Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി, നിയമസഭാ തിരഞ്ഞെടുപ്പിൽ നയിക്കണം! പോസ്റ്റ് വൈറൽ!

കോഴിക്കോട്: ഭാവി പ്രധാനമന്ത്രിക്ക് ഒരു വോട്ട് എന്നതായിരുന്നു വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വേണ്ടിയുളള കോൺഗ്രസിന്റെ മുദ്രാവാക്യം. വയനാട്ടിൽ രാഹുൽ ഗാന്ധി നാല് ലക്ഷം ഭൂരിപക്ഷത്തിന് ജയിച്ചുവെങ്കിലും രാജ്യത്ത് കോൺഗ്രസ് അടപടലം തകർന്നു. ഇപ്പോൾ വയനാട് എംപി മാത്രമാണ് രാഹുൽ ഗാന്ധി.

സോഷ്യൽ മീഡിയയിൽ ഇടത് പക്ഷ അനുഭാവികൾ അടക്കം രാഹുൽ ഗാന്ധിയെ വയനാടിന്റെ പ്രധാനമന്ത്രിയെന്ന് പരിഹസിക്കാറുണ്ട്. എന്നാൽ പ്രധാനമന്ത്രിയാകാൻ സാധിക്കാതെ പോയ രാഹുലിന് എന്തുകൊണ്ട് കേരള മുഖ്യമന്ത്രിയാകാൻ ശ്രമിച്ച് കൂട എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ചോദ്യം. മോദിയെ പോലെ ആദ്യം മുഖ്യമന്ത്രിയും പിന്നെ പ്രധാനമന്ത്രിയും ആകാനുളള വഴിയും രാഹുലിന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു കൊടുക്കുന്നു.

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം

പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം എന്ന തലക്കെട്ടിലാണ് സന്തോഷ് പണ്ഡിറ്റിന്റെ രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ ഉപദേശം നൽകിക്കൊണ്ടുളള സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: രാഹുൽ ജിയുടെ വയനാട് പര്യടനം ഒരു വ൯ വിജയമായ് തുടരുകയാണല്ലോ.

നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കണം

നിയമസഭാ തിരഞ്ഞെടുപ്പ് നയിക്കണം

അദ്ദേഹത്തെ കാണുവാ൯ എല്ലായിടത്തും വ൯ ജനാവലി വരുന്നുണ്ട്. എന്റെ ഒരു അഭിപ്രായത്തിൽ ഇനി വരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലും അദ്ദേഹം മുന്നില് നിന്നും നയിക്കണം. അങ്ങനെ വിജയിച്ചു വന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയും ആകാവുന്നതേ ഉള്ളൂ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത്

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത്

പിന്നെ കേരളാ മുഖ്യമന്ത്രിയായ് രാഹുൽ ജി ഭരിക്കുന്നതിനിടയിൽ ആകും 2024 ലെ ലോകസഭ തെരഞ്ഞെടുപ്പ് വരിക. ആദ്യം അതിൽ മത്സരിക്കാതിരിക്കുക. എന്നാൽ കോൺഗ്രസിന് 300+ സീറ്റ് കിട്ടിയാല് ഉടനെ വയനാടില് അപ്പോഴത്തെ എംപിയോട് രാജി വെക്കുവാ൯ നി൪ദ്ദേശിച്ച് അവിടെ നിന്നും 5,00,000+ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രി ആവുക. അതൊരു ഐഡിയ അല്ലേ..

അധികാര കസേരയിലെ അനുഭവ പരിചയം

അധികാര കസേരയിലെ അനുഭവ പരിചയം

അതല്ല 2024 പാർലമെന്റ് ഇലക്ഷനിൽ വീണ്ടും ബിജെപി 333+ സീറ്റുമായ് മോദി ജീ മൂന്നാം തവണയും അധികാരത്തിൽ വന്നാൽ രാഹുൽ ജി കേരളാ മുഖ്യനായ് തുടരുക.. ഒരു അധികാര കസേരയിൽ പ്രവ൪ത്തിച്ചതിന്റെ അനുഭവവും പരിചയവും 2029 ലെ ലോകസഭാ ഇലക്ഷനിലെങ്കിലും ഗുണവും ചെയ്യും..ഇതൊരു നല്ല ആശയമല്ലേ..

മോദി ജീക്ക് ആകാമെങ്കിൽ

രാഹുൽ ജി കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി എന്ന നിലയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ കോൺഗ്രസ് തരംഗം ആവ൪ത്തിക്കുമോ...? (വാല് കഷ്ണം.. ഇന്ത്യ൯ പ്രധാനമന്ത്രി ആകുന്നതിന് മുമ്പ് മോദി ജീ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നു. മോദി ജീക്ക് ആകാമെങ്കിൽ രാഹുൽ ജിക്കും ആയിക്കൂടെ..മുഖ്യമന്ത്രി പദം അത്ര മോശം പണിയൊന്നും അല്ല) എന്നാണ് പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+