'വെളുക്കാൻ തേച്ചത് പാണ്ടാകരുത്, കൈക്കൂലി ചോദിച്ച രാഷ്ട്രീയക്കാരുടെ പേര് ഗ്യാനേഷ് ജി പുറത്ത് വിട്ടാലോ'?

20 വര്‍ഷം മുന്‍പുളള അഴിമതിക്കേസില്‍ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഗ്യാനേഷ് കുമാറിനെതിരെ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം.

സംഭവത്തിൽ സന്തോഷ് പണ്ഡിറ്റ് ചില ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. സർവിസിൽ നിന്നും പിരിഞ്ഞ ഒരു ഉദ്യോഗസ്ഥന് എതിരെ എങ്ങിനെ ആണ് പുതിയൊരു കേസ് എടുക്കുകയെന്നും അന്നത്തെ സർക്കാരിനും മുഖ്യമന്ത്രിക്കുമടക്കം ഇതിൽ ഉത്തരവാദിത്തമില്ലേ എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' ഇന്ത്യയുടെ ചീഫ് ഇലക്ഷൻ കമ്മീഷണറായ ഗ്യാനേഷ് കുമാർ ഐഎഎസ് ജി ഔദ്യോഗിക സർവീസിൽ നിന്നും വിരമിച്ചത് 2024 ജനുവരി 31-നാണ്.. കേരളത്തിലെ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന മലേഷ്യൻ സ്വദേശിയായ ചീഫ് പ്രോജക്ട് മാനേജർ ലീ സീ ബീൻ ജി (Lee See Been / Lee Been Seen) 2006 നവംബറിൽ ക്വാലാലംപൂരിൽ വെച്ച് ആത്മഹത്യ ചെയ്തത് കേരളത്തിലെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ള മാനസിക പീഡനവും അഴിമതിയും കാരണമാണ് എന്ന വിഷയത്തിൽ ആണ് 20 വർഷത്തിന് ശേഷം സർക്കാർ പെട്ടെന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത്. (വളരെ നല്ല കാര്യം.. കേന്ദ്രത്തിനു ഇഡി എങ്ങനെ ആണോ അതു പോലെയാണ് കേരളത്തിന്‌ വിജിലൻസ്.)

Santhosh Pandit

അതായത് 22 വർഷങ്ങൾക്കു മുമ്പു കോട്ടയം എംസി റോഡിലെ 127 കി.മീ. നിർമിക്കാനുള്ള 215 കോടി രൂപയുടെ (ഇന്നത്തെ കാലത്ത് 2,150 കോടിയുടെ ) കരാറാണു മലേഷ്യയിലെ കരാറുകാരൻ കൺസോർഷ്യം ഏറ്റെടുത്തിരുന്നത്. കരാർ വ്യവസ്‌ഥയനുസരിച്ചു പദ്ധതി 2005 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. സാധാരണ കേരളത്തിലെ കോൺട്രാക്ടർമാർ പണി ഏറ്റെടുക്കുകയും "ചില്ലറ" വേണം എന്ന് ചിന്തിക്കുന്ന എല്ലാവർക്കും വേണ്ടത് കൊടുക്കുമത്രേ. പക്ഷെ ഇപ്പോൾ ഈ പണി ഏറ്റെടുത്ത മലേഷ്യൻ കോൺട്രാക്ടർ ലീ സീ ബിൻ ജി ആളൊരു പാവവും, ശുദ്ധനും ആയിരുന്നു. കേരളം ശരിക്കും ദൈവത്തിന്റെ നാടണെന്നും, ഇവിടെ കൈക്കൂലി, കാലുകൂലി എന്നീ കലാപരിപാടികൾ ഇല്ല എന്നും ഈ പാവം തെറ്റിദ്ധരിക്കുന്നു. നല്ല വൃത്തിക്കു റോഡ് പണി ചെയ്യുന്നു. ഇതോടെ രോഷാകുലർ ആയ ചിലർ ഇങ്ങേർക്ക് എട്ടിന്റെ പണി കൊടുക്കുവാൻ തീരുമാനിക്കുന്നു.

