Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തിൽ എൽഡിഎഫ് പരാജയപ്പെടാൻ ഉണ്ടായ കാരണങ്ങൾ ഇതാണ്'; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. യഥാർത്ഥത്തിൽ വിസ്മയം നടന്നത് തമിഴ്നാട്ടിൽ ആണെന്നും കേരളത്തിൽ എൽഡിഎഫിൻ്റെ പരാജയത്തിന് കാരണമായത് ഹൈന്ദവ വോട്ടുകൾ നഷ്ടമായതടക്കമുള്ള കാരണങ്ങളാണെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

'പണ്ഡിറ്റിൻ്റെ രാഷ്ട്രീയ നിരീക്ഷണം

വിസ്മയം നടന്നത് തമിഴ്നാട്ടിൽ ആണ്..ഇലക്ഷൻ ഫലം വന്നപ്പോൾ തമിഴ് നാട്ടിൽ വിജയ് jiയുടെ TVK പാർട്ടി (234 ലിൽ 107 ജയം) നേടിയതാണ് ഏറ്റവും വലിയ സർപ്രൈസ്.. (ഇദ്ദേഹം രാഷ്ട്രീയ രംഗത്ത് വന്നപ്പോഴേ ഞാൻ ചെറുതായി പ്രവചിച്ചിരുന്നു )കേരളത്തിലെ തോൽവിയോടെ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണം ഇല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടി മാറി .(50 വർഷത്തിന് ശേഷം) കേരളത്തിൽ 140 ലിൽ 102 UDF നേടി സൂപ്പർ വിജയം നേടിയപ്പോൾ 35 ഇടത്തായി LDF ചുരുങ്ങി. കഴക്കൂട്ടവും (V Muraleedharan Ji, നേമവും (Rajeev Chandra Shekhar ji, ചാത്തന്നൂരും (BB ഗോപ കുമാർ ji)പിടിച്ചെടുത്ത് ബിജെപി കരുത്ത് കാണിച്ചു.

panditpinarayi2-

ഇടതുപക്ഷം വിജയിച്ച 3 മണ്ഡലങ്ങളാണ് ബിജെപി പിടിച്ചെടുത്തത്..
10 വർഷം ഭരിച്ച LDF ഇത്തവണ തോറ്റതിൻ്റെ കാരണങ്ങൾ.. ഞാൻ വിലയിരുത്തുന്നത് ..
1) ന്യൂനപക്ഷ ഏകീകരണം വോട്ടിൽ ഉണ്ടായി. കോഴിക്കോട്, മലപ്പുറം 28 ലിൽ 27 UDF നേടി. മൊത്തം മലബാറിലും കോട്ടയം, എറണാകുളം ജില്ലയിലും അടക്കം എല്ലായിടത്തും അത് തന്നെ സംഭവിച്ചു.
2) ശബരിമല സ്ത്രീ പ്രവേശന വിഷയം, സ്വർണ്ണപാളി കാണാതായ വിഷയം,
വിവാദം മുതൽ വഖഫ് ബോർഡ് വരെ നീളുന്ന സംഭവവികാസങ്ങളിൽ പാർട്ടി നിലപാട് കണ്ട് ഹൈന്ദവ വോട്ടുകൾ നഷ്ടപ്പെട്ടു. യുദ്ധ സമയത്ത് ഗാസക്ക് support കൊടുത്തതും, ഇസ്രയേൽ ന്നെ എതിർത്തതും , കർണാടകയിൽ അനധികൃതമായി താമസിച്ച ബംഗ്ലാദേശികളെ അവിടുത്തെ സര്ക്കാര് പുറത്താക്കിയപ്പോൾ വെറുതെ അവിടെ പോയി ഇടപെട്ടത് , സ്കൂളിലെ ഹിജാബ് വിഷയത്തിൽ നിലപാട് ഒന്നും ന്യൂനപക്ഷ വോട്ട് ഉണ്ടാക്കിയില്ല. ഇതെല്ലാം കണ്ട് സ്ഥിരം കിട്ടേണ്ട വോട്ട് പോവുകയും ചെയ്തു.

3) ജനകീയ നേതാക്കന്മാരുടെ കുറവ് ഉണ്ടായി. ജനങ്ങളോട് കുറച്ചു കൂടി അടുത്ത് ഇടപഴകേണ്ടി വരും. പല പ്രമുഖ നേതാക്കന്മാർക്കും സീറ്റ് കൊടുക്കാത്തത് വിനയായി. ശൈലജ ടീച്ചറേ തോൽക്കാൻ സാധ്യത ഉള്ള സീറ്റിൽ തുടർച്ചയായി മത്സരിപ്പിച്ചു തോൽപിച്ചു എന്ന് അവരുടെ ആരാധകർ ചിന്തിക്കാം.
4) തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് കവി സച്ചിദാനന്ദൻ പോലുള്ള ഇടതുപക്ഷ സഹയാത്രികർ അവരെ കൈവിട്ടത് പാരയായി. ഇതെല്ലാം കണ്ടപ്പോൾ വോട്ടർമാർക്ക് കൺഫ്യൂഷൻ ആയി. ഇനിയും ഇടത് ജയിച്ചാൽ കേരളം ബംഗാൾ ആകുമെന്ന് പറഞ്ഞപ്പോൾ പലരും അത് വിശ്വസിച്ചു. ഇത്തവണ മാറ്റി കുത്തി.
5) വികസനവും , ക്ഷേമ പെൻഷൻ കൃത്യമായി നൽകിയതും വോട്ടായില്ല.. ദാരിദ്രം നിർമാർജനം ചെയ്തു എന്ന് സര്ക്കാര് പറഞ്ഞു. പക്ഷെ സാമ്പത്തികമായി മെച്ചപ്പെട്ടു വരുന്ന പലരും അതൊന്നും ശ്രദ്ധിച്ചില്ല. അതിലൂടെ വോട്ട് കിട്ടിയില്ല.

6) പൊതുവിൽ ഹൈന്ദവരുടെ വോട്ട് ആണ് LDF ന്ന് കിട്ടുന്നത് എന്നതാണ് സത്യം.. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഇലക്ഷനിൽ മലപ്പുറം, കാസർകോട് etc ഒക്കെ result നോക്കിയാൽ അറിയാം. ഈഴവ/തിയ്യ സമുദായം ആണ് പ്രധാന വോട്ട് ബാങ്ക്. അവരിൽ നിന്നും ഈയിടെയായി നേതാക്കന്മാർ കുറഞ്ഞത് പ്രശ്നമാണ്. അവർക്ക് പ്രത്യേകമായി എന്തെങ്കിലും ആനുകൂല്യം നൽകാത്തത് പാർട്ടിക്ക് ദോഷമാകുന്നു.

ബംഗാളിൽ BJP ഭരണത്തിൽ ആദ്യമായി വരുന്നു (205 സീറ്റ് )തൃണമൂൽ കോൺഗ്രസ് തകർന്ന് അടിഞ്ഞു..SIR കൊണ്ട് വന്നപ്പോൾ ലക്ഷ കണക്കിന് അനധികൃത ബംഗ്ലാദേശ് പൗരന്മാരെ തിരിച്ചയതും നിർണായകമായി.
പോണ്ടിച്ചേരി NDA വീണ്ടും വരുന്നു. ആസാം പിന്നെ എല്ലാവരും പ്രവചിച്ചത് പോലെ ഹിമന്ത് ബിശ്വാ ശർമ്മ ji യുടെ തേരോട്ടം BJP സര്ക്കാര് വീണ്ടും (100+) സീറ്റ് നേടി അധികാരത്തിൽ വരുന്നു.
ഒരുതിരഞ്ഞെടുപ്പാകുമ്പോൾ ജയപരാജയങ്ങൾ സാധാരണയല്ലേ? LDF ഇനി 5 വർഷം മുന്നിലുണ്ട്.
തോൽവിയുടെ കാരണങ്ങൾ പാർട്ടിസ്വയം വിലയിരുത്തണം..തിരിച്ചു വരിക.. BJP ഇപ്പൊൾ കിട്ടിയ 3 സീറ്റിൻ്റെ പിൻബലത്തിൽ നന്നായി പ്രവർത്തിച്ചു അടുത്ത തവണ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കുക.
ഒന്നും ഒന്നിൻ്റെയും അവസാനമല്ല...

പത്തനാപുരത്ത് 25 വർഷത്തിന് ശേഷം KB ഗണേഷ് കുമാർ ji തോറ്റത്, തൃത്താലയില് MB Rajesh Ji, ഞങ്ങളുടെ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥി Sachin Dev Ji, AK ശശ്രീന്ദ്രൻ ji okke കോട്ടയിൽ പരാജയപ്പെട്ടത് ഞെട്ടിച്ചു. (നല്ല രീതിയിൽ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിരുന്നു എങ്കിൽ രാഹുൽ മാങ്കൂട്ടം ji സരിൻ ji ഒക്കെ ഇപ്പൊൾ ഈ തരംഗത്തിൽ ജയിച്ചു മന്ത്രി ആകുമായിരുന്നു. MP ആയ ചിലർ മത്സരിച്ചു എങ്കിൽ പലർക്കും മന്ത്രി സ്ഥാനം കിട്ടുമായിരുന്നു. അവർക്ക് luck ഇല്ല ..ങാ..പോട്ടെ. )

വിജയിച്ച എല്ലാവർക്കും ആശംസകൾ. UDF ൻ്റെ മുഖ്യമന്ത്രിക്ക് അഡ്വാൻസ് ആശംസ..ഇത് VD സതീശൻ ji, Ramesh Chennithala ji, KC വേണു ഗോപാൽ ji യുടെ ഒക്കെ വിജയമാണ്
(വാൽ കഷ്ണം.....ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി INDI alliance അവസാനിപ്പിക്കുക.. ഒന്നുമില്ലേലും അടുത്ത ലോകസഭ തെരഞ്ഞെടുപ്പിൽ 10 സീറ്റ് എങ്കിലും സ്വന്തമായി കിട്ടാം. )'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+