Santhosh Madhavan Passes Away: വിവാദ 'ആൾദൈവം' സന്തോഷ് മാധവൻ മരിച്ചു
കൊച്ചി: വിവാദ സ്വയം പ്രഖ്യാപിത ആൾ ദൈവം സന്തോഷ് മാധവൻ മരണപ്പെട്ടു. ശാന്തിതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലാവുകയും ചെയ്ത വ്യക്തിയാണ് സന്തോഷ് മാധവൻ. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച രാവിലെ 11.05 ഓടെയായിരുന്നു അന്ത്യം. പ്രായരപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങളോളം ജയിലിലായിരുന്നു. കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയം പ്രഖ്യാപിത ആൾദൈവം ആയി മാറിയത്. കട്ടപ്പനയിലെ സാധാരണ കുടുംബത്തിൽ ജനിച്ച സന്തോഷ് പത്താം ക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് പല ജോലികളും ചെയ്തു. ശേഷം ആണ് ആൾദൈവം ആണെന്ന് പറഞ്ഞ് ഇറങ്ങുന്നത്.

2008 ൽ ആണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറത്തുവന്നത്. ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് വിദേശി മലയാളിയാണ് ഇയാൾക്കെതിരെ ആദ്യം പരാതി നൽകിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറ്സറ്റ് ചെയ്തു. ഇതോടെയാണ് കൂടുതൽ തട്ടിപ്പുകളും ലൈംഗിക പീഡനങ്ങളും പുറത്തുവരുന്നത്.
നഗ്ന പൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇയാളുടെ ഫ്ളാറ്റിൽ നിന്ന് കടുവാത്തോലും പിടിച്ചെടുത്തു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി ഡികളടക്കം ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു.












Click it and Unblock the Notifications