Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടൻ സന്തോഷ് കെ നായരുടെ മരണത്തിൽ അസ്വാഭാവികത'; മാഫിയ ബന്ധം ആരോപിച്ച് സംവിധായകൻ

നടൻ സന്തോഷ് കെ നായരുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ.നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മരണത്തിലും സനൽ ദുരൂഹത ആരോപിച്ചിരുന്നു. ഇതിനെല്ലാം പിന്നിൽ ഒരു മാഫിയ ഉണ്ടെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. മറ്റൊരു സർക്കാർ വരികയും ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കുകയും ചെയ്‌താൽ അത് കൊട്ടാരത്തിൽ തീപിടിക്കുന്നപോലെ വലിയ വിനാശം ഈ മാഫിയക്ക് വരുത്തുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സനൽ കുറിച്ചു.രഹസ്യങ്ങൾ അറിയാവുന്നവർ അങ്ങേയറ്റം സൂക്ഷിച്ചില്ലെങ്കിൽ ഒത്തുകിട്ടുന്ന ഏതൊരു അവസരത്തിലും കൊല്ലപ്പെടുമെന്ന മുന്നറിയിപ്പും ഫേസ്ബുക്ക് പോസ്റ്റിലൂടെ സനൽ പങ്കുവെച്ചു. കുറിപ്പ് വായിക്കാം

'ഈ മരണം അസ്വാഭാവികമാണ് എന്നുമാത്രമേ ഞാനിപ്പോൾ പറയുന്നുള്ളു. നേരറിവുള്ളവർ പറയട്ടെ. മലയാള സിനിമയിൽ കൂടുതൽ ജീവഹാനികൾ ഉണ്ടാകാതിരിക്കട്ടെ. ജാഗ്രത പാലിക്കുക.
ബാലചന്ദ്രകുമാറിനെ ആസൂത്രിതമായി ആശുപത്രിയിൽ കൊലചെയ്ത വിഷയത്തിൽ ഞാനെഴുതിയ പോസ്റ്റിലെ വരികൾ വീണ്ടും എഴുതുന്നു. ജാഗ്രത.

santhoshknair-1

"മറ്റൊരു സർക്കാർ വരികയും ഇക്കാര്യങ്ങളിൽ അന്വേഷണം നടക്കുകയും ചെയ്‌താൽ അത് കൊട്ടാരത്തിൽ തീപിടിക്കുന്നപോലെ വലിയ വിനാശം ഈ മാഫിയക്ക് വരുത്തും. പുതിയ സർക്കാർ വന്നാലും ഇല്ലെങ്കിലും സമൂഹം നേരിടുന്ന ഈ വലിയ അപകടത്തെക്കുറിച്ച് ഉറക്കെ സംസാരിച്ചവരും അതിന്റെ ഇരകളാക്കപ്പെട്ട് നാവ് കെട്ടി ജീവിക്കുന്നവരും എല്ലാം വേട്ടമുനയിലാണ്. രഹസ്യങ്ങൾ അറിയാവുന്നവർ അങ്ങേയറ്റം സൂക്ഷിച്ചില്ലെങ്കിൽ ഒത്തുകിട്ടുന്ന ഏതൊരു അവസരത്തിലും കൊല്ലപ്പെടും. അപകടമരണമെന്നോ, ആത്മഹത്യയെന്നോ സ്വഭാവികമായ ആശുപത്രി മരണമെന്നോ അവയെല്ലാം എഴുതി ഒതുക്കപ്പെടുകയും ചെയ്യും. ഒന്നും തന്നെ ചർച്ചയാവാതെ മാധ്യമങ്ങൾ സൂക്ഷിക്കും. ",എന്നാണ് പോസ്റ്റിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ടയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സന്തോഷ് കെ നായർ മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏകദേശം 6.15 ഓടെയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്.

നടൻ സഞ്ചരിച്ച ഇന്നോവ കാർ എതിരെവന്ന ട്രക്കുമായി കൂട്ടിയിടിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. നാട്ടുകാർ ഉടനെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നടൻ മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കുണ്ട്. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.

. പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ഇതു ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു സന്തോഷ് കെ നായരുടെ സിനിമാ അരങ്ങേറ്റം. 100 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹിനിയാട്ടമാണ് അവസാന ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+