഒരു കുപ്പി പട്ടചാരായം കടകടകട കുടിക്കുന്ന സംവിധായന്മാരും മലയാളത്തിലുണ്ടായിരുന്നു. അവരുടെയൊക്കെ ഒരു ഗുണം എന്താണെന്ന് ചോദിച്ചാല്‍ അവർക്ക് എല്ലാത്തിലും ആദ്യം സിനിമയായിരുന്നു. മറ്റേതൊക്കെ രണ്ടാമതായിരുന്നു. അതുകൊണ്ട് ക്ലാസിക് സിനിമകൾ നമുക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള കൂതറകൾ അങ്ങനെയല്ല. വെള്ളം അടിച്ചും പെണ്ണ് പിടിച്ചും കഞ്ചാവ് വലിച്ചും എല്ലാം കഴിഞ്ഞിട്ട് സമയം ഉണ്ടെങ്കിൽ ഷൂട്ട് ചെയ്യാം എന്നുള്ളതാണെന്നും അദ്ദേഹം പറയുന്നു.
ശ്രീനാഥ് ഭാസി നിർമ്മാതാവിനോട് കഞ്ചാവ് ചോദിച്ചിട്ടുണ്ടെങ്കില്‍ അതിന് നിന്റെ അച്ഛനെ വിളിച്ചോണ്ട് വാടാ എന്ന് പറയണം. മാമാ പണി ചെയ്തും കഞ്ചാവ് വാങ്ങിക്കൊടുത്തുമേ സിനിമ എടുക്കാന്‍ കഴിയുമെങ്കില്‍ അതിന് ഞാന്‍ ഇല്ലെന്ന് പറയണം. ജൂബിലി ജോയിയെ പോലെ എത്രയോ പേർ സിനിമ നിർത്തിപ്പോയി. കാരണം ഇത്തരം മാമ പണികൾ ചെയ്യാൻ വയ്യാത്തതുകൊണ്ട് ഞങ്ങൾ ഇതാ പോണു എന്ന് പറഞ്ഞ് പോയി.
ഷൈൻ ടോം ചാക്കോയുടെ പ്രശ്നത്തില്‍ നഷ്ടം വരാന്‍ പോകുന്ന ഒരേയൊരാള്‍ ആ പെണ്‍കുട്ടിയാണ്. ആ കുട്ടി ഇനി ഇവന്മാരുടെ സിനിമയില്‍ ഉണ്ടാകില്ല. ഇപ്പൊ വേണമെങ്കിൽ ഒരു കമ്മ്യൂണിസ്റ്റുകാര സഹയാത്രികൻ എന്നൊക്കെ പറയാവുന്ന, അടുത്ത കാലത്ത് ഒരു വലിയ ഹിറ്റായ സിനിമ ഉണ്ടാക്കിയ ഒരു പയ്യനും അവന്റെ അനിയനും ഒക്കെ കൂടെ ചേർന്നിട്ട് 500 രൂപ നോട്ടിനെ ഇങ്ങനെ ചുരുട്ടിയിട്ട് ഇതിനകത്ത് പൊടി തട്ടിയിട്ട് ആലപ്പുഴയിലെ ഒരു ബോട്ടിൽ ഇരുന്ന് രാവിലെ മുതല്‍ വൈകിട്ട് വരെ വലിയായിരുന്നു എന്നാണ് ഒരാള്‍ എന്നെ വിളിച്ച് പറഞ്ഞതെന്നും ശാന്തിവിള ദിനേശ് പറയുന്നു.












Click it and Unblock the Notifications