കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ കറുത്ത നിറക്കാരോട് വിവേചനമുണ്ട്.. തുറന്നടിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
വർണവിവേചനത്തിനെതിരെ ആഞ്ഞടിച്ച് സന്തോഷ് പണ്ഡിറ്റ് | Oneindia Malayalam

ജാതി ചിന്തകളും വർണ ചിന്തകളുമൊക്കെ ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുകയും പെരുമാറ്റത്തിൽ പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ് ഒരു കൂട്ടം മലയാളികൾ. തിയറ്ററുകളിൽ നിറഞ്ഞോടുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ നായക കഥാപാത്രമായ സാമുവൽ ഉയർത്തിയ ആരോപണമാണ് കേരളത്തിലെ വർണ-വംശീയ ചിന്തകളെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുന്നത്.

കേരളത്തിൽ, പ്രത്യേകിച്ച് മലയാള സിനിമയിൽ വർണവിവേചനം നിലനിൽക്കുന്നുണ്ട് എന്ന് തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ സന്തോഷ് പണ്ഡിറ്റ്.

കേരളത്തിൽ വർണവിവേചനമുണ്ട്

കേരളത്തിൽ വർണവിവേചനമുണ്ട്

ഇന്നത്തേയും എന്നത്തേയും ചിന്താ വിഷയം. "കേരളത്തിൽ വർണ്ണ വിവേചനം ഇപ്പോഴും നിലനില്കുന്നുണ്ടോ " എന്നൊരു വിഷയം ഇപ്പോൾ ചർച്ച ചെയ്യുകയാണല്ലോ. എന്ടെ സ്വന്തം അനുഭവം വെച്ചു പറയട്ടെ. കേരളത്തിൽ വർണ്ണ വിവേചനം (കറുത്ത നിറമുള്ളവരോടുള്ള വിവേചനം) കുറേ ആളുകൾക്കിടയിൽ വളരെ ശക്തമായ് നിലനില്കുന്നുണ്ട്. പത്രങ്ങളുടെ മാട്രിമോണിയൽ കോളത്തിൽ "സൗന്ദരൃം ഉള്ളവർ മാത്രം അപേക്ഷിക്കുക " എന്നു കാണാറില്ലേ. പല ജോലികളുടേയും നോട്ടിഫിക്കേഷൻസ് നോക്കൂ.. ഫെയർ ആൻഡ് ഹാൻഡ്സം, ചാമിംഗ് മതി പലർക്കും. എനിക്കെതിരെ പല വിമർശകരും എഴുതാറുള്ള സ്ഥിരം കമന്റ്- "ഒരു നായകനു വേണ്ട സൗന്ദരൃം ഇയ്യാൾക്കില്ല", " ഇങ്ങേരുടെ പല്ല് ശരിയല്ല", " മൂക്ക് ശരിയല്ല", "ഇയ്യാൾ കണ്ണാടി നോക്കാറില്ലേ",ഞാൻ പങ്കെടുക്കാത്ത ഒര ടിവി ഷോയ്ക്കിടയിലും ഏതോ ഒരു ഡാൻസ് മാസ്റ്ററും, കുറേ മിമിക്രിക്കാരും എനിക്കു സൗന്ദരൃമില്ല എന്നു പബ്ലിക്ക് ആയി പറഞ്ഞിരുന്നു.

സൗന്ദരൃത്തെ വിമർശിക്കേണ്ട

സൗന്ദരൃത്തെ വിമർശിക്കേണ്ട

ഒരാളുടെ സൃഷ്ടി ഇഷ്ടമായില്ലെങ്കിൽ അതു കാണേണ്ട എന്നു വെക്കാം. അല്ലെങ്കിൽ സൃഷ്ടിയിലെ കുറവുകളാണ് കമന്റ് ആയി എഴുതേണ്ടത്. അല്ലാതെ നായകന്ടെ സൗന്ദരൃത്തെ വിമർശിക്കുവാൻ നമുക്ക് ഒരു അധികാരവും ഇല്ല. (ആരും ആരേയും ഒന്നും കാണുവാൻ നിർബന്ധിക്കുന്നില്ല. നാമാർക്കും പണം കൊടുത്ത് ഏല്പിച്ചിട്ടും ഇല്ല. ഓരോരുത്തരും അവരവർക്കു ഇഷ്ടമുള്ളത് എടുക്കുന്നു. സെൻസർ കഴിഞ്ഞു ഇറക്കുന്നു.. ഇന്ത്യ ഇൻഡിപെൻഡന്റ് കൺട്രി ആണ്. എന്നു കരുതി ആരേയും സൗന്ദരൃം കുറഞ്ഞ ആളായതിന്റെ പേരിൽ മർശിക്കേണ്ട.കേരളത്തിലെ മൊത്തം സൂപ്പർ താരങ്ങളും ഒറ്റ നോട്ടത്തിൽ സായിപ്പന്മാരെ പോലിരിക്കുന്ന സുന്ദര കുട്ടപ്പന്മാരാണ്. മൊത്തം നായികമാരും അതി സുന്ദരികളും ആണ്.

