Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയെ ഞെട്ടിച്ച താരവും ഞെട്ടി; ഞെട്ടിച്ചത് ദിലീപ്, ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചിരുന്നില്ല!!

ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. നേരത്തെ ഈ വിഷയത്തില്‍ ചില പ്രതികരണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.

കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട സംഭവം ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. പിന്നീട് ഈ സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ എല്ലാവര്‍ക്കും ആശ്ചര്യമായിരുന്നു. എന്നാല്‍ ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത കേട്ടപ്പോഴുണ്ടായ വികരം പങ്കുവയ്ക്കുകയാണ് സാക്ഷാല്‍ സന്തോഷ് പണ്ഡിറ്റ്.

ദിലീപിന്റെ അറസ്റ്റ് വാര്‍ത്ത കേട്ടപ്പോള്‍ ശരിക്കും ഞെട്ടിയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. നേരത്തെ ഈ വിഷയത്തില്‍ ചില പ്രതികരണങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. എന്നാല്‍ ദിലീപിന്റെ അറസ്റ്റിന് ശേഷം സന്തോഷ് പണ്ഡിറ്റ് മൗനത്തിലാണ്. ഇപ്പോള്‍ മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തനിക്കുണ്ടായ വികാരങ്ങള്‍ പങ്കുവച്ചത്.

ബംഗാളികളെ അറസ്റ്റ് ചെയ്യുമോ

ബംഗാളികളെ അറസ്റ്റ് ചെയ്യുമോ

നടിയെ ആക്രമിച്ച കേസില്‍ ബംഗാളികളെ അറസ്റ്റ് ചെയ്യുമോ എന്ന് നേരത്തെ സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മുമ്പ് കോളിളകം സൃഷ്ടിച്ച ജിഷ കൊലക്കേസില്‍ അറസ്റ്റിയത് ഒരു ഇതര സംസ്ഥാനക്കാരനായിരുന്നു.

അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല

അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല

എന്നാല്‍ നടന്‍ ദിലീപ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത് തന്നെ ഞെട്ടിച്ചുവെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇങ്ങനെ ഒരു അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു.

കുറ്റാരോപിതന്‍ കുറ്റവാളിയല്ല

കുറ്റാരോപിതന്‍ കുറ്റവാളിയല്ല

ശരിക്കും ഞെട്ടിപ്പോയി. പക്ഷേ, ദിലീപ് ഇപ്പോള്‍ കുറ്റാരോപിതനാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. സിനിമാ ലോകത്തെ പലരും ഇപ്പോള്‍ ഇത്തരത്തിലാണ് പ്രതികരിക്കുന്നത്. കുറ്റാരോപിതന്‍ കുറ്റവാളിയല്ലെന്നായിരുന്നു നേരത്തെ മുരളീ ഗോപിയുള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്.

ഇനി കോടതി തീരുമാനിക്കട്ടെ

ഇനി കോടതി തീരുമാനിക്കട്ടെ

അറസ്റ്റ് നടന്നു, ഇനി കോടതി തീരുമാനിക്കട്ടെയെന്ന് സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അറസ്റ്റിന് ശേഷവും തന്നെ ഏറെ ചിന്തിപ്പിച്ച വേറെയും കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

 പുതിയ കേസുകള്‍ ഉണ്ടാകുന്നു

പുതിയ കേസുകള്‍ ഉണ്ടാകുന്നു

ദിലീപിന്റെ അറസ്റ്റിന് ശേഷം ഒരുപാട് പേര്‍ നടനെതിരേ രംഗത്തുവന്നിരുന്നു. പുതിയ പുതിയ കേസുകള്‍ ഉണ്ടാകുന്നു. ഇതാണ് തന്നെ ഏറെ ചിന്തിപ്പിക്കുന്ന കാര്യമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

പ്രമുഖ നടന്‍മാര്‍ക്കൊപ്പം

പ്രമുഖ നടന്‍മാര്‍ക്കൊപ്പം

വ്യത്യസ്ത വഴിയില്‍ മലയാള സിനിമയില്‍ എത്തുകയും ആദ്യം പഴി കുറേ കേള്‍ക്കുകയും ചെയ്ത സന്തോഷ് പണ്ഡിറ്റ് ഇന്ന് പ്രമുഖ നടന്‍മാര്‍ക്കൊപ്പം വരെ അഭിനയിക്കുന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുന്നു.

ഇനി മോഹന്‍ ലാലിനൊപ്പം

ഇനി മോഹന്‍ ലാലിനൊപ്പം

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം അദ്ദേഹം അഭിനയിച്ചു. ഇനി മോഹന്‍ ലാലിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നു. എത്ര പണം ലഭിച്ചാലും ഒരു ഭാഗം അവശത അനുഭവിക്കുന്നവര്‍ക്കാണെന്നും സന്തോഷ് പണ്ഡിറ്റ് അഭിമുഖത്തില്‍ വ്യക്തമാക്കി.

ഹരിശ്രീ അശോകന്റേത് ശ്രദ്ധിക്കപ്പെട്ടു

ഹരിശ്രീ അശോകന്റേത് ശ്രദ്ധിക്കപ്പെട്ടു

ദിലീപ് കേസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രതികരണമായിരുന്നു നടന്‍ ഹരിശ്രീ അശോകന്റേത്. ദിലീപിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച വ്യക്തി ആയതുകൊണ്ടുതന്നെയാണ് ഹരിശ്രീ അശോകന്റെ പ്രതികരണം ഏവരും ഉറ്റുനോക്കിയിരുന്നത്.

എനിക്കറിയാവുന്ന ദിലീപ്

എനിക്കറിയാവുന്ന ദിലീപ്

ദിലീപിനെ പിന്തുണച്ചാണ് ഹരിശ്രീ അശോകന്‍ സംസാരിച്ചത്. എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്. പിന്നെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. പക്ഷേ, സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

പറയുന്നതെല്ലാം ശരിയാകണമെന്നില്ല

പറയുന്നതെല്ലാം ശരിയാകണമെന്നില്ല

മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും പറയുന്നതെല്ലാം ശരിയാകണമെന്നില്ലല്ലോ. പോലീസിന്റെ അന്വേഷണത്തിലിരിക്കുന്ന കേസാണിത്. ഒരാള്‍ കുഴിയില്‍ വീഴുമ്പോള്‍ അയാളെ ചവിട്ടുന്നതാണ് എപ്പോഴും നാം കാണുന്നത്. അതാണിപ്പോഴും സംഭവിക്കുന്നത്-ഹരിശ്രീ വിശദീകരിച്ചു.

 എന്റെ അടുത്ത സുഹൃത്ത്

എന്റെ അടുത്ത സുഹൃത്ത്

ദിലീപ് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ കുടുംബത്തെയും എനിക്ക് നന്നായറിയാം. എന്നുകരുതി എല്ലാം എന്നോട് പറയണമെന്നില്ലല്ലോ. കേസിന്റെ എല്ലാ വശങ്ങളും പുറത്തുവരട്ടെ. അപ്പോള്‍ കൂടുതല്‍ സംസാരിക്കാം. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ നടന്നിട്ടുണ്ടാകും. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ എന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

എന്ത് തെളിവാണുള്ളത്

എന്ത് തെളിവാണുള്ളത്

ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്ന ഹരിശ്രീ കൂട്ടിച്ചേര്‍ത്തു. തെളിവുകളുണ്ട് എന്നു പറയുന്നതല്ലാതെ എന്ത് തെളിവാണ് പോലീസിന്റെ പക്കലുള്ളതെന്ന് ഇതുവരെ വ്യക്തമല്ല. തെളിവെന്താണെന്ന് അറിയാതെ എങ്ങനെയാണ് ദിലീപിനെ കുറ്റപ്പെടുത്തുക. പോലീസ് അന്വേഷിക്കട്ടെ, കോടതി തീരുമാനം വരട്ടെ, നിരപരാധിയാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ലെന്നാണ് കരുതുന്നതെന്നും ഹരിശ്രീ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+