Get Updates
Get notified of breaking news, exclusive insights, and must-see stories!

വാർത്താ ദാരിദ്ര്യം ആണോ... ഇതെന്താ "ദിവ്യ ഗർഭമോ"? കൈരളിയെ വിമർശിച്ച് സന്തോഷ് കീഴാറ്റൂർ

കൊച്ചി: കൈരളി ന്യൂസ് ചാനലിന് എതിരെ നടനും ഇടതുപക്ഷ അനുഭാവിയുമായ സന്തോഷ് കീഴാറ്റൂർ. ഗര്‍ഭിണിയായ നടി പേളി മാണി ബേബി മമ്മ ഡാന്‍സ് ചെയ്യുന്ന വീഡിയോ സംബന്ധിച്ച് കൈരളി നല്‍കിയ വാര്‍ത്ത ചൂണ്ടിക്കാട്ടിയാണ് സന്തോഷ് കീഴാറ്റൂരിന്റെ വിമര്‍ശനം. പേളിയുടെ ഗർഭ വാർത്ത അറിയിക്കാനല്ല സാധാരണക്കാരുടെ പണം കൊണ്ട് കൈരളി കെട്ടിപ്പൊക്കിയത് എന്ന് സന്തോഷ് കീഴാറ്റൂർ പറയുന്നു.

ഇത്രയും തരം താഴ്ന്നോ

ഇത്രയും തരം താഴ്ന്നോ

ഫേസ്ബുക്കിലാണ് കൈരളി ന്യൂസിനെതിരെയുളള നടന്റെ വിമർശനം. കൈരളി വാർത്തയുടെ സ്ക്രീൻ ഷോട്ടും സന്തോഷ് കീഴാറ്റൂർ തന്റെ പേജിൽ പങ്കുവെച്ചിട്ടുണ്ട്. സന്തോഷ് കീഴാറ്റൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' അയ്യേ.. ഇതാണോ കൈരളി. ഇത്രയും തരംതാഴ്ന്നോ. വാർത്താ ദാരിദ്ര്യം ആണോ... ഇതെന്താ "ദിവ്യ ഗർഭമോ ".... മറക്കരുത്.

 ഗർഭ വാർത്ത അറിയിക്കാനല്ല

ഗർഭ വാർത്ത അറിയിക്കാനല്ല

കർഷക തൊഴിലാളികളുടെയും, ബീഡി തൊഴിലാളികളുടെയും, ജനകീയ കലാകാരന്മാരുടെയും, സാധാരണക്കാരൻ്റെയും പൈസ കൊണ്ടാണ് "ജനതയുടെ ആത്മാവിഷ്കാരം" എന്ന് പറഞ്ഞ് കൈരളി കെട്ടി പൊക്കിയത്. പേളിയുടെ ഗർഭ വാർത്ത അറിയിക്കാനല്ല... രോഗകാലത്ത് ജീവന്മരണ പോരാട്ടം നടത്തുകയാണ് ഇവിടെ സാധാരണക്കാർ..''

ഒരു ജനതയുടെ ആത്മാവിഷ്കാരം

ഒരു ജനതയുടെ ആത്മാവിഷ്കാരം

ഒരു ജനതയുടെ ആത്മാവിഷ്കാരം എന്ന് പറഞ്ഞ് തുടങ്ങിയ കൈരളിയുടെ ചാനലാണോ ഇത്തരം പൈങ്കിളി വാർത്തകളെ പ്രോൽസാഹിപ്പിക്കുന്നത് എന്നും സന്തോഷ് കീഴാറ്റൂർ ചോദിക്കുന്നു. കൈരളിയുടെ വാര്‍ത്തയ്ക്ക് താഴെയും നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. രാജ്യത്ത് വലിയ കാര്‍ഷിക സമരം പോലുളളവ നടക്കുമ്പോഴാണോ ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് എന്നാണ് വിമര്‍ശകരുടെ ചോദ്യം.

സൽപേര് കളഞ്ഞു കുളിക്കരുത്

സൽപേര് കളഞ്ഞു കുളിക്കരുത്

പാര്‍ട്ടി ചാനല്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പിറകേ പോകാന്‍ പാടില്ലായിരുന്നുവെന്നും ചിലര്‍ കുറ്റപ്പെടുത്തുന്നു. ചില കമന്റുകൾ ഇങ്ങനെ: '' പാർട്ടി ചാനൽ ഇത്തരം വാർത്തകൾക്ക് പിറകെ പോകരുതായിരുന്നു. പൈങ്കിളി വാർത്തകൾ പടച്ചു വിട്ട് മാധ്യമധർമ്മം മറന്ന് കൈരളിയുടെ സൽപേര് കളഞ്ഞു കുളിക്കരുത് പ്ലീസ്...''

''രാജ്യം മുഴുവൻ കർഷക സമരം നടക്കുമ്പോൾ പേളിയുടെ വാർത്തയുമായി ജനങ്ങളുടെ മുന്നിൽ വരാൻ എങ്ങനെ സാധിക്കുന്നു. വാർത്ത പ്രാധാന്യമുള്ള ധാരാളം വാർത്തകൾ ഉള്ളപ്പോളാണോ ഇത്തരം നിലവാരമില്ലാത്ത വാർത്തകളുമായി വരുന്നത്''

കർഷക സമരം നടക്കുമ്പോൾ ആണോ

കർഷക സമരം നടക്കുമ്പോൾ ആണോ

''എന്തോന്നടാ ഇതൊക്കെ. രാജ്യത്തു വലിയ കർഷക സമരം നടക്കുമ്പോൾ ആണോ പേളിയുടെ വാർത്ത കൊടുക്കുന്നത്. കഷ്ടം തന്നെ. പാർട്ടിയെ പറയിപ്പിക്കാൻ വേണ്ടി ഓരോരുത്തർ ഇറങ്ങിയേക്കും''.

''നിറവയറുമായി നേഴ്സ് ഡ്യൂട്ട്ടി ചെയുന്നു അപ്പോൾ ഈ വാർത്ത കൊടുക്കുന്നില്ലലോ, എന്റെ ഏറ്റവും ഇഷ്ടപെട്ട ഒരു വാർത്ത ചാനൽ ആണ് കൈരളി, ഇതുപോലുള്ള ഉള്ള വാർത്തകൾ കൊടുത്ത് ഉള്ള വില കളയരുത് സഹിക്കാൻ പറ്റില്ല''

Recommended Video

cmsvideo
    പേർളിയുടെ മൂക്കുചീറ്റലിനെ പൊളിച്ചടുക്കി ഈ ഡോക്ടർ | Oneindia Malayalam
    'കഷ്ടം തോന്നുന്നു'

    'കഷ്ടം തോന്നുന്നു'

    ''കർഷകർ പോരാട്ടത്തിലാണ്. സമരത്തിലാണ് ജീവിക്കണോ മരിക്കണോ എന്ന സമരത്തിൽ ആ സമയം പേളിയുടെ പേറും പൊക്കിപ്പിടിച്ച് കൊണ്ട് നടക്കുന്നത് കൈരളി ചാനലാണല്ലോ എന്നോർത്ത് കഷ്ടം തോന്നുന്നു. എല്ലാ സ്ത്രീകളും പ്രസവിക്കും അത് പ്രകൃതി നിയമമാണ്. പേളിയുടെത് ദിവ്യ ഗർഭമല്ല എന്ന് കൂടി ഓർമ്മിക്കുക''

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+