'സന്തോഷെന്ന അന്നത്തെ ഇറിഗേഷൻ വകുപ്പ് ജോലിക്കാരൻ.. താൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്; വൈറൽ കുറിപ്പ്
കൊച്ചി;കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയ നിറയെ സന്തോഷ് പണ്ഡിറ്റിനെ കുറിച്ചുള്ള ചർച്ചകളാണ്. സ്റ്റാർ മാജിക് എന്ന ഫ്ലവേഴ്സ് ചാനൽ പരിപാടിയിൽ അതിഥിയായെത്തിയ സന്തോഷ് പണ്ഡിറ്റിനെ നടിമാരായ നവ്യ നായരും നിത്യാ ദാസുമെല്ലാം ചേർന്ന് അധിക്ഷേപിച്ചുവെന്ന ആരോപണമായിരുന്നു ഉയർന്നത്. ഇതോടെ സന്തോഷിനെ പിന്തുണച്ചും സ്റ്റാർ മാജിക്ക് ഷോയിലെ മറ്റ് താരങ്ങളെ വിമർശിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുത്തു. വിവാദം മുറുകിയതോടെ തന്റെ ഭാഗം വിശദീകരികരിച്ചും ഷോയുടെ അണിയറ പ്രവർത്തക്കെതിരെ വിമർശനവുമായും സന്തോഷും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ സന്തോഷിനെ കുറിച്ചുള്ളൊരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സന്തോഷ് പണ്ഡിന്റെ രണ്ട് ചിത്രങ്ങളുടെ ക്യാമറാമാനും യുവ സംവിധായകനുമായി രാജേഷ് രാജുവാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സന്തോഷ് പണ്ഡിറ്റിനെ ഒരുകാലത്ത് കണക്കിന് വിമർശിച്ച് പിന്നീട് സന്തോഷിനൊപ്പം ചേർന്ന് താൻ സിനിമ പഠിച്ചെന്നും കാശ് കൊടുക്കാതെ താൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തേഷ് പണ്ഡിറ്റെന്നും രാജേഷ് പറയുന്നു. രാജേഷിന്റെ വാക്കുകളിലേക്ക്

സന്തോഷ് പണ്ഡിറ്റ് എത് ആംഗിളിൽ നിന്നു നോക്കിയാലും ഇന്ന് മയാളി തിരിച്ചറിയുന്ന ഒരു ബ്രാൻഡാണ്. കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നതിന് മുൻപേ ഞങ്ങൾ ചിലർക്ക് പരിചയമുള്ള ഒരു സന്തോഷ് ഉണ്ട്.. "പ്രേമ സ്വരപനും കൂട്ടുകാരും ' എന്ന ടെലിഫിലിം എടുത്ത സന്തോഷ്. ..അന്ന് സന്തോഷ് പണ്ഡിറ്റില്ല ഹാപ്പി സന്തോഷ് ആണ്..
ആരാലും തിരിച്ചറിയാത്ത ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്ന വെറും മൊരു സന്തോഷ്....

കോഴിക്കോട് പാളയത്തിനടുത്തെ കൊച്ചേട്ടന്റെ ഓഫീസിൽ [ PRO ] വൈകുന്നേരങ്ങളിൽ കറുത്ത ഒരു സ്യൂട്ട് കേസും പിടിച്ച് പടികൾ കയറി വരുന്ന കറുത്ത് മെലിഞ്ഞ രൂപമുള്ള ആരോടും അധികം സംസാരിക്കാത്ത ഒരു സന്തോഷ്..
കൃഷ്ണനും രാധയും എന്ന ചിത്രത്തിലെ പാട്ടുകൾ അദ്ദേഹത്തിന്റെ ലാപ് ടോപ്പിലിട്ട് അവിടെയുള്ള ഞങ്ങളിൽ ചിലരെ കാണിക്കും... സമയം കൊല്ലാനായി അവിടെ കുത്തിയിരിക്കുന്ന കുട്ടികളായ ഞങ്ങൾക്ക് നേരം പോക്കിനുള്ള നല്ലൊരു ഇരയായി ഇയാൾ.. ഇന്ന് ചാനലുകളിൽ സന്തോഷ് പണ്ഡിറ്റിന് നേരെ നടത്തുന്ന അറ്റാക്കിന്റെ വീര്യം കുറഞ്ഞ ഒരു തരം ഡോസിലായിരുന്നു അന്ന് ഞങ്ങടെ പ്രയോഗം.. അന്ന് കൃഷ്ണനും രാധയും ചിത്രത്തിലെ പാട്ടുകൾ മാത്രമേ ഞങ്ങളെ കാണിക്കു..അന്ന് ചിത്രം റിലീസ് ചെയ്തിട്ടില്ല.

ഞങ്ങൾ പൊക്കിയടിക്കുന്നതെല്ലാം മിണ്ടാതെ കേട്ടിരിക്കും. സത്യത്തിൽ അന്ന് ആരാണ് മണ്ടന്മാരായതെന്ന് പിന്നെ കാലം തെളിയിച്ച സത്യം...താഴെ കൊടുത്തിരിക്കുന്ന ചിത്രം ഞാനെടുത്തതാണ്. മിനിമോളുടെ അച്ഛൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത്..
കാശ് കൊടുക്കാതെ ഞാൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തേഷ് പണ്ഡിറ്റ്......
അവിടെന്ന് എന്ത് പഠിച്ചൂ എന്നതിലല്ല ഞാനതിനെങ്ങനെ ഉപയോഗിച്ചു എന്നിടത്താണ് അതിനെ ഞാനൊരു നേട്ടമായി കാണുന്നത്...
Recommended Video

സന്തോഷ് പണ്ഡിന്റെ രണ്ട് ചിത്രങ്ങളുടെ ക്യാമറാമാനാണ് ഞാൻ. ആ കാലം എന്റെ ജീവിതത്തിലെ ഒരു ടേണിങ്ങ് പോയന്റായി കാണാനാണെനിക്കിഷ്ടം... കാരണം ചവിട്ടിമെതിച്ചിട്ട മണ്ണിൽ കൃഷിയിറക്കി പഠിക്കയായിരുന്നു ഞാൻ.. നന്നായാലും ചീത്തയായാലും ചോദിക്കാൻ ആരും വരില്ലന്ന ധൈര്യം ഒരു വശത്ത് കൃത്യമായി ബിഗ് സ്ക്രീനിൽ ഒരു ഫ്രെയിയിമിന് എന്ത് സംഭവിക്കുന്നുവെന്നത് ചെയ്ത് പഠിക്കാനുള്ള സുവർണ്ണാവസരം മറുവശത്ത്.. പിൽകാലത്ത് ഞാൻ ചെയ്ത കുഞ്ഞിരാമന്റെ കുപ്പായം ,പസീന എന്നീ ചിത്രങ്ങളിൽ പ്രവർത്തിക്കാനുള്ള ആത്മധൈര്യത്തിന് നിദാനം അതായിരുന്നു വെന്നത് തുറന്നു സമ്മതിക്കിന്നു....












Click it and Unblock the Notifications