ദുരിതം അനുഭവിക്കുന്ന ജനങ്ങളെ എന്തിന് ഉപദ്രവിക്കുന്നു; ഹര്‍ത്താലിനെതിരെ സന്തോഷ് പണ്ഡിറ്റ്
ഇന്ധന വിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാജ്യത്ത് ഭാഗികം. രാവിലെ 9 മണിമുതല്‍ വൈകീട്ട് മൂന്ന് മണിവരെ മാത്രമായിരുന്നു കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ്. തൃണമൂല്‍ കോണ്ഗ്രസ്, ബിഎസ്പി ഒഴികേയുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കേരളത്തില്‍ ഇടത്-വലത് മുന്നണികളുടെ നേതൃത്വത്തില്‍ രാവിലെ 6 മണിമുതല്‍ വൈകീട്ട് ആറ് മണിവരെ ഹര്‍ത്താല്‍ നടത്തിയായിരുന്നു പ്രതിഷേധം. ഹര്‍ത്താലിലില്‍ ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായി. കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമാ താരം സന്തോഷ് പണ്ഡിറ്റ്.

കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണം
പ്രളയക്കെടുതി അനുഭവക്കുന്ന കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഹര്‍ത്താല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകും ഇത് ദുരിത ബാധിതരെ കൂടുതല്‍ ദുരിതത്തിലാക്കും എന്നകാരണം ചൂണ്ടിക്കാട്ടിയായിരുന്നു കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണം എന്ന ആവശ്യം ഉയര്‍ന്നത്.

ഇരുമുന്നണികളും തയ്യാറായില്ല.
എന്നാല്‍ കേരളത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കാന്‍ ഇരുമുന്നണികളും തയ്യാറായില്ല. പകരം പ്രളയബാധിത പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും എന്നായിരുന്നു മുന്നണി നേതാക്കാള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പ്രളയബാധിത പ്രദേശങ്ങളിലും ഹര്‍ത്താല്‍ പൂര്‍ണ്ണായിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത വിമര്‍ശനവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ വിമര്‍ശനാത്മക ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.

അനാവശ്യമായ് നിർത്തി വെക്കുവാൻ കാരണമായ്
പ്രളയം വിഴുങ്ങിയ ഈ കേരളത്തെ എങ്കിലും ഹർത്താലിൽ നിന്നും ഒഴിവാക്കാമായിരുന്നു. പലരും പല ഇടങ്ങളിലായ് ചെയ്തു വന്നിരുന്ന ദുരിതാശ്വാസ പ്രവർത്തനം അനാവശ്യമായ് ഇന്നു നിർത്തി വെക്കുവാൻ കാരണമായ്. നഷ്ടം പാവപ്പെട്ടവർക്കും ഇപ്പോഴും ക്യാമ്പില് കഴിയുന്നവർക്കും ദുരിതം അനുഭവിക്കുന്നവർക്കും മാത്രം.

ബസ്സാണ് പലരുടേയും ഏക ആശ്രയം
ആശുപത്രിയില് കിടക്കുന്ന രോഗികളും അവരെ പരിചരിക്കുന്നവരും എത്ര കഷ്ടപ്പെടുന്നുണ്ടാകും: പ്രളയത്തില് പലരുടെ വീട്ടിലേയും റ്റു വീലർ നശിച്ചതാണ്. ഇപ്പോൾ ബസ്സാണ് പലരുടേയും ഏക ആശ്രയം, അതില്ലത്തതിനാല് പലരും കഷ്ടപ്പെടും....

പലരും ഓണം ഒഴിവാക്കി
എല്ലാ ആഘോഷങ്ങളും ഒരു വർഷം ഒഴിവാക്കുവാൻ പലരും പറഞ്ഞു. ഇതു കേട്ട് വിശ്വസിച്ച് പലരും ഓണം ഒഴിവാക്കി, സ്കൂൾ കലോൽസവങ്ങൾ ഒഴിവാക്കുന്നു. എന്നാൽ ബന്ദ് ഹർത്താല് ആഘോഷങ്ങള് എല്ലാ ആഴ്ചയിലും മുടങ്ങാതെ ഒന്നു വീതം നടത്തുന്നു'

ഭാരത ബന്ദ് കേരളത്തില് പൂർണ്ണം
കേരളത്തിലെ 20 എം.പി.മാരും പാർലിമെൻറിനു മുന്നിൽ നിരാഹാരം കിടന്നോ മറ്റോ പ്രതിഷേധിച്ചാൽ മതി ആയിരുന്നില്ലേ.....വെറുതെ ദുരിതം അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ എന്തിന് ഉപദ്രവിക്കുന്നു '
ഭാരത ബന്ദ് കേരളത്തില് പൂർണ്ണം :
കേരളം ഡാ
ഫെയ്സ്ബുക്ക് പോസ്റ്റ്
സന്തോഷ് പണ്ഡിറ്റ്
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications