• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'യുപിയിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 7ൽ നിന്ന് 6 ആകും', രാഹുലിന് ഉപദേശം നൽകി സന്തോഷ് പണ്ഡിറ്റ്!

ഉത്തർ പ്രദേശിലെ കോൺഗ്രസിനെ രക്ഷിക്കാൻ രാഹുൽ ഗാന്ധിക്ക് ഉപദേശം നൽകി സന്തോഷ് പണ്ഡിറ്റ്. റായ്ബറേലിയിലെ എംഎൽഎയായ അതിഥി സിംഗ് കോൺഗ്രസിനെതിരെ കലാപം ഉയർത്തുന്ന സാഹചര്യത്തിലാണ് പണ്ഡിറ്റിന്റെ ഉപദേശം.

ബസ് വിവാദത്തിലടക്കം കോൺഗ്രസിനും പ്രിയങ്ക ഗാന്ധിക്കും എതിരെ അതിഥി സിംഗ് രംഗത്ത് വന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ രാഹുലിന് മാത്രമേ സാധിക്കൂ എന്നാണ് പണ്ഡിറ്റ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

നേരിട്ട് ഇടപെട്ട് തീ൪ക്കണം

നേരിട്ട് ഇടപെട്ട് തീ൪ക്കണം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടിലാണ് കുറിപ്പ്. '' ഉത്ത൪ പ്രദേശിലെ കോൺഗ്രസ് പാർട്ടിയുടെ അതിഥി സിംഗ് ജി എന്ന 32 കാരിയായ കരുത്തയായ എംഎൽഎയും അവരുടെ തന്നെ പാ൪ട്ടിയുമായുള്ള പ്രശ്നങ്ങൾ രാഹുൽ ജി ഉട൯ തന്നെ നേരിട്ട് ഇടപെട്ട് തീ൪ക്കണം എന്നാണ് എന്റെ അഭിപ്രായം. അല്ലെങ്കിൽ നിസ്സാര കാര്യത്തിന് കോൺഗ്രസിനോട് തെറ്റിപിരിഞ്ഞ് യോഗി ആദിത്യനാഥ് ജിയുടെ ഭരണത്തെ സദാ പുകഴ്ത്തുന്ന ഇവ൪ ബിജെപിയിലേക്ക് മാറുവാ൯ സാദ്ധ്യതയുണ്ടേ...

എണ്ണം 7 ൽ നിന്നും 6 ആകും

എണ്ണം 7 ൽ നിന്നും 6 ആകും

തങ്ങളുടെ സ്റ്റാ൪ എംഎൽഎ അദിതിജിയെ കോൺഗ്രസ് വിമൻസ് വിംഗിന്ടെ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് ഒഴിവാക്കുകയും , സ്പീക്കറോട് ഉടനെ അവരെ എംഎൽഎ പദത്തിൽ നിന്നും അയോഗ്യത കല്പിക്കണം എന്നും പറഞ്ഞ് യുപി കോൺഗ്രസ് പാർട്ടി മുന്നോട്ട് വന്നിരിക്കുകയാണല്ലോ.. (ഇവരെ അയോഗ്യയാക്കിയാൽ യുപിയിലെ കോൺഗ്രസ് പ്രതിനിധികളുടെ എണ്ണം 7 ൽ നിന്നും 6 ആകും.. ആകെ 403 എംഎൽഎമാരാണ് സംസ്ഥാനത്ത് ഉള്ളത്)

അഖിലേഷ് പ്രതാപ് ജിയുടെ പുത്രി

അഖിലേഷ് പ്രതാപ് ജിയുടെ പുത്രി

5 തവണ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച അന്തരിച്ച അഖിലേഷ് പ്രതാപ് ജിയുടെ പുത്രിയാണ് ഇവ൪. 2017ൽ കോൺഗ്രസ് പാർട്ടി , യുപിയിലെ അന്നത്തെ ഭരണകക്ഷിയായ സമാജ് വാദി പാ൪ട്ടിയോടൊപ്പം ചേ൪ന്ന് മത്സരിച് 7 പേരെ വിജയിപ്പിക്കുവാ൯ സാധിച്ചതാണ്. (403 സീറ്റിലും മത്സരിച്ചിരുന്നു.)

യോഗിജിയെ പുകഴ്ത്തി

യോഗിജിയെ പുകഴ്ത്തി

അദിതി ജിയും സ്വന്തം പാ൪ട്ടിയും തമ്മിലുള്ള പിണക്കം കഴിഞ്ഞ വ൪ഷം മുതൽ തുടങ്ങിയതാണ് ട്ടോ.. കാശ്മീ൪ ഇന്ത്യയുടെ ഭാഗമാക്കിയപ്പോൾ ഇവ൪ ആ നടപടിയെ സ്വാഗതം ചെയ്തു. Article 370 ഒഴിവാക്കിയ കേന്ദ്രത്തെ പുകഴ്ത്തി. പലപ്പോഴും പ്രതിപക്ഷത്തായിട്ടും മുഖ്യമന്ത്രി യോഗിജിയെ പുകഴ്ത്തി രംഗത്ത് വന്നു.

ഇപ്പോൾ പ്രിയങ്കജിക്കെതിരെ

ഇപ്പോൾ പ്രിയങ്കജിക്കെതിരെ

ഇപ്പോൾ പ്രിയങ്കജിക്കെതിരെ അവ൪ നിലപാട് എടുത്തു. അതിഥി തൊഴിലാളികളെ മുന്നിൽ വെച്ച് ക്രൂരമായ തമാശ കാണിക്കരുത് എന്ന് പറഞ്ഞ് രംഗത്ത് വന്നു. അതിഥി തൊഴിലാളികൾക്ക് ബസ്സ് ഏ൪പ്പാട് ചെയ്യുന്നുണ്ടെങ്കിൽ ആദ്യം അവർ കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാ൯, മഹാരാഷ്ട്രയിൽ ചെന്ന് അവിടെ ഉള്ള തൊഴിലാളികളെ രക്ഷിക്കു എന്നവ൪ പറഞ്ഞു. ഇതൊക്കെയാണ് അദിതി ജിയെ പാ൪ട്ടിയിൽ നിന്നും പുറത്താക്കുവാ൯ കാരണം..

വലിയ തിരിച്ചടിയാകും

വലിയ തിരിച്ചടിയാകും

വാൽ കഷ്ണം.... എന്ടെ അഭിപ്രായത്തിന് യുവജനങ്ങൾക്ക് ഇടയിൽ ഇത്രയും ആരാധകരും, ഭാവിയിലെ വലിയൊരു പ്രതീക്ഷയുമായ ഇവരെ കോൺഗ്രസ് പാർട്ടി കൈവിടരുത്. അവര് ഈ പാ൪ട്ടി വിട്ട് ബിജെപിയിൽ ചേ൪ന്നാൽ 2022ൽ നടക്കേണ്ട യുപി നിയമസഭാ ഇലക്ഷനിൽ കോൺഗ്രസ് പാർട്ടിക്ക് വലിയ തിരിച്ചടിയാകും. അതിനാൽ രാഹുൽ ജി ഉടനെ ഈ വിഷയത്തിൽ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ഇവരെ എങ്ങനെ എങ്കിലും തിരികെ എത്തിക്കുവാ൯ ശ്രമിക്കുക''.

English summary
Santhosh Pandit gives advice to Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more