സ്വരാജ് തോൽക്കാൻ കാരണം ഇത്, നിലമ്പൂരിലെ വിജയം ഭരണവിരുദ്ധ വികാരമല്ല, പ്രവചനം ഫലിച്ചെന്ന് സന്തോഷ് പണ്ഡിറ്റ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കുമെന്ന തന്റെ പ്രവചനം ഫലിച്ചുവെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഇറാനും പലസ്തീനും എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധമാണ് നിലമ്പൂരിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.
. എന്നാൽ യുഡിഎഫിന്റെ വിജയം എൽഡിഎഫ് സർക്കാരിന്റെ ഭരണത്തിന് എതിരായ ജനവിധി അല്ലെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സ്വരാജ് അല്ലാതെ മറ്റൊരു സ്ഥാനാർത്ഥി ആയിരുന്നുവെങ്കിൽ ഇടതുപക്ഷം ജയിക്കുമായിരുന്നു. സ്വരാജ് നിലമ്പൂരിൽ തോൽക്കാനുളള കാരണവും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടിലാണ് ഫേസ്ബുക്ക് കുറിപ്പ്. വായിക്കാം: '' എന്റെ കഴിഞ്ഞ ദിവസത്തെ പ്രവചനം കൃത്യമായിട്ടോ. നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ജയിക്കുമെന്ന് ഞാൻ മുമ്പേ പ്രവചിച്ചിരുന്നു. ഇറാൻ, പാലസ്തീൻ രാജ്യങ്ങൾക്ക് എതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം ശരിയാണോ എന്നതായിരുന്നു നിലമ്പൂരിൽ പ്രധാന ഇലക്ഷൻചർച്ച വിഷയം. പ്രധാന രണ്ടു മുന്നണികളും ഇസ്രായേലിനു എതിരെ പറഞ്ഞാണ് ക്യാംപെയ്ൻ നടത്തിയത്.
കാരണം നിലമ്പൂരിൽ 80 ശതമാനവും പാലസ്തീൻ, ഇറാൻ, അഫ്‌ഘാനിസ്ഥാൻ ആരാധകർ ആകുമെന്നും അതിനാൽ അവരുടെ വോട്ട് കിട്ടുവാൻ ഇസ്രായേലിനു എതിരെ പറയണം എന്നും അവർ ചിന്തിച്ചു. ആ ചിന്ത തെറ്റല്ല. പക്ഷെ രണ്ടു മുന്നണികളും ഒരുപോലെ പാലസ്തീൻ, ഇറാൻ വേണ്ടി നിലകൊണ്ടപ്പോൾ വോട്ടർമാർ കൺഫ്യൂസ്ഡ് ആയിട്ടുണ്ടാകും.. മറ്റുവശത്തു ബാക്കിയുള്ള 20 ശതമാനം ആളുകൾക്ക് ഇറാൻ, പാലസ്തീൻ ആരോടും പ്രത്യേകിച്ചു താല്പര്യം ഇല്ലാത്തവർ ആയിരുന്നു. ആ 20 ശതമാനത്തിലെ ഒരു വിഭാഗം ഇസ്രായേൽ ആരാധകർ ബിജെപിക്കു ചെയ്തിരിക്കാം..
എന്നാൽ മുമ്പ് ശബരിമല വിഷയത്തിന്റെ സമയത്തു ഇപ്പോഴത്തെ ഇടതു സ്ഥാനാർസ്ഥി സ്വരാജിന്റെ ചില നിലപാട് ഇഷ്ടപ്പെടാതിരുന്ന ഒരു വിഭാഗം ഈശ്വര വിശ്വാസികൾ അദ്ദേഹത്തിന് എതിരെ വോട്ട് ചെയ്തതാണ് 10000 + ഭൂരിപക്ഷത്തിൽ ഇപ്പോൾ എതിർ സ്ഥാനാർഥി ജയിച്ചത് എന്നാണ് എന്റെ നിരീക്ഷണം. മുമ്പ് ഇദ്ദേഹം തൃപ്പൂണിത്തറയിൽ നിന്നപ്പോഴും ഇതുതന്നെ സംഭവിച്ചു. നിലമ്പൂരിൽ മറ്റൊരു സ്ഥാനാർഥി ആയിരുന്നെങ്കിൽ എൽഡിഎഫ് കുറച്ചു കൂടി നന്നായി പൊരുതിയേനെ എന്നാണ് എന്റെ നിരീക്ഷണം.. അതുപോലെ മുമ്പ് തൃപ്പൂണിത്തറയിൽ മറ്റൊരാളെ എൽഡിഎഫ് നിർത്തിയാൽ ചിലപ്പോൾ ജയിച്ചേനെ.. ഏതായാലും ഈ വിജയം ചിലർക്കെങ്കിലും കേരളം പാലസ്തീൻ, ഇറാനോടൊപ്പം എന്ന് ചിന്തിക്കുവാൻ പ്രേരണ നൽകുന്നതാണ്..
(വാൽ കഷ്ണം.. യുഡിഎഫ് വിജയം നിലവിലെ എൽഡിഎഫ് ഭരണത്തിന് എതിരായിട്ട് ഉള്ളതാണെന്ന് ഞാൻ കരുതുന്നില്ല. അത് വേ... ഇത്...റെ.)












Click it and Unblock the Notifications