Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു മനുഷ്യനാണ് നിങ്ങൾ ലാലേട്ടാ, നമ്മൾ അതിജീവിക്കും; സന്തോഷം പങ്കിട്ട് സന്തോഷ് കീഴാറ്റൂർ

കണ്ണൂർ; കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ പഴികേട്ട താരമായ നടൻ മോഹൻലാൽ. എന്നാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം നൽകി കൊണ്ടായിരുന്നു ലാൽ ഇക്കൂട്ടരുടെ വായടപ്പിച്ചത്. ധനസഹായം മാത്രമല്ല ലോക്ക് ഡൗണിനിടയിൽ ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്കും സിനിമയിലെ സഹപ്രവർത്തകർക്കുമെല്ലാം ആശ്വാസമാവുന്നുണ്ട് താരം.

ഇപ്പോഴിതാ മോഹൻലാൽ വിളിച്ച സന്തോഷം പങ്കുവെയ്ക്കുകയാണ് നടൻ സന്തോഷ് കീഴാറ്റൂർ. ഫേസ്ബുക്കിലൂടെയാണ് നടന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം

 അമ്മയോട് സംസാരിച്ചു

അമ്മയോട് സംസാരിച്ചു

ഇന്നത്തെ സന്ധ്യ മറക്കാൻ പറ്റില്ല മകൻ ( #പുലിമുരുകൻ)അച്ഛനെ വിളിച്ച് സുഖവിവരം അന്യോഷിച്ചു മലയാളത്തിൻ്റെ അഭിമാനം #പത്മശ്രീമോഹൻലാൽ നമ്മുടെയൊക്കെ പ്രിയപ്പെട്ട #ലാലേട്ടൻ വിളിച്ച് സുഖവിവരങ്ങൾ അന്യോഷിച്ചു, അമ്മയോട് കുറേ നേരം സംസാരിച്ചു.

 ലാലേട്ടന്റെ മനസിൽ

ലാലേട്ടന്റെ മനസിൽ

എന്താ പറയാ...... സന്തോഷം അടക്കാൻ പറ്റുന്നില്ല...........മലയാള സിനിമയിൽ കുറച്ചു കാലമേ ആയിട്ടുള്ളു ഞാൻ.ചെറിയ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചു വരുന്നു... ലാലേട്ടൻ്റെ മനസ്സിലൊക്കെ എന്നെ പോലൊരു ചെറിയ നടന് സ്ഥാനം ഉണ്ടാവുക ഇതിൽപ്പരം സന്തോഷം എന്താ വേണ്ടത്.

 ലവ് യൂ ലാലേട്ടാ

ലവ് യൂ ലാലേട്ടാ

എൻ്റെ സ്വപ്ന പദ്ധതിയെ പറ്റി(#നാടകആംഫിതീയേറ്റർ ) ഒരു തവണ ലാലേട്ടനോട് പറഞ്ഞിരുന്നു. അതിൻ്റെ നിർമ്മാണത്തെ പറ്റി അടക്കം ഈ സമയത്ത് ഓർത്ത് ചോദിക്കുന്നു .നാടകത്തെ കുറിച്ച് അന്യോഷിക്കുന്നു.എന്തൊരു മനുഷ്യനാ ലാലേട്ടാ നിങ്ങള്.#LoveuLaletta #Loveu #Loveu

 നമ്മൾ അതിജീവിക്കും

നമ്മൾ അതിജീവിക്കും

സംസാരത്തിൽ മുഴുവൻ സ്നേഹവും കരുതലും... അതെ ലാലേട്ടാ ഈ ഇരുണ്ട കാലത്തെ നമ്മൾ അതിജീവിക്കും.... മറക്കില്ല ലാലേട്ടാ ഇന്നത്തെ ഫോൺ വിളിക്ക് ഒരു മഴ നനഞ്ഞ സുഖമുണ്ട്.........ലോക മലയാളികൾ കാത്തിരിക്കുന്നു #കുഞ്ഞാലിമരക്കാറെ ,#റാമിനെ, # #എമ്പുരാനെ... #ബറോസിനെ .....etc അണിയറയിൽ ഒരുങ്ങുന്ന നിരവധി നടന വിസ്മയങ്ങൾ കാണാൻ......

 പൂർവ്വാധികം ശക്തിയോടെ മുന്നേറും

പൂർവ്വാധികം ശക്തിയോടെ മുന്നേറും

ഈ ദുരിത സമയത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളായ #ജയസൂര്യ, #വിജയരാഘവൻചേട്ടൻ #സലിംകുമാർ, #നന്ദുഏട്ടൻ, #സിദ്ധിക്ക, #കൃഷ്ണപ്രസാദ് തുടങ്ങിയവരൊക്കെ വിളിച്ച് സുഖവിവരം അന്യോഷിക്കുന്നു.സഹപ്രവർത്തകരോടുള്ള കരുതൽ. ഒരു പാട് സ്നേഹം പ്രിയപ്പെട്ടവരെ.. നമ്മളീ കാലത്തെ അതിജീവിക്കും..മലയാള സിനിമ പൂർവ്വാധികം ശക്തിയോടെ മുന്നേറും.....Stay at Home Stay safe

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+