• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നാളെ പുരുഷന്മാർ പ്രസവിക്കണം എന്നൂടെ പറയുമോ.. ശബരിമല വിധിയിൽ കലിപ്പുമായി സന്തോഷ് പണ്ഡിറ്റ്

cmsvideo
  ശബരിമല വിഷയത്തിൽ കട്ട കലിപ്പിൽ സന്തോഷ് പണ്ഡിറ്റ്

  കോഴിക്കോട്: ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും അവരുടെ വാദങ്ങൾ നിരത്തി വാക്പോര് തുടങ്ങിക്കഴിഞ്ഞു. സിനിമാ രംഗത്ത് നിന്നുമുണ്ട് ചില പ്രതികരണങ്ങൾ.

  കോടതി വിധി മികച്ചതെന്നും ശബരിമലയിൽ പോകാനാഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കണം എന്നുമാണ് ഉലകനായകൻ കമൽഹാസൻ നടത്തിയ പ്രതികരണം. അതേസമയം നടി രഞ്ജിനി ശബരിമല വിധിക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. ലിംഗനീതിയുടെ പേരിൽ ആചാരങ്ങൾ ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് നടി പ്രതികരിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തോട് യോജിക്കുന്നില്ല എന്ന നിലപാടാണ് നടി നവ്യാ നായർക്കുമുള്ളത്. സന്തോഷ് പണ്ഡിറ്റ് കുറച്ച് കടത്തി തന്നെ പറഞ്ഞിരിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

  ഏവരും കരുതി ഇരിക്കുക

  ഏവരും കരുതി ഇരിക്കുക

  ഒരു ഭാര്യയ്ക്ക് ഭർത്താവിൽ വിശ്വാസം ഉണ്ടാവുകയും അത് പോലെ ഒരു ഭർത്താവിന് ഭാര്യയിലും വിശ്വാസവും സ്നേഹവും ഉണ്ടാവുകയും സ്വന്തം ആണെന്ന് വിചാരിച്ച് ജീവിച്ചാൽ സമാധാനമായ് ജീവിക്കാം. ഈ വിധി വന്നാലും വന്നില്ലെങ്കിലും ഇത് ചെയ്യുന്നവർ ചെയ്യും ചെയ്യരുതെന്ന് ഉറച്ച തീരുമാനം ഉള്ളവർ ചെയ്യില്ല. കോടതി അംഗീകരിച്ചു എന്നു വച്ചു മതില് ചാടാൻ പോയാൽ ചിലപ്പോൾ സദാചാരപോലീസുകാർ തല്ലാം, പ്രശ്നം ഉണ്ടാക്കാം. അത് ഏവരും കരുതി ഇരിക്കുക.

  തെറ്റ് ചെയ്യുന്നവർ ചെയ്യട്ടെ

  തെറ്റ് ചെയ്യുന്നവർ ചെയ്യട്ടെ

  ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോർട്ട് വിധി വന്നല്ലോ. കോടതി വിധിയെ ബഹുമാനിക്കുന്നു. എന്നാൽ ആചാര അനുഷ്ടാനങ്ങളിൽ വിശ്വസിക്കുന്ന ഒരു യഥാർത്ഥ ഭക്തന് ഈ വിധി കാരണം യാതൊരു മാനസിക ചാഞ്ചല്യവും ഉണ്ടാവില്ല.... തെറ്റ് ചെയ്യേണ്ടവർ അത് ചെയ്തുകൊണ്ടേ ഇരിക്കും.

  പുരുഷൻ പ്രസവിക്കേണ്ടി വരുമോ

  പുരുഷൻ പ്രസവിക്കേണ്ടി വരുമോ

  അതിനെ പറ്റി ഒരു യഥാർത്ഥ ഭക്തൻ വ്യാകുലപ്പെടേണ്ട കാര്യം ഇല്ല . ഇതെല്ലാം രാഷ്ട്രീയമായ കടന്നു കയറ്റത്തിന്റെ തിക്താനുഭവം... സ്വാമി ഭക്തർ വ്യാകുലപ്പെടരുത്.. അധികം വൈകാതെ ഇന്ത്യയിലും പാശ്ചാത്യ സംസ്കാരത്തിന്റെ അഴിഞ്ഞാട്ടം ഉണ്ടാകുമോ? (വാൽകഷണം:- . നാളെ പുരുഷന്മാർ പ്രസവിക്കണം എന്നുടെ പറഞ്ഞു വരുമോ... സമത്വം വേണ്ടേ.

  കഥ മാറ്റി എഴുതേണ്ടി വരുമല്ലോ

  കഥ മാറ്റി എഴുതേണ്ടി വരുമല്ലോ

  വിവാഹ സമയത്ത് പുരുഷൻ താലി ചാർത്തുന്നതിന് പകരം സ്ത്രീ പുരുഷന് ചാർത്തുന്നതല്ലേ ഹീറോയിസം... ഇനി ധൈര്യമായ "ചിന്ന വീട് " സെറ്റപ്പ് നടത്താം എന്ന് ആരെങ്കിലും ചിന്തിച്ചാൽ തെറ്റു പറയുവാൻ പറ്റുമോ? പാവം അവിഹിത സീരിയലുകാർ ... പുതിയ വിധി കാരണം മെഗാ സീരിയലുകളുടെ കഥ മൊത്തം മാറ്റി എഴുതേണ്ടി വരും.' കഷ്ടം') എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

  ഫേസ്ബുക്ക് പോസ്റ്റ്

  സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  മകളുടെ മരണമറിയാതെ 5ാം ദിവസവും അബോധാവസ്ഥയിൽ ബാലഭാസ്കർ! ലക്ഷ്മിക്ക് അണുബാധ, വീണ്ടും ശസ്ത്രക്രിയ

  ശബരിമല വിധിക്കെതിരെ രാഹുൽ ഈശ്വർ, ജനങ്ങൾ തെരുവിലിറങ്ങും.. അപ്പോൾ ആരും ചോദിക്കാൻ വരരുത്!

  English summary
  Santhosh Pandit's reaction to Sabarimala verdict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X