Get Updates
Get notified of breaking news, exclusive insights, and must-see stories!

"മുഖ്യമന്ത്രി ആവാൻ റെഡി"; കോൺഗ്രസിലെ തർക്കത്തിൽ പരിഹാസവുമായി സന്തോഷ് പണ്ഡിറ്റ്!

വോട്ടെണ്ണൽ കഴിഞ്ഞ് ഒരാഴ്ച്ചക്കടുത്ത് ആയെങ്കിലും കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. സ്ഥാനത്തിനായി നേതാക്കൾക്കിടയിലുള്ള തർക്കം മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചർച്ചകളും ട്രോളുകളും സജീവമാണ്. ഈ സാഹചര്യത്തിലാണ് പതിവ് ശൈലിയിൽ രാഷ്ട്രീയക്കാരെ പരിഹസിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയിരിക്കുന്നത്. ആരെയും കിട്ടുന്നില്ലെങ്കിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറാണെന്നാണ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ തന്നെ സത്യപ്രതിജ്ഞയ്ക്ക് തയ്യാർ!

നിലവിൽ കോൺഗ്രസിനുള്ള 64 എംഎൽഎമാരിൽ 21 പേരുടെ പിന്തുണ കിട്ടിയാൽ ബാക്കി വേണ്ട 12 പേരെ താൻ 'ഒപ്പിക്കാം' എന്നാണ് പണ്ഡിറ്റിന്റെ അവകാശവാദം. "ചില ചെറിയ എംഎൽഎമാരെ ഉപമുഖ്യമന്ത്രിയാക്കാമെന്നും മറ്റുള്ളവർക്ക് ക്യാബിനറ്റ് പദവി നൽകാമെന്നും ഓഫർ കൊടുത്തു ചാക്കിട്ട് പിടിച്ചു 33 എംഎൽഎമാരുടെ സപ്പോർട്ട് ഒപ്പിക്കും" എന്നും പണ്ഡിറ്റ് പരിഹാസരൂപേണ കുറിച്ചു. ഘടകകക്ഷികളുടെ പിന്തുണ ഇല്ലാതെ തന്നെ തനിക്ക് ഭരിക്കാൻ അറിയാമെന്നും താരം കൂട്ടിച്ചേർക്കുന്നു.

തന്റെ തീരുമാനത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും പണ്ഡിറ്റ് തയ്യാറല്ല. തന്നെ മുഖ്യമന്ത്രിയാക്കിയാൽ ഇന്ന് രാവിലെ തന്നെ സത്യപ്രതിജ്ഞ ചെയ്യാൻ താൻ റെഡിയാണെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. തന്നെ മുഖ്യമന്ത്രിയാക്കിയാൽ പിന്നീട് ഒരിക്കലും ഗ്രൂപ്പിസം എന്ന വാക്ക് കേരളം കേൾക്കില്ലെന്നും താരം വെല്ലുവിളിക്കുന്നു. നിലവിലെ കോൺഗ്രസ് ഗ്രൂപ്പ് പോരുകളെ ഏറ്റവും രൂക്ഷമായ ഭാഷയിലാണ് പണ്ഡിറ്റ് പരിഹസിക്കുന്നത്.

തന്റെ പോസ്റ്റിന് ഒരു 'വാൽക്കഷണവും' പണ്ഡിറ്റ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മഞ്ചേശ്വരത്തെയാ പാലക്കാട്ടെയാ എംഎൽഎമാരെ രാജിവെപ്പിച്ചു അവിടെ നിന്ന് മത്സരിച്ചു ജയിച്ചോളാം എന്നാണ് അദ്ദേഹത്തിന്റെ പ്ലാൻ. "പണ്ഡിറ്റ് പുലിയല്ല, പുലികളെ വേട്ടയാടുന്നവനാണ്.. The real Gold, among the rolled gold" എന്ന ആത്മവിശ്വാസത്തോടെയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

kerala-cm-1778384687 jpg

മുഖ്യമന്ത്രി എപ്പോൾ

കോൺഗ്രസ് ക്യാമ്പിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പണ്ഡിറ്റിന്റെ ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. ഇത് വെറും പരിഹാസമല്ല, രാഷ്ട്രീയക്കാരുടെ അധികാര മോഹത്തിനുള്ള മറുപടിയാണെന്നാണ് പണ്ഡിറ്റ് ആരാധകരുടെ പക്ഷം. വരും ദിവസങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് എന്ത് തീരുമാനമെടുക്കും എന്ന ആകാംക്ഷയിലാണ് കേരളം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+