സംസ്‌ഥാന സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ നടപടി വൈകിയതുകൊണ്ടു 2006 മേയ് വരെ പദ്ധതി നീണ്ടു പോയിരുന്നു. സ്ഥലം എടുപ്പിൽ ലേറ്റ് വന്നതിനു കരാറുകാരൻ ആണ് ഉത്തരവാദി എന്നും പറഞ്ഞു ചില ബില്ലുകൾ സർക്കാർ തടഞ്ഞു. നാട്ടിൽ നിന്നും മൊത്തം കടം വാങ്ങിയും, ഇതുവരെ ഉണ്ടാക്കിയ സാമ്പാധ്യവും, ഭാര്യയുടെ കേട്ടു താലി വരെ പണയം വെച്ചുമാണ് ആ പാവം കേരളത്തിൽ കൊണ്ട് പോയിഇത്രയും വലിയ പണം നിക്ഷേപിച്ചതു. ആർക്കും ഒരു കുറവും പറയുവാൻ പറ്റാത്ത രീതിയിൽ റോഡ് വർക്ക്‌ പൂർത്തിയാക്കിയിട്ടും "ആരും" സഹകരിച്ചില്ല. ബിൽ എഴുതി കൊടുത്തില്ല. ദിവസവും ഓരോ സർക്കാർ ഓഫീസിൽ ഇങ്ങേർ കയറി ഇറങ്ങി. ഭരണ പ്രതിപക്ഷ നേതാക്കന്മാരുടെ കാലു പിടിച്ചു തന്റെ അർഹതപെട്ട പണം തരുവാൻ കെഞ്ചി. പലരും ആ പാവത്തിന് ആട്ടി പായിച്ചു.

സർക്കാർ അല്ലേ വർക്ക്‌ എടുത്ത കോൺട്രാക്ടർക്കു സ്ഥലം കാണിച്ചു കൊടുക്കേണ്ടത്. അതേസമയം, സ്ഥലം വിട്ടു കൊടുക്കുവാൻ സന്നദ്ധത അറിയിച്ച ജനങ്ങൾക്ക്‌ സർക്കാർ നഷ്ടപരിഹാരം കൊടുത്തിരുന്നില്ല. ഈ പ്രശ്നത്തിൽ അവർ സ്ഥലം കൊടുത്തില്ല. അങ്ങനെ ഒടുവിൽ 2 വർഷം വൈകിയെ ജോലി പൂർത്തി ആയുള്ളു. സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേടു കൊണ്ട് വർക് വൈകിയതിനു ആ പാവത്തിനോട് എന്തിനു കണക്കു തീർത്തു?
ഒടുവിൽ ഇന്നത്തെ കാലത്തെ 2150 കോടിയുടെ ജോലി പൂർത്തിയാക്കി ബില്ല് പണം കിട്ടാതായത്തോടെ ആ പാവം കടം കയറി മുടിഞ്ഞു. ഒടുവിൽ ഗത്യന്തരമില്ലാതെ മലേഷ്യയിൽ സ്വന്തം വീട്ടിൽ പോയിഅങ്ങേര് ആത്മഹത്യ ചെയ്തു. മരിക്കുമ്പോൾ കൈക്കൂലി കൊടുക്കാത്തതിനാൽ തന്നെ മലയാളികൾ ബുദ്ധിമുട്ടിച്ചു എന്ന് കത്ത് എഴുതി വെച്ച്. പക്ഷെ കേരള മാധ്യമങ്ങൾ മൊത്തം ഈ കഥ തന്നെ മുക്കി.

അങ്ങേര് ആത്മഹത്യ ചെയ്തപ്പോൾ എല്ലാ സത്യവും ശരിയാവുന്ന ചിലർ അതിനു ഉത്തരവാദികളെ ശീക്ഷിക്കണം എന്ന് പറഞ്ഞെങ്കിലും കേരളത്തിൽ ഭരണ, പ്രതിപക്ഷത് നിന്നും ഒരു നേതാവും ഒന്നും പറഞ്ഞില്ല. വിജിലൻസ് അന്വേഷണം വന്നാൽ പ്രശ്നം ആകുമെന്ന് കരുതി ആ കേസ് നൈസ് ആയി ക്ലോസ് ചെയ്തു. അങ്ങനെ ആ പാവത്തിന്റെ വീട്ടുകാർക്ക് മാത്രം നഷ്ടം പറ്റി. എന്നാൽ ആ പാവം കരാറുകാരൻ ആത്മഹത്യ ചെയ്തിട്ട് 20 വർഷമായി . ഇതുവരെ ഒന്നും ചെയ്യാതിരുന്ന സർക്കാർ ഇപ്പോൾ പെട്ടെന്ന് ബോധോദയം വന്നു വിജിലൻസ് അന്വേഷത്തിന് ഉത്തരവ് ഇടുന്നു. നല്ല കാര്യം.

