Get Updates
Get notified of breaking news, exclusive insights, and must-see stories!

നെയാറ്റിൻകര ആത്മഹത്യ;'ഇത് യുപിയിലായിരുന്നെങ്കിൽ കാണാമായിരുന്നു,സാംസ്കാരിക നായകന്മാർ ഉറക്കത്തിൽ'

തിരുവനന്തപുരം; നെയ്യാറ്റിൻകര വിഷയത്തിൽ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്.കേരളത്തിലെ സാംസ്കാരിക നായകൻമാർ എല്ലാവരും ഉറക്കത്തിലാണെന്നും ഇതുപോലൊരു സംഭവം നടന്നത് ഉത്ത൪ പ്രദേശില് ആയിരുന്നെങ്കിൽ അവരെല്ലാം പ്രതികരിച്ചേനെയെന്നും സന്തോഷ് പണ്ഡിറ്റ് കുറിച്ചു. സന്തോഷിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

നെയ്യാറ്റി൯കരയില് മൂന്ന് സെന്റിൽ ഒരു കൂര ജപ്തി ചെയ്യുന്നതിനിടയില് ഒരു പാവപ്പെട്ടവനും ഭാര്യയും ദാരുണമായ് മരിച്ച വാ൪ത്ത വായിച്ച് വേദനയുണ്ട്. അവരുടെ മക്കളുടെ അവസ്ഥ ആലോചിക്കുമ്പോള് വലിയ ആശങ്കയും തോന്നുന്നു.ഈ വിഷയത്തില് സോഷ്യൽ മീഡിയയിൽ ഇരുന്ന് കൊണ്ട് മാത്രം പലരും വിപ്ളവം എഴുതുന്നത് ശ്രദ്ധയില് പെട്ടു. അതോടൊപ്പം ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ടത് വല്ലതും ചെയ്തുകൊടുക്കാൻ ഉള്ള മനസ്സു കൂടി (പണമുള്ളവര്) കാണിച്ചാല് നന്നായിരുന്നു. മണ്ണില് ഇറങ്ങി നിന്ന് ചെയ്യുന്നതിനാണ് വിപ്ളവം എന്നു പറയുന്നത്.

Recommended Video

cmsvideo
    തിരുവനന്തപുരം; ദമ്പതികൾ തീകൊളുത്തി മരിച്ച സംഭവം;നെയ്യാറ്റിൻകര പോലീസ് കേസെടുത്തു
    santhosh-pand

    2011 മുതല് കേരളത്തിലെ നിരവധി വനവാസി മേഖലകളിലും, കുഗ്രാമങ്ങളിലെ കോളനികളിലും എല്ലാം മാസത്തില് ഒരിക്കലെങ്കിലും സന്ദ൪ശനം നടത്താറുള്ള എന്ടെ അനുഭവത്തില് നമ്പ൪ 1 കേരളമെന്ന് നാം കരുതുന്ന ഈ കേരളത്തില് എത്രയോ കുടുംബങ്ങള് സ്വന്തമായ് വീടോ, മിനിമം സൗകര്യങ്ങള് പോലും ഇല്ലാതെ ജീവിക്കുന്നവരുണ്ട്. എന്തെങ്കിലും ഒക്കെ ദുരന്തങ്ങള് സംഭവിച്ചാലേ ചില കാര്യങ്ങള് ചെയ്യൂ, അഥവാ ചിന്തിക്കു എന്ന നിലപാട് ശരിയല്ല.

    മൂന്ന് സെന്റിലെ കൂര ജപ്തി ചെയ്യുന്നതിനോടൊപ്പം , മലയും, പുഴയും വനവും കയ്യേറുന്ന രാഷ്ട്രീയക്കാരുടെ സ്വത്തുകളും മതം, രാഷ്ട്രിയം, സാമ്പത്തിക ശേഷി etc നോക്കാതെ ഇതുപോലെ ഉടനെ ജപ്തി ചെയ്യും എന്നു വിശ്വസിക്കുന്നു. (ഈ സംഭവം നടന്നത് ഉത്ത൪ പ്രദേശില് എങ്ങാനും ആയിരുന്നെങ്കില് കേരളത്തിലെ സാംസ്കാരിക നായകന്മാ൪ ഉണ൪ന്നേനെ..
    ഇതിപ്പോള് എല്ലാവരും ഉറക്കത്തിലാണ്. )
    ദമ്പതികൾക്ക് ആദരാജ്ഞലികൾ....

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+