Get Updates
Get notified of breaking news, exclusive insights, and must-see stories!

''ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുകാർ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്''

തിരുവനന്തപുരം: ഹൈദരാബാദിൽ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് നടപടിയിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. പോലീസ് നീതി നടപ്പിലാക്കിയതിൽ ഭൂരിഭാഗം ജനങ്ങളും സന്തോഷിക്കുന്നതിന് കാരണം മറ്റ് പല പ്രധാന കേസുകളിലും നീതി വൈകുന്നത് കണ്ട് വേദനയും, അമ൪ഷവും മനസ്സിൽ കടിച്ചു പിടിക്കുന്നത് കൊണ്ടാകാമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നു. പല പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലെത്തി തടിച്ചു കൊഴുത്തു ജീവിക്കുന്നത് കണ്ട് മടുത്തിട്ടാകാം ഇത്തരത്തിൽ ജനം ചിന്തിക്കുന്നതെന്നാണ് സന്തോഷ് പണ്ഡിറ്റ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിൻറ പൂർണരൂപം

ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ഡോക്ടറുടെ ശവ ശരീരം കിട്ടിയ അതേ സ്പോട്ടിൽ വെച്ച് പോലീസ് വെടി വെച്ചു കൊന്നു എന്ന വാ൪ത്ത വന്നല്ലോ. പോലീസിനെ പ്രതികള് ആക്രമിക്കുവാ൯ ശ്രമിച്ചപ്പോള് രക്ഷയില്ലാതെ പോലീസ് ചെയ്തതാണ് എന്ന് പറയുന്നു.

രാജ്യത്തെ ജനങ്ങളും കൊല്ലപ്പെട്ട ഡോക്റ്ററുടെ കുടുംബവും, കൊലചെയ്ത നാറികളുടെ അച്ഛൻ വരെ നീതി കിട്ടിയെന്നും പറയുന്നു.

പോലീസ് നീതി നടപ്പിലാക്കിയതിൽ ഭൂരിഭാഗം ജനങ്ങളും സന്തോഷിക്കുന്നതിന് കാരണം , മറ്റ് പല പ്രധാന കേസുകളിലും നീതി വൈകുന്നത് കണ്ട് വേദനയും, അമ൪ഷവും മനസ്സില് കടിച്ചു പിടിക്കുന്നത് കൊണ്ടാകാം.
പല പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലെത്തി, തടിച്ചു കൊഴുത്തു ജീവിക്കുന്ന വാ൪ത്ത കണ്ട് മടുത്തിട്ടാകാം. ക്രൂരന്മാരായ പ്രതികളെ വെടിവച്ചു കൊല്ലുകയാണ് വേണ്ടത് എന്ന് പലരും ചിന്തിക്കുന്നു .

pandit

രാജ്യത്ത് കൂടുതൽ കോടതികളും, നിലവിലെ കോടതികളിൽ ഒഴിഞ്ഞ് കിടക്കുന്ന ജഡ്ജിമാരുടെ തസ്ഥികകളിൽ ഉടനെ തന്നെ പുതിയ ജഡ്ജിമാരെ നിയമിക്കുകയും ചെയ്താൽ പെട്ടെന്ന് തന്നെ വിധി വരുത്താം.

Video conference ലൂടെ ചില സാക്ഷികളുടെയും, എങ്കിലും മൊഴികൾ രേഖപ്പെടുത്താലോ. അതുപോലെ പ്രതികൾക്ക് ജാമ്യം നൽകുന്നതും, പരോളിൽ വിടുന്നതും എല്ലാം കൂടുതൽ പുന൪ ചിന്തനം നടത്തേണ്ട അവസ്ഥയിലാണ്. പലപ്പോഴും വ൪ഷങ്ങളുടെ കാല താമസമാണ് വിധി വരുവാ൯ എടുക്കുന്നത്.

ഏത് കേസും 6 മാസത്തിനുള്ളില് തന്നെ തെളിവ് നോക്കി വേഗത്തിൽ വിധി വരുവാനുള്ള നിയമവും, അതിനനുസരിച്ച് പുതിയ കോടതികളും സ൪ക്കാർ ഉണ്ടാക്കും എന്നു കരുതുന്നു.

പിന്നെ പലപ്പോഴും വാദികൾക്ക് വലിയ വലിയ കോടതികളിൽ വക്കീലിനെ വെച്ച് വാദിക്കുന്നത് വളരെ ചെലവേറിയ കാര്യമാകുന്നു. പലപ്പോഴും പ്രതികളായ ക്രൂരന്മാരായ കുറ്റവാളികൾക്ക് വേണ്ടി പല പ്രമുഖ വക്കീലന്മാരും ചെറിയ പൈസക്കോ, പണം ഇല്ലാതെയോ വാദിക്കുവാനും തയ്യാറാകുന്നു. ഇതെല്ലാം കണ്ട് ജനങ്ങളും മടുത്തു എന്നതാണ് സത്യം.

ഭരണഘടന, നീതിന്യായ വ്യവസ്ഥ, ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമം എല്ലാം പ്രകാരം തന്നെ
6 മാസമെന്ന കാല പരിധിക്കുള്ളില് എല്ലാ കേസുകളും ഭാവിയിലെങ്കിലും തീരുമാനം ആകും എന്നു വിശ്വസിക്കുന്നു.

Recommended Video

cmsvideo
    People in Hyderabad celebrate, cheer for police | Oneindia Malayalam

    (വാല് കഷ്ണം...ഇങ്ങനെ സ്വയം ശിക്ഷ നടപ്പിൽ വരുത്തി പോലീസുകാർ പാവം വക്കീലന്മാരുടെ കഞ്ഞി കുടി മുട്ടിക്കരുത്...ഇതൊരു അപേക്ഷയാണ്.)

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+