Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് ജോർജ് കുളങ്ങര ആസൂത്രണ ബോർഡിൽ: ഡോ. പികെ ജമീലയും പ്രൊഫ. മിനി സുകുമാറും പുതിയ അംഗങ്ങൾ

തിരുവനന്തപുരം: സഞ്ചാരം പരിപാടിയിലൂടെ പ്രശസ്തനായ സന്തോഷ് ജോർജ് കുളങ്ങര, ആരോഗ്യ വകുപ്പ് മുൻ ഡയറക്ടറും ആർദ്രം മിഷൻ മുൻ കൺസൽട്ടന്റുമായ ഡോ. പികെ ജമീല അടക്കം ഏഴ് അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന ആസൂത്രണ ബോർഡ് പുനസംഘടിപ്പിച്ചു. മുൻ മന്ത്രി എകെ ബാലന്റെ ഭാര്യയായും പരേതനായ മുൻ എംപി പികെ കുഞ്ഞച്ചന്റെ മകളുമായ പികെ ജമീല ആസൂത്ര ബോർഡിലേക്ക് നിയമിച്ച നാല് വിദഗ്ധ അംഗങ്ങളിൽ ഉൾപ്പെടുന്നയാളാണ്. കേരള സർവ്വകലാശാലയുടെ വിമൻസ് സ്റ്റഡീസ് മേധാവി പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു പി. അലക്സ്, ഡോ. കെ രവിരാമന്‍ എന്നിവരാണ് മറ്റ് വിദഗ്ധാംഗങ്ങൾ.

സന്തോഷ് ജോർജ് കുളങ്ങരയ്ക്കൊപ്പം പാര്‍ട്ട് ടൈം വിദഗ്ധരായി പ്രൊഫ. ആര്‍ രാമകുമാര്‍, വി. നമശിവായം എന്നിവരെയുമാണ് മന്ത്രിസഭ പാർട്ട് ടൈം വിദഗ്ധരായി നിയമിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനത്തുള്ളത്. പ്രൊഫ. വി.കെ. രാമചന്ദ്രന്‍ വൈസ് ചെയര്‍മാനാണ്. പ്രൊഫസര്‍ കെ രാമചന്ദ്രന്‍, പികെ ജമീല, മിനി കുമാര്‍, ജിജു പി അലക്‌സ്, രാമകുമാര്‍ എന്നിവര്‍ സിപിഐഎം നോമിനികളാണ്. കേരള കോണ്‍ഗ്രസ് എമ്മിന്റെ നോമിനിയായാണ് ബോർഡിലേക്ക് സന്തോഷ് ജോര്‍ജ് കുളങ്ങര എത്തുന്നത്.

santoshgeorgekulangara

ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെഎന്‍. ബാലഗോപാല്‍, കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്‍, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെയും നിശ്ചയിച്ചിട്ടുണ്ട്. ചീഫഅ സെക്രട്ടറി, ധനകാര്യ അഡീഷണൽ സെക്രട്ടറി എന്നിവർ സ്ഥിരം ക്ഷണിതാക്കളായിരിക്കും. അതേ സമയം ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും അംഗമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+