Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി പ്രതിഭാ പുരസ്‌കാരം സന്തോഷ് കരിമ്പുഴയ്ക്ക്

മുതലമട: സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവാസി പ്രതിഭാ പുരസ്‌കാരം സന്തോഷ് കരിമ്പുഴയ്ക്ക്. മുതലമടയില്‍ വച്ച് നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ പത്മവിഭൂഷണ്‍ അവാര്‍ഡ് ജേതാവ് പണ്ഡിത് ശിവകുമാര്‍ ശര്‍മ്മ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. എം.എല്‍.എ.മാരായ ബാബു, കെ.കൃഷ്ണന്‍കുട്ടി, ഡോ. രാമസ്വാമി, എഴുത്തുകാരി മനോരമ ശര്‍മ്മ തുടങ്ങിയവര്‍ സന്നിഹിതാരായിരുന്നു.

ട്രസ്റ്റ് ചെയര്‍മാന്‍ പി. സുനില്‍ദാസ് അധ്യക്ഷനായിരുന്നു. പത്രപ്രവര്‍ത്തന രംഗത്തും, ഡോക്യുമെന്ററി രംഗത്തും മികച്ച സംഭാവനകള്‍ പ്രവാസിലോകത്തിനു നല്കിയതിനെ പരിഗണിച്ചാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ഓസ്‌ട്രേലിയയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിക്കുകയാണ് സന്തോഷ് കരിമ്പുഴ.

Award Photo

പത്തിലധികം ഡോക്യുമെന്ററികള്‍ക്ക് രചനയും, സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. 2009-ല്‍ സിഡ്‌നിയില്‍ വെച്ച് നടന്ന ഫിലിം ഫെസ്റ്റ് വലില്‍ സന്തോഷ് കരിമ്പുഴ രചനയും, സംവിധാനവും നിര്‍വ്വഹിച്ച മുണ്ടൂരിന്റെ കഥാവഴികള്‍ മികച്ച രണ്ടാമത്തെ ഡോക്യുമെന്ററിയായി തിരഞ്ഞെടുത്തിരുന്നു.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡുള്‍പ്പെടെ ഭാരതീയ വിദ്യാഭവന്‍ ഓസ്‌ട്രേലിയ അവാര്‍ഡ്, ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (GOPIO) അവാര്‍ഡ്, പ്രവാസി ഭാരതി അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+