ഗ്യാനേഷ് കുമാർ ജി ഈ സംഭവങ്ങൾ നടക്കുമ്പോൾ പിഡബ്ല്യൂഡി സെക്രെട്ടറി ആയിരുന്നു എന്നതാണ് അങ്ങേർക്കു എതിരെയുള്ള ആരോപണം . പക്ഷെ നിലവിൽ സെർവിസിൽ നിന്നും പിരിഞ്ഞ ഒരു ഉദ്യോഗസ്ഥന് എതിരെ എങ്ങിനെ ആണ് പുതിയൊരു കേസ് എടുക്കുക.? ഒരാൾ ഒരു വർക്ക്‌ എടുത്താൽ, ജോലി കഴിഞ്ഞാൽ പണം കൊടുക്കേണ്ട ഉത്തരവാദിത്വം പ്രധാനമായും ആ കാലഘട്ടത്തെ സർക്കാറുകൾക്ക് ആണ്. പിന്നെ അപ്പോഴത്തെ പൊതുമരാമത്തു മന്ത്രിമാർ. പിന്നെ അപ്പോഴത്തെ ധനകാര്യ വകുപ്പ് മന്ത്രിമാർ, മുഖ്യമന്ത്രിമാർ, പിന്നെ സെക്രട്ടറിമാർ അടക്കം പണം സാംഗ്ഷൻ ചെയ്യേണ്ട എംപ്ലോയീസ്, പിന്നെ അന്നത്തെ പിഡബ്ല്യൂഡി ചീഫ് എഞ്ചിനീർമാർ, മറ്റു അഡ്മിനിസ്ട്രേറ്റീവ് എംപ്ലോയീസ് എന്നിവർക്ക് എല്ലാം ഉത്തരവാദിത്വം ഇല്ലേ? അല്ലാതെ എഞ്ചിനീയർമാർ ബില്ല് എഴുതി സബ്മിറ്റ് ചെയ്യുമ്പോൾ ടെക്നിക്കൽ സാംഗ്ഷൻ നമ്പർ മാത്രം എഴുതി ഒപ്പ് വെക്കുന്ന അന്നത്തെ പിഡബ്ല്യൂഡി സെക്രട്ടറി ആയിരുന്ന ഈ ഗ്യാനേഷ് ജി മാത്രമാണോ ഇത്രയും വലിയ തുക പാസ്സാക്കുന്നത്. അങ്ങേര് ഒറ്റയ്ക്ക് വിചാരിച്ചാൽ ഇത്രയും വലിയ തുക തടഞ്ഞു വെക്കുവാൻ പറ്റുമോ?

അതു സത്യമാണെങ്കിൽ അന്നത്തെ സർക്കാർ എന്തുകൊണ്ട് അഴിമതി പരാതി ഉയർന്ന ഉടനെ ഇങ്ങേർക്ക് എതിരെ നിയമ നടപടി സ്വീകരിച്ചില്ല? എന്തുകൊണ്ട് ആ സ്ഥാനത്ത് നിന്നും നീക്കിയില്ല... അന്നത്തെ പൊതുമരാമത്ത് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രിമാർ ഇത്രയും വലിയ കൈക്കൂലി പരാതി ഉണ്ടായിട്ട് മിണ്ടാതെ ഇരുന്നു. എന്തുകൊണ്ട്? ഇത്രയും 20 വർഷമായി ആത്മഹത്യാ അന്വേഷിക്കുവാൻ വിജിലൻസ് കൊണ്ട് വന്നില്ല? അറിവുള്ളവർ ആരെങ്കിലും ഉത്തരം തരിക..

(വാൽ കഷ്ണം.....വെളുക്കാൻ തേച്ചത് പാണ്ടാകരുത്. അവസാനം വേലിയിൽ കിടന്ന പാമ്പിനെ എവിടെയോ എടുത്തു വെച്ച പോലെ ആകരുത്.. ഇനി വിജിലൻസ് അന്വേഷണം വന്നാൽ ശരിക്കും ഈ കേസിൽ കൈക്കൂലി ചോദിച്ച രാഷ്ട്രീയക്കാരുടെ പേരുകൾ തെളിവ് സഹിതം ഗ്യാനേഷ് ജി പുറത്ത് വിട്ടാൽ എന്ത് ചെയ്യും? ഭയം വേണ്ട.. ജാഗ്രത മതി ).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma