കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് പണ്ഡിറ്റ് കുസാറ്റിലെത്തിയപ്പോള്‍....

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ന്യൂജനറേഷന്‍ സിനിമ മലയാളത്തില്‍ കൊണ്ടുവന്നത് ആരാണെന്ന് ചോദിച്ചാല്‍ അത് താനാണെന്നായിരിക്കും സന്തോഷ് പണ്ഡിറ്റിന്റെ ഉത്തരം. എന്തായാലും പണ്ഡിറ്റിന്റെ മിനിമോളുടെ അച്ഛന്‍ തീയറ്ററുകളില്‍ കാശ് വാരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടയിലാണ് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(കുസാറ്റ്)യില്‍ ഒരുപരിപാടിക്കായി സന്തോഷ് എത്തിയത്. കയ്യടിയും കൂക്കിവിളിയും കൊണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ പണ്ഡിറ്റിനെ സ്വീകരിച്ചത്.

Santhosh Pandit

സുരേഷ് ഗോപിക്ക് ശേഷം മലയാള സിനിമയില്‍ പഞ്ച് ഡയലോഗുകളുമായി എത്തിയ താരമെന്നായിരുന്നു സ്വാഗത പ്രാസംഗികന്‍ പണ്ഡിറ്റിനെ വിശേഷിപ്പിച്ചത്. പണ്ഡിറ്റ് ഈ വിശേഷണം നന്നായി ആസ്വദിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തന്റെ സ്ഥിരം കലാപരിപാടികള്‍ സന്തോഷ് പണ്ഡിറ്റ് പ്രദര്‍ശിപ്പിച്ചു. പാട്ടും ഡാന്‍സുമൊക്കെ തന്നെ. വിദ്യാര്‍ത്ഥികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

വിദ്യാര്‍ത്ഥികളോട് സംവദിക്കാനും പണ്ഡിറ്റ് തയ്യാറായി. എന്താണ് ന്യൂ ജനറേഷന്‍ സിനിമ എന്നതിന് നല്ലൊരു വിശദീകരണവും നല്‍കി. ഹീറോയിസം ഇല്ലാത്ത, സബ്ജക്ടിന് പ്രാധാന്യമുള്ള സിനിമകളാണത്രെ ന്യൂ ജനറേഷന്‍ സിനിമകള്‍.

എന്തായാലും തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞിട്ടാണ് പണ്ഡിറ്റ് മടങ്ങിയത്. പേരും സ്ഥലവും വച്ച് എസ്എംഎസ് അയച്ചാല്‍ താന്‍ തീര്‍ച്ചയായും തിരിച്ചുവിളിക്കുമെന്ന് സന്തോഷ് പണ്ഡിറ്റ് ഉറപ്പ് നല്‍കി.

<center><iframe width="100%" height="450" src="//www.youtube.com/embed/kEoiRtVAgmY" frameborder="0" allowfullscreen></iframe></center>

English summary
Santhosh Pandit at CUSAT.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X