കറുത്തവൻ പൊട്ടനോ കോമാളിയോ

കറുത്തവൻ പൊട്ടനോ കോമാളിയോ

യഥാർത്ഥത്തിൽ കേരളത്തിൽ 80% സൗന്ദരൃം കുറഞ്ഞവരും, 20% മാത്രമേ സുന്ദരന്മാരുള്ളൂ. പക്ഷേ 100% സൗന്ദരൃം ഉള്ളവരുടെ പ്രതിനിധികളാണ് ടോപ് സ്റ്റാർസ്. മലയാള സിനിമയിൽ കറുത്ത നിറമുള്ളവരേയും, സൗന്ദരൃം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ, വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്. ഇത്തരം ആളുകൾ നായകനായ് വന്നാൽ അത് അംഗീകരിക്കുവാൻ പലർക്കും മടിയാണ്. എന്നാൽ സൗന്ദരൃം കുറഞ്ഞവർ സ്വയം കോമാളി വേഷം കെട്ടി വരികയോ, " ഹീറോയിസം" ഒട്ടും ഇല്ലാത്ത ,വിവരം കുറഞ്ഞ, സാമൂഹൃ ബോധം കുറഞ്ഞ, കഥാ പാത്രങ്ങളായ് ഓഡിയൻസിനു മുന്നിൽ വന്നാൽ അവരത് സ്വീകരിക്കും. ഹിറ്റാക്കും. കരുമാടി കുട്ടൻ", "വടക്കു നോക്കി യന്തം", "ചിന്താവിശിഷ്ടയായ ശൃാമള", " വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും","കട്ടപ്പനയിലെ റിതിക്ക് റോഷൻ" എക്സട്രാ എക്സട്രാ..

ഐറ്റം സോംഗ് ഇല്ല, പഞ്ച് ഡയലോഗില്ല

ഐറ്റം സോംഗ് ഇല്ല, പഞ്ച് ഡയലോഗില്ല

ഇതിലെ നായകന്മാർ 10 പെരെ ഇടിച്ചിടുന്നില്ല. ഐറ്റം സോംഗ് ഇല്ല. സുന്ദരിമാരൊന്നും ഇവരെ പ്രേമിക്കുന്നില്ല. പഞ്ച് ഡയലോഗില്ല. സൗന്ദരൃം കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ, 5 പെെസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ് മലയാള സിനിമ പറയാതെ പറയുന്നത്...ഭൂരിഭാഗം വില്ലന്മാരും സൗന്ദരൃം കുറഞ്ഞവരാകും. മറ്റു ഭാഷകളിൽ ഇങ്ങനല്ല. അവിടെ സൗന്ദരൃം കുറഞ്ഞവർ നായകനായ് വന്നാലും ഹീറൊയിസം ഉണ്ടാകും, പല പെൺകുട്ടികളും പ്രേമിക്കും, പഞ്ച്ഡയലോഗ് പറയും. സൗന്ദരൃം കുറഞ്ഞവർ പലരും ചമ്മലു കാരണം തങ്ങളുടെ വേദനയും ,ദുഃഖവും ആരോടും പറയുന്നില്ല എന്നേയുള്ളൂ. കല്ലൃാണ കാരൃം എടുത്താലും ഭൂരിഭാഗത്തിനും സൗന്ദരൃം ഉള്ളവരെ മതി വരനോ വധുവോ ആയിട്ട്.. സ്കൂളിൽ നന്നായി പഠിച്ചാൽ മാത്രം പോരാ സൗന്ദരൃം കൂടി ഉണ്ടെങ്കിലേ പല ടീച്ചർമാരുടെയും സ്നേഹം കിട്ടൂ. എന്തിന് സൗന്ദരൃം കുറഞ്ഞവരുടെ വീട്ടിൽ പോലും സൗന്ദരൃം ഉള്ള വല്ല സഹോദരങ്ങളും ഉണ്ടായാൽ അച്ചനമ്മമാർ അവരെയാണ് കൂടുതൽ സ്നേഹിക്കുക.

"കരുമീ.." "എടീ കറുപ്പീസേ..."

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആത്മഹതൃ ചെയ്യുന്നവരും സൗന്ദരൃം കുറഞ്ഞവർ ആണേ. ഒബ്സെർവ് ചെയ്തു നോക്കൂ. വർഷങ്ങൾക്കു മുമ്പ് എന്ടെ മുമ്പിൽ വെച്ച് ഒരച്ചൻ 3 വയസ്സുള്ള മകളെ "കരുമീ.." "എടീ കറുപ്പീസേ..." എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഹോസ്റ്റലുകളിൽ പോലും വർണ്ണ വിവേചനം നില നില്കുന്നതായ് എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്. എന്ടെ പരിചയത്തിലൊരു പഞ്ചായത്ത് സെക്രട്ടറി ഉണ്ടായിരുന്നു. കാണുവാൻ സൗന്ദരൃം തീരെ കുറവായിരുന്നു. ഈ കാരണം കൊണ്ടു സ്റ്റാഫ് ഒന്നും ഈ പാവത്തെ ഒട്ടും ബഹുമാനിക്കാറില്ല. അവസരം ഉണ്ടാക്കി പരമാവധി കളിയാക്കുകയും ചെയ്യും.ഉയർന്ന തസ്തികകളിലെ സൗന്ദരൃം കുറഞ്ഞ , കീഴ് ജാതിയിലെ, പലർക്കും ഇതു പോലെ ശക്തമായ കളിയാക്കലുകളും, ഒറ്റപ്പെടുത്തലും അനുഭവിക്കേണ്ടി വരുന്നു. പലരും പുറത്തു പറയുന്നില്ല. സൗന്ദരൃം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും ബഹുമാദിക്കുവാൻ 100% സാക്ഷരതയുള്ള, പ്രബുദ്ധ കേരളത്തിലെ പല മഹാന്മാർക്കും മടിയാണ്.

പുരോഗമനം ജീവിതത്തിലില്ല

പുരോഗമനം ജീവിതത്തിലില്ല

വഴിയിൽ ഒരു കരിംപൂച്ച വട്ടം ചാടിയാൽ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വർണവിവേചന ചിന്ത! മൃഗങ്ങളിൽ വരെ വർണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ. കേരളത്തിൽ പുരോഗമന ചിന്തയും ,പ്രബുദ്ധതയുമെല്ലാം ,പണം ദാനം ചെയ്യലും, ഹൃദയ വിശാലതയും എല്ലാം സിനിമയിലും കഥകളിലും മാത്രമാണുള്ളത്. പ്രാക്ടിക്കൽ ലൈഫിൽ ശക്തമായ ജാതീയത, വർണ്ണ വിവേചനം etc നിലനില്കുന്നു. (വാൽ കഷ്ണം:- തമിഴിലേയും മറ്റു ഭാഷയിലേയും സൗന്ദരൃം കുറഞ്ഞ സൂപ്പർസ്റ്റാർസ് അബദ്ധത്തിൽ കേരളത്തിൽ എങ്ങാൻ ജനിച്ചവരാണെങ്കിൽ എന്താകുമായിരുന്നു സ്ഥിതി? കളിയാക്കലുകളും വർണ്ണ വിവേചനവും സഹിക്കാനാകാതെ അവരെല്ലാം പണ്ടേ ആത്മഹതൃ ചെയ്തേനേ. ഞാനതിന് പരിഹാരമായാണ് എന്ടെ സിനിമയിൽ 8 നായികമാരെ വെക്കുന്നത്.

നർത്തകിയുടെ ഭർത്താവിന്റെ കൊട്ടേഷൻ ആർജെ രാജേഷിനെ കൊല്ലാനല്ല! മാസങ്ങൾ നീണ്ട ആസൂത്രണം വിദേശത്ത്നർത്തകിയുടെ ഭർത്താവിന്റെ കൊട്ടേഷൻ ആർജെ രാജേഷിനെ കൊല്ലാനല്ല! മാസങ്ങൾ നീണ്ട ആസൂത്രണം വിദേശത്ത്

എന്റെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ഒളിഞ്ഞ് നോട്ടങ്ങൾ.. അപർണ പ്രശാന്തി എഴുതുന്നുഎന്റെ ജീവിതത്തിലേക്കുള്ള നിങ്ങളുടെ ഒളിഞ്ഞ് നോട്ടങ്ങൾ.. അപർണ പ്രശാന്തി എഴുതുന്നു

English summary
Santhosh Pandit's Facebook post about racism in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X