Get Updates
Get notified of breaking news, exclusive insights, and must-see stories!

'വര്‍ത്തമാന കേരളത്തിൽ ഒരു അവാർഡെങ്കിലും 'മാളികപ്പുറം' സിനിമയ്ക്ക് പ്രതീക്ഷിച്ചിരുന്നോ'; പണ്ഡിറ്റ് ചോദിക്കുന്നു

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബാലനടിക്കുള്ള പുരസ്‌കാരത്തെ ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം എന്ന സിനിമയില്‍ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദയ്ക്ക് എന്തുകൊണ്ട് പ്രത്യേക ജൂറി പരാമര്‍ശം പോലും ലഭിച്ചില്ലെന്ന ചര്‍ച്ചകളാണ് നടക്കുന്നത്. നടന്‍ ശരത് ദാസ് ഉള്‍പ്പടെയുള്ള താരങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ പണ്ഡിറ്റ്. അവാര്‍ഡ് കിട്ടിയില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീര്‍ച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവുമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

malikapuram

ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എങ്കിലും കൊടുക്കാമായിരുന്നൂ. കൂടുതല്‍ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി. കൊച്ചു കുട്ടികള്‍ പോലും തകര്‍ത്തഭിനയിച്ച ചിത്രം ആയിരുന്നു 'മാളികപ്പുറം' അതിനുള്ള അവാര്‍ഡ് ജനങ്ങള്‍ അപ്പോഴേ തിയേറ്ററുകളില്‍ നല്‍കി കഴിഞ്ഞു'- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

അതേസമയം,തന്മയ സോള്‍, മാസ്റ്റര്‍ ഡാവിഞ്ചി എന്നിവരാണ് ഈ വര്‍ഷത്തെ ബാലതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. പല്ലൊട്ടി നൈന്റീസ് കിഡ്സ്, എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്. വഴക്കിലെ പ്രകടനമാണ് തന്മയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകളിലേക്ക്...

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം
ജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരവും. അവാര്‍ഡ് കിട്ടിയില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീര്‍ച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും. ഒരു സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് എങ്കിലും കൊടുക്കാമായിരുന്നൂ.

കൂടുതല്‍ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി. കൊച്ചു കുട്ടികള്‍ പോലും തകര്‍ത്തഭിനയിച്ച ചിത്രം ആയിരുന്നു 'മാളികപ്പുറം'.. അതിനുള്ള അവാര്‍ഡ് ജനങ്ങള്‍ അപ്പോഴേ തിയേറ്ററുകളില്‍ നല്‍കി കഴിഞ്ഞ്.

വര്‍ത്തമാന കേരളത്തില്‍ ഈ സിനിമയ്‌ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങള്‍ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ? എന്തൊക്കെ ആയാലും, സംസ്ഥാന അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍..

(വാല്‍ കഷ്ണം.. എന്റെ മനസ്സില്‍ മികച്ച ബാലതരം ദേവനന്ദ -യും മികച്ച ജനപ്രീതി നേടിയ സിനിമ 'മാളികപ്പുറ'വും ആണ്.....സംസ്ഥാന അവാര്‍ഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു.. )

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+