എടോ, കെആര്‍കെ എന്ന് പേരുള്ള തേഡ് റേറ്റ് ചെറ്റേ....!!! ഇത് സന്തോഷ് പണ്ഡിറ്റ് ഡാ... അല്‍ പണ്ഡിറ്റ്!!!

കോഴിക്കോട്: സന്തോഷ് പണ്ഡിറ്റ് ആയിരുന്നു ഒരുകാലത്ത് ട്രോളേഴ്‌സിന്റെ സ്ഥിരം ഇര. എന്തിന് മാധ്യമങ്ങള്‍ പോലും പണ്ഡിറ്റിനെ വിറ്റ് കാശാക്കിയിരുന്നു. എന്നാലിപ്പോള്‍ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒക്കെ ഒരു പ്രശ്‌നം വന്നപ്പോള്‍ നെഞ്ചുംവിരിച്ച് നിന്ന് പ്രതികരിക്കാന്‍ സന്തോഷ് പണ്ഡിറ്റേ ഉള്ളൂ എന്ന സ്ഥിതി ആയിട്ടുണ്ട്.

മമ്മൂട്ടിയെ സി ക്ലാസ്സ് നടന്‍ എന്ന് വിശേഷിപ്പിച്ച കെആര്‍കെയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ ആണ് സന്തോഷ് പണ്ഡിറ്റ് രംഗത്ത് വന്നിരിക്കുന്നത്. മോഹന്‍ലാലിന്റെ ആറാം തമ്പുരാനിലെ ഡയലോഗ് കടമെടുത്തായിരുന്നു പണ്ഡിറ്റ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.

ചെറ്റേ എന്നാണ് കെആര്‍കെയെ അഭിസംബോധന ചെയ്യുന്നത്. എന്തായാലും കെആര്‍കെ ഇത് അര്‍ഹിക്കുന്നത് തന്നെ.

തേഡ് റേറ്റ് ചെറ്റേ

എടോ.... കെആര്‍കെ എന്ന് പേരുള്ള തേഡ് റേറ്റ് ചെറ്റേ...താനാരാ? നാട്ടുരാജാവോ? - ഇങ്ങനെ ആണ് സന്തോഷ് പണ്ഡിറ്റ് തുടങ്ങുന്നത്.

മമ്മൂക്ക എന്ന മഹാനടന്‍

ശരിയാ, മമ്മൂക്ക എന്ന മഹാനടനെ കുറിച്ച് തനിക്ക് അറിയില്ല. മമ്മൂക്ക എന്ന മഹാനടനെ കുറിച്ച് അറിയണം എങ്കില്‍ ആദ്യം ഇന്ത്യ എന്താണെന്ന് അറിയണം!!! പഞ്ച് ഡയലോഗ് തുടരുന്നു.

അവാര്‍ഡുകള്‍ അനവധി

മൂന്ന് ദേശീയ അവാര്‍ഡുകള്‍, അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍...ജിസിസി രാജ്യങ്ങളില്‍ ദുബായില്‍ നിന്നും മലയാള സിനിമയില്‍ 50 വര്‍ഷത്തിലെ നിത്യഹരിത നായകന്‍ അവാര്‍ഡ്... അങ്ങനെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മൂക്കയുടെ സ്വന്തം ഇന്ത്യ!

ബച്ചനും ഹാസനും

ദേശീയ അവാര്‍ഡുകള്‍ക്ക് അമിതാഭ് ബച്ചനോടും കമലഹാസനോടും മത്സരിക്കുന്ന മലയാള സിനിമയുടെ അഹങ്കാരം, മമ്മൂക്കയുടെ ഇന്ത്യ- ഇതും കൊണ്ടും തീര്‍ന്നില്ല.

നിന്നെ പോലുള്ള ഡാഷുകള്‍ക്ക്

മമ്മൂട്ടി എന്ന മഹാനടനെ കുറിച്ച് നിന്നെ പോലുള്ള ഡാഷുകള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല. അതിന് സെന്‍സുണ്ടാവണം, സെന്‍സിബിലിറ്റിയുണ്ടാവണം, സെന്‍സിറ്റിവിറ്റിയുണ്ടാകണം- പഞ്ച് ഡയലോഗ് ഇങ്ങനെ അവസാനിപ്പിക്കുന്ന പണ്ഡിറ്റ്.

ട്രോളേഴ്‌സിന് ഉപദേശം

ഏറ്റവും ഒടുവില്‍ ട്രോളേഴ്‌സിന് ഒരു ഉപദേശവും നല്‍കുന്നുണ്ട്. കെആര്‍കെയ അവഗണിക്കണം എന്നതാണത്. എന്തായാലും ട്രോളേഴ്‌സ് അത് കേട്ട മട്ടാണ്!!!

കലിപ്പ് ഡയലോഗുകള്‍

കെആര്‍കെയോടുള്ള കലിപ്പ് തീര്‍ക്കാന്‍ സന്തോ് പണ്ഡിറ്റ് തിരഞ്ഞെടുത്ത ഡയലോഗുകളും ശ്രദ്ധിക്കണം. ആദ്യം മോഹന്‍ലാലിന്റെ ആറാം തമ്പുരാനില്‍ നിന്ന് തുടങ്ങി, പിന്നെ മമ്മൂട്ടിയുടെ കിംഗില്‍ അവസാനിച്ചു!

പഴയ പണ്ഡിറ്റ് അല്ല... ഇത് അല്‍ പണ്ഡിറ്റ്!!!

പണ്ട് ട്രോളേഴ്‌സിന്റെ സ്ഥിരം ഇരയായിരുന്നു സന്തോഷ് പണ്ഡിറ്റ് അല്ല ഇപ്പോള്‍. മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സിനിമയില്‍ മുഴുനീള വേഷം ചെയ്യാനൊരുങ്ങുന്ന പുതിയ സന്തോഷ് പണ്ഡിറ്റ് ആണ്. വേണമെങ്കില്‍ 'അല്‍ - സന്തോഷ് പണ്ഡിറ്റ്' എന്ന് പോലും പറയാം!

ലാലിനെ കളിയാക്കിയപ്പോഴും

പണ്ട് മോഹന്‍ലാലിനെ കെആര്‍കെ പരിഹസിച്ചപ്പോഴും ശക്തമായ ഭാഷയില്‍ പ്രതികരിച്ച ആളാണ് സന്തോഷ് പണ്ഡിറ്റ്. ഇനി ഈ ദന്മത്തില്‍ ഒരു മലയാളി നടനേയും നീ ട്രോളില്ലെന്നായിരുന്നു അന്ന് കെആര്‍കെയ്‌ക്കെതിരെ പണ്ഡിറ്റിന്റെ ഭീഷണി.

സൂപ്പര്‍ താരങ്ങള്‍ക്ക് വേണ്ടി

കെആര്‍കെ വിഷയത്തില്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും വേണ്ടി പ്രമുഖര്‍ ഒന്നും കാര്യമായി രംഗത്തിറങ്ങിയിട്ടുണ്ടായിരുന്നില്ല. അക്കാര്യത്തില്‍ ബാക്കിയെല്ലാവരേയും കടത്തി വെട്ടിയിരിക്കുകയാണ് പണ്ഡിറ്റ് ഇപ്പോള്‍.

സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത് ഏഴായിരത്തിലധികം ലൈക്കുകളാണ്. എഴുനൂറിലധികം പേര്‍ അത് ഷെയര്‍ ചെയ്യുകയും ചെയ്തു.

എന്നാലും ട്രോളുണ്ട്

കെആര്‍കെയെ അവഗണിക്കാനാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞതെങ്കിലും ട്രോളേഴ്‌സിന് അങ്ങനെയങ്ങ് മിണ്ടാതിരിക്കാന്‍ പറ്റുമോ... ട്രോളുകള്‍ പിന്നേയും ഇറങ്ങി.

മലയാളികളുടെ തെറിവിളി

മലയാളികളുടെ തെറിവിളി കേള്‍ക്കാതെ ഒരു ദിവസം പോലും ഉറങ്ങാന്‍ പറ്റാത്ത സ്ഥിതിയില്‍ ആയിട്ടുണ്ട് ഇപ്പോള്‍ കെആര്‍കെ!

ഇത് പുളുവാണേ...

മോഹന്‍ലാലിന് കെആര്‍കെ പരിഹസിച്ചപ്പോള്‍ പൊങ്കാലയിടാന്‍ മുന്നില്‍ നിന്ന് മമ്മൂട്ടി ഫാന്‍സ് ആയിരുന്നു. ഇപ്പോ മമ്മൂട്ടിയെ പരിഹസിച്ചപ്പോള്‍ കെആര്‍കെയെ പൊങ്കാലയിടാന്‍ മോഹന്‍ലാല്‍ ഫാന്‍സ് ആരും വരുന്നില്ലെന്നാണ് പരാതി. ഇത് വെറും ആക്ഷേപം മാത്രമാണ്..

ഇനിയിപ്പോ ആര്‍ക്കിട്ട് പണിതതാ

പബ്ലിസിറ്റിക്ക് വേണ്ടിയാണ് എന്നാണല്ലോ പണ്ഡിറ്റിന്റെ പരാതി. അപ്പോള്‍ പിന്നെ ഈ മറുപടി പോസ്റ്റും പബ്ലിസിറ്റിക്ക് വേണ്ടിതന്നെ ആണോ എന്ന് ആരെങ്കിലും സംശയിച്ചാലോ!

അങ്ങനെയൊന്നും ചെയ്തില്ല

വെറുതെയാണ് കേട്ടോ... കെആര്‍കെയുടെ ട്വിറ്റര്‍ ഒന്ന് എടുത്ത് നോക്കിയാല്‍ മനസ്സിലാകും. മമ്മൂട്ടി ഫാന്‍സിനേക്കാളും അവിടെ പൊങ്കാലയിടാന്‍ എത്തിയിട്ടുള്ളത് ലാലേട്ടന്‍ ഫാന്‍സ് തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+