കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയെ തൊട്ടപ്പോൾ സന്തോഷ് പണ്ഡിറ്റിന് പൊള്ളി.. പാർവ്വതിക്ക് ഉരുക്ക് സതീശൻ സ്റ്റൈൽ മറുപടി

Google Oneindia Malayalam News

Recommended Video

cmsvideo
'നിങ്ങള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ സിനിമ എടുത്തോളൂ' | Oneindia Malayalam

കോഴിക്കോട്: ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തിയ കസബ സ്ത്രീവിരുദ്ധത ആഘോഷിക്കുന്നുവെന്നതിന്റെ പേരില്‍ നേരത്തെ തന്നെ വിമര്‍ശിക്കപ്പെട്ട ചിത്രമാണ്. സ്ത്രീ വിരുദ്ധ ഡയലോഗുകളുടെ അതിപ്രസരം മൂലം വനിതാ കമ്മീഷന് പോലും ഇടപെടേണ്ടതായി വന്നു. രാജ്യാന്തര ചലച്ചിത്ര മേളയില്‍ സിനിമയിലെ സ്ത്രീസാന്നിധ്യം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വ്വതി സംസാരിച്ചതും ഇത്തരത്തില്‍ സ്ത്രീ വിരുദ്ധത ആഘോഷിക്കപ്പെടുന്നതിന് എതിരെയായിരുന്നു. എന്നാല്‍ പാര്‍വ്വതി മമ്മൂട്ടിക്കെതിരെ സംസാരിച്ചു എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇക്ക ഫാന്‍സിന്റെ വക വന്‍ പൊങ്കാലയാണ്. നടന്‍ സന്തോഷ് പണ്ഡിറ്റും പാര്‍വ്വതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നു.

പാർവ്വതിക്ക് മറുപടി

പാർവ്വതിക്ക് മറുപടി

ഫേസ്ബുക്ക് പോസ്റ്റിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്: ഒരു പ്രമുഖ നടി ഒരു പ്രമുഖ ചലച്ചിത്ര മേളക്കിടയിൽ ഒരു പ്രമുഖ നടന്ടെ ഒരു പ്രമുഖ സിനിമയിലെ ചില സംഭാഷണങ്ങൾ സ്ത്രീ വിരുദ്ധമാണ് എന്നു അഭിപ്രായപ്പെട്ടല്ലോ.യഥാർത്ഥത്തിൽ ഇവിടെ റിലീസാകുന്ന ഭൂരിഭാഗം സിനിമകളിലേയും തിരക്കഥ, സംവിധാനം, നിർമ്മാണം എല്ലാം ആണുങ്ങളാകും. അപ്പോൾ അവർ ഒരു സ്ത്രീയെ
എങ്ങനെ കാണുവാൻ ആഗ്രഹിക്കുന്നുവോ അതു പോലെയാകും സ്ത്രീകളെ ചിത്രീകരിക്കുകയെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഇത് ബിസ്സിനസ്സാണ്

ഇത് ബിസ്സിനസ്സാണ്

പ്രേക്ഷകരിൽ ഭൂരിഭാഗവും പുരുഷന്മാരാണെന്നു കരുതി അവരെ കെെയ്യിലെടുത്തു ബിസിനസ്സു നടത്തുവാൻ ഗ്ലാമർ രംഗങ്ങൾ, ലൈംഗികത, ദ്വയാർത്ഥ പ്രയോഗങ്ങൾ, എല്ലാം സിനിമയിൽ കൊണ്ടു വരുന്നു. ഈ ബിസിനസ്സിൽ പുരുഷന്മാർ പലപ്പോഴും വിജയിക്കുന്നുമുണ്ട്. മുടക്കു തിരിച്ചു പിടിക്കുക , നന്നായ് ബിസിനസ്സു ചെയ്യുക എന്നത് മാത്രമാണ് അവാർഡ് സിനിമാ ചെയ്യുന്നവരുടേയും, വാണിജ്യ സിനിമ ചെയ്യുന്നവരുടെയും ഏക ലക്ഷൃം എന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.

 ഒരേ ഒരു പോംവഴി മാത്രം

ഒരേ ഒരു പോംവഴി മാത്രം

അല്ലാതെ നാടു നന്നാക്കാനോ, സമൂഹത്തെ ഉദ്ദരിക്കാനോ അല്ല. ഈ അവസ്ഥ കണ്ടു ഏതെങ്കിലും സ്ത്രീകൾക്ക് വിഷമം തോന്നുന്നു എങ്കിൽ ഒരേ ഒരു പോംവഴി മാത്രമേ ഉള്ളൂ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.സ്ത്രീകളും തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിവ ചെയ്ത് മാർക്കറ്റിനെക്കുറിച്ചോ ബിസ്സിനസ്സിനെ കുറിച്ചോ ഒന്നും ചിന്തിക്കാതെ നടിമാരെ ഫുൾ ഡ്രസ്സ് കൊടുത്തു മാനൃമായ് അഭിനയിപ്പിച്ച്, മാനൃമായ സംഭാഷണങ്ങളിലൂടെ സിനിമ ചെയ്യുക.

സ്ത്രീ സംവിധായകർ ചെയ്യുന്നത്

സ്ത്രീ സംവിധായകർ ചെയ്യുന്നത്

ഇതിപ്പോൾ സിനിമയിലേക്കു കടന്നു വരുന്ന ഭൂരിഭാഗം പെൺകുട്ടികളും അഭിനയം
മാത്രം തെരഞ്ഞെടുക്കുന്നു.മലയാളത്തിൽ ക്ലച്ച് ആയാൽ പതുക്കെ തമിഴ്, ഹിന്ദി സിനിമയിലേക്കു പോകുന്നു..കാരണം പണം കൂടുതൽ കിട്ടുമല്ലോ. പിന്നെ കല്ലൃാണം കഴിഞ്ഞാൽ എന്റെ ഭർത്താവിന് ഇതൊന്നും ഇഷ്ടമല്ലാ എന്നും പറഞ്ഞു സിനിമ വിട്ടു പോകുന്നു. അപൂർവ്വം ചില സ്ത്രീകൾ സംവിധായകരായി വരുമ്പോൾ അവരുടെ സിനിമയിലും നായികമാരുടെ ഗ്ലാമർ രംഗങ്ങൾ കാണിക്കൂന്നുവെന്നും സന്തോഷ് പണ്ഡിറ്റ് വിമർശിക്കുന്നു.

ഉപഭോക്താക്കൾ പുരുഷന്മാർ

ഉപഭോക്താക്കൾ പുരുഷന്മാർ

1996 ൽ മീരാ നായർ എന്ന സ്ത്രീ സംവിധാനം ചെയ്ത കാമസൂത്ര എ ടെയിൽ ഓഫ് ലവ് എന്ന സിനിമ നിരവധി സെക്സ് സീനുകൾ കൊണ്ടു സമ്പന്നമാണ്.കാരണം ആണുങ്ങളെ ആകർഷിച്ച് തിയേറ്ററിൽ കയറ്റുവാൻ ഗ്ലാമർ വേണമെന്നാണ് ആ സ്ത്രീ
ചിന്തിച്ചത്. തന്റെ കസ്റ്റമേഴ്സ് പുരുഷന്മാരാണെന്ന് അവർ ചിന്തിച്ചു. മറ്റു ചില സ്ത്രീകൾ സംവിധാനം ചെയ്ത മലയാള സിനിമകളിലും നായികമാർ അല്പസ്വല്പം ഗ്ലാമർ വേഷം അണിഞ്ഞിട്ടുണ്ട്.

 മാന്യമായ സിനിമ ചെയ്യാനുള്ള വഴി

മാന്യമായ സിനിമ ചെയ്യാനുള്ള വഴി

ഒരു സിനിമയിലെ നായിക പുകവലിക്കുകയും, മദൃം കഴിക്കുന്നതായും സ്ത്രീയായ
സംവിധായക നമുക്ക് ഈ അടുത്ത കാലത്തു കാണിച്ചു തന്നു. ഇതൊന്നും തെറ്റല്ല. ബിസിനസ്സ് നടക്കുവാൻ ചെയ്യുന്നതാണ്. ഒന്നുകിൽ വിവാഹ ശേഷം അഭിനയം നിറുത്തിയാലും സ്ത്രീകൾ സാങ്കേതിക വശം കൂടി പഠിച്ച് തിരക്കഥ, സംവിധാനം, നിർമ്മാണം എന്നിവ ചെയ്ത് അധികം ബിസ്സിനസ്സ് വശങ്ങൾ നോക്കാതെ 100% മാനൃമായ സിനിമ ചെയ്യുകയെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

 അത്തരം സിനിമകളെ ഒഴിവാക്കൂ

അത്തരം സിനിമകളെ ഒഴിവാക്കൂ

അല്ലെങ്കിൽ സ്ത്രീകളെ മാനൃമായല്ലാതെ ചിത്രീകരിക്കുന്ന സിനിമയിൽ അഭിനയിക്കില്ലെന്നു ഇന്തൃാ മഹാ രാജൃത്തെ എല്ലാ പെൺകുട്ടികളും
ഒരു തീരുമാനത്തിലെത്തുക. അതോടെ എല്ലാ പ്രശ്നങ്ങളും തീരും.
ഒന്നുകിൽ സിനിമയിൽ കലയൊന്നും നോക്കാതെ ബിസിനസ്സായ്
മാത്രം കാണുക. ഒരാളെയും, ഒരു വിഭാഗത്തേയും ബുദ്ധിമുട്ടിക്കുന്ന ഒന്നും
സിനിമയിൽ ഉണ്ടാകരുത് . അത്രേ ഉള്ളൂ. ഇതിനൊന്നും വയ്യെങ്കിൽ നിലവിലുള്ള സാഹചരൃം തുടരും.

സ്ത്രീകളും ആസ്വദിക്കുന്നു

സ്ത്രീകളും ആസ്വദിക്കുന്നു

ആരും കലയോടൊ,സിനിമയോടൊ, സാഹിതൃത്തോടൊ, സംഗീതത്തോടൊ ഇഷ്ടം കൊണ്ടൊന്നുമല്ല സിനിമാ നിർമ്മിക്കുന്നത്. "എന്ടമ്മേടെ ജിമിക്കി കമ്മൽ" പാട്ട് എത്രയോ സ്ത്രീകൾ ഏറ്റു പാടിയില്ലേ. കാരണം സിനിമാ പാട്ടിനെ ആ രീതിയിൽ
മാത്രം എടുത്താൽ മതി. സ്ത്രീ വിരുദ്ധത തോന്നുന്ന പാട്ടായാലും
സിനിമയായാലും സ്ത്രീകളും അവയുടെ ബിസിനസ്സു വിജയിപ്പിക്കുവാൻ
സഹായിക്കുന്നു. അപ്പോൾ തുടർന്നും അതൊക്കെ തന്നെ
അവർക്കു കിട്ടി കൊണ്ടിരിക്കും. സിനിമയും, യൂട്യൂബ് വീഡിയോകളും 92% പുരുഷന്മാരും 8% മാത്രം സ്ത്രീകളും ആണ് കാണുന്നത്.

സ്ത്രീകളും പ്രോത്സാസിപ്പിക്കണം

സ്ത്രീകളും പ്രോത്സാസിപ്പിക്കണം

ഇതൊരു പക്കാ ബിസിനസ്സാണ്. ആണുങ്ങളായ പ്രേക്ഷകരെ കെെയ്യിലെടുക്കാൻ അവർ ഏതറ്റം വരേയും പോകും. നിങ്ങൾ അതെല്ലാം സഹിച്ചോളൂ. അല്ലെങ്കിൽ
സീരിയൽ കണ്ടു അഡ്ജസ്റ്റ് ചെയ്തോളൂ. എത്രയോ ദ്വയാർത്ഥ കോമഡി സിനിമകൾ
കണ്ടു ഇവിടുത്തെ സ്ത്രീകളും കെെയ്യടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പല മൂന്നാം കിട സെക്സി കോമഡി പടങ്ങളും ഇവിടെ സൂപ്പർ ഹിറ്റ് ആയതും.. അതും മറക്കരുത്..
സ്ത്രീകൾക്കു പ്രാധാനൃം നല്കുന്ന ചില സിനിമകൾ അപൂർവ്വം ആയി വരാറുണ്ട്. അവയേയും സ്ത്രീ പ്രക്ഷകർ പ്രമോട്ട് ചെയ്യണം.കാണണം.

നിങ്ങൾ മാറ്റം വരുത്തൂ

നിങ്ങൾ മാറ്റം വരുത്തൂ

മലയാള സിനിമ മാറില്ല. വേണമെങ്കിൽ പ്രേക്ഷകർക്ക് മാറി ചിന്തിച്ച് സിനിമയെ മാറ്റാം. അത് നിങ്ങൾക്ക് തീരുമാനിക്കാം. എല്ലാവർക്കും നല്ലത് വരട്ടെ.. ഞാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമകളിൽ സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും, ദ്വയാർത്ഥ കോമഡികളും ഒഴിവാക്കാറുണ്ട്.കഴിയുന്നതും
എല്ലാ സിനിമയിലും ചില നല്ല സന്ദേശം കൊടുക്കാറുണ്ട്. പുകവലി, മദൃപാനം സീൻ ഒഴിവാക്കുന്നു.

അഭിനേതാവ് ഉപകരണം മാത്രം

അഭിനേതാവ് ഉപകരണം മാത്രം

ഇവയെല്ലാം നിങ്ങളുടെ കുടുംബത്തെ ദോഷമായ് ബാധിക്കുന്നു എന്നു തെളിയിക്കാറുമുണ്ട്. പക്ഷേ മറ്റുള്ള സംവിധായകരുടെ കീഴീൽ അഭിനയിക്കുമ്പോൾ എനിക്കതിൽ യാതൊരു നിയന്ത്രണവും ഉണ്ടാകില്ല. അപ്പോൾ എന്റെ
കഥാപാത്രം എന്തൊക്കെ പറയുമെന്ന് ഒരു ഉറപ്പും ആർക്കും നല്കാനാകില്ല.
കാരണം ഒരു നടൻ/നടി സംവിധായകന്ടെ കെെയ്യിലെ വെറും ഒരു
ഉപകരണം മാത്രമാണ് എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

English summary
Actor Santhosh Pandit against actress Parvathy for her comment on Kasaba